Home
Mobile

7300mAh ബാറ്ററിയുള്ള ഫോണിന്റെ വില ഇത്രേ ഉള്ളോ! ഞെട്ടിച്ച് ഐക്യൂ Z10 5ജി വില പുറത്ത്

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയാകെ ഞെട്ടിയിരിക്കുകയാണ്, 7300mAh ബാറ്ററിയുള്ള ഒരു സ്മാർട്ട്ഫോൺ ഏപ്രിൽ 11ന് ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ പോകുന്നു. ഇത്രയും ബാറ്ററി ശേഷിയുള്ള ഒരു സ്മാർട്ട്ഫോൺ ഇതിന് മുൻപ് ഇന്ത്യൻ വിപണിയിൽ അ‌വതരിപ്പിക്കപ്പെട്ടിട്ടില്ല. ഇതിന് മുൻപും പല ചരിത്ര മുന്നേറ്റങ്ങൾ അ‌വതരിപ്പിച്ചിട്ടുള്ള ഐക്യൂ ആണ് ഈ പുതിയ സ്മാർട്ട്ഫോൺ ലോഞ്ചിന് പിന്നിലും പ്രവർത്തിച്ചിരിക്കുന്നത്. ഇന്ത്യയിലെ യുവതലമുറയുടെ പ്രി​യപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ തങ്ങളുടെ Z സീരീസിൽ അ‌ടുത്തതായി അ‌വതരിപ്പിക്കാൻ പോകുന്ന സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z10 (iQOO Z10).

ഏപ്രിൽ 11 ന് ഇന്ത്യയിൽ iQOO Z10 ലോഞ്ച് ചെയ്യും എന്ന വാർത്തയോട് ഒപ്പം തന്നെ ഇതിൽ 7300mAh ബാറ്ററിയാണ് ഉള്ളത് എന്ന വിവരവും ഐക്യൂ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു. അ‌തിനാൽത്തന്നെ ഈ ഫോണിന്റെ വരവ് ഇതിനകം സ്മാർട്ട്ഫോൺ പ്രേമികളെ ആവേശം കൊള്ളിച്ചുകഴിഞ്ഞു. എന്നാൽ ഇപ്പോൾ ആവേശം ഇരട്ടിയാക്കുന്ന വിധത്തിൽ ഒരു ലീക്ക് റിപ്പോർട്ട് കൂടി വന്നിരിക്കുന്നു.

7300mAh ബാറ്ററിയുള്ള ഫോണിന്റെ വില ഇത്രേ ഉള്ളോ! ഞെട്ടിച്ച് ഐക്യൂ Z10

ബാറ്ററിക്ക് അ‌പ്പുറം ഐക്യൂ Z10 5ജിയിലെ മറ്റ് ഫീച്ചറുകളൊന്നും ലോഞ്ച് തിയതി പ്രഖ്യാപിച്ച ഘട്ടത്തിൽ ഐക്യൂ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ പല ഫീച്ചറുകളായി സാമൂഹിക മാധ്യമങ്ങളിലെ തങ്ങളുടെ പേജുകൾ വഴി ഐക്യൂ പുറത്തുവിടുന്നുണ്ട്. അ‌തിൽ ചിപ്സെറ്റ്, ഡിസ്പ്ലേ, ചാർജിങ് സപ്പോർട്ട്, വലിപ്പം ഉൾപ്പെടെയുള്ള വിവരങ്ങൾ ഉൾപ്പെടുന്നു.

എന്നാൽ സ്ഥിരീകരിക്കപ്പെട്ട ഈ ഫീച്ചറുകളെക്കാൾ ഇപ്പോൾ ​ഞെട്ടിച്ചിരിക്കുന്നത് സ്ഥിരീകരിക്കപ്പെടാത്ത ഒരു ലീക്ക് റിപ്പോർട്ടാണ്. അ‌തായത് ഐക്യൂ Z10 5ജിയുടെ വില സംബന്ധിച്ചുള്ളതാണ് ആ റിപ്പോർട്ട്. ഇന്ത്യ കണ്ട ഏറ്റവും വലിയ ബാറ്ററി ശേഷിയോടെ വരുന്ന ഈ ഫോണിന് 30000 രൂപയോട് അ‌ടുത്ത് എങ്കിലും വില ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

7300mAh ബാറ്ററിയുള്ള ഫോണിന്റെ വില ഇത്രേ ഉള്ളോ! ഞെട്ടിച്ച് ഐക്യൂ Z10

എന്നാൽ സ്മാർട്ട്പ്രിക്‌സിൽ നിന്നുള്ള ഒരു റിപ്പോർട്ട് ഈ ധാരണകളെ പൊളിക്കുകയും ഉപയോക്താക്കളെ ആശ്ചര്യപ്പെടുത്തുകയും ചെയ്യുന്ന വിധത്തിലുള്ളതാണ്. അ‌തായത് ഐക്യൂ Z10 5ജിയുടെ 128GB സ്റ്റോറേജ് അ‌ടിസ്ഥാന മോഡൽ 21,999 രൂപ പ്രാരംഭ വിലയിലാകും കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിക്കുക എന്ന് സ്മാർട്ട്പ്രിക്‌സ് ലീക്ക് റിപ്പോർട്ട് പറയുന്നു. ഈ വിലയിൽ ഐക്യൂ ഫോണുകൾ ഇറങ്ങുന്നത് ആദ്യമായല്ല, എന്നാൽ ഏറ്റവും വലിയ ബാറ്ററി ശേഷിയോടെ ഈ വിലയിൽ ഇറങ്ങുന്നു എന്നതാണ് ഞെട്ടിക്കുന്നത്.

ആരാധകർക്ക് ആഹ്ലാദിക്കാനുള്ള വക അ‌വിടംകൊണ്ട് തീരുന്നില്ല, 21,999 രൂപ പ്രാരംഭ വിലയിൽ എത്തുന്ന ഈ ഫോണിന് തുടക്കത്തിൽ 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലോഞ്ച് ഓഫറിന്റെ ഭാഗമായി ലഭ്യമായേക്കാമെന്നും അ‌തിനാൽ ഇതിന്റെ പ്രാരംഭ മോഡൽ 19999 രൂപ വിലയിൽ വാങ്ങാനായേക്കാമെന്നും നിരീക്ഷകർ വിലയിരുത്തുന്നു.

ബാറ്ററി ശേഷിയുടെ കാര്യത്തിൽ മാത്രമല്ല, മറ്റ് ഫീച്ചറുകളുടെ കാര്യത്തിലും ഈ ഫോൺ സെഗ്മെന്റിലെ പുലിയായിരിക്കും എന്ന് ഇതുവരെ വന്ന ഫീച്ചറുകൾ വച്ച് നോക്കിയാൽ വിലയിരുത്താനാകും. 90W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണ സഹിതമാണ് ഐക്യൂ Z10 5ജിയിലെ 7300mAh ബാറ്ററി എത്തുക എന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

7300mAh ബാറ്ററിയുള്ള ഫോണിന്റെ വില ഇത്രേ ഉള്ളോ! ഞെട്ടിച്ച് ഐക്യൂ Z10

90W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയാൽ ഈ 7,300mAh ബാറ്ററി വെറും 33 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ കഴിയുമെന്ന് ഐക്യൂ അവകാശപ്പെടുന്നു. 5,000nits പീക്ക് ബ്രൈറ്റ്‌നസുള്ള ക്വാഡ് കർവ്ഡ് ഡിസ്‌പ്ലേയാണ് ഐക്യൂ Z10 അ‌വതരിപ്പിക്കുക എന്നും കമ്പനി സ്ഥിരീകരിച്ചു. ട്രിപ്പിൾ റിയർ ക്യാമറ ചിത്രങ്ങൾ സൂചന നൽകുന്നു, ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

അ‌തേസമയം സ്‌നാപ്ഡ്രാഗൺ 7s Gen 3 ചിപ്‌സെറ്റ് കരുത്തിലാണ് ഐക്യൂ Z10 എത്തുകയെന്ന് ട്വിറ്റർ അ‌ക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ടീസറിലൂടെ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്ര വലിയ ബാറ്ററിയൊക്കെ ഉണ്ടെങ്കിലും ഇതിന് അ‌ധികം വലിപ്പമില്ല എന്നതും കമ്പനി എടുത്തുപറഞ്ഞിട്ടുണ്ട്. ഏകദേശം 7.89mm ആണ് ഈ ഫോണിന്റെ വലിപ്പം. മറ്റ് ഫീച്ചറുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, അ‌വ ലോഞ്ചിന് ദിവസങ്ങൾ ബാക്കിയുള്ളതിനാൽ വരും ദിവസങ്ങളിൽ പതിയെ പുറത്തുവിടും.

More from GizBot

Best Mobiles in India

English summary
It was earlier confirmed that the iQOO Z10 will be launched in India on April 10. Now, ahead of the launch, the price of this phone in India has been leaked. The Smartprix leak report says that the company will launch the iQOO Z10 5G in India at a starting price of Rs 21,999 for the 128GB storage base model. It may also be available with a bank discount of Rs 2000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X