Home
Mobile

ഇത് പുതു ചരിത്രം! 7300mAh ബാറ്ററിയുമായി ഐക്യൂ Z10 ഇന്ത്യയിൽ എത്തി; വെറും 19999 രൂപയ്ക്ക് വാങ്ങാം

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ പുതിയ ചരിത്രം എഴുതിച്ചേർത്തുകൊണ്ട് ഐക്യൂ Z10 (iQOO Z10) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതോടൊപ്പം ഐക്യൂ Z10x എന്നൊരു മോഡൽ കൂടി എത്തിയിട്ടുണ്ടെങ്കിലും ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത് ഐക്യു Z10 തന്നെയാണ്. 12GB വരെ റാമിന്റെ അ‌കമ്പടിയുമായി സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്സെറ്റ് കരുത്തിൽ ആണ് ഈ ഐക്യൂ ഫോൺ എത്തിയിരിക്കുന്നത്. 25000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ആണ് ലോഞ്ച് ചെയ്തിരിക്കുന്നത് എങ്കിലും ലോഞ്ച് ഓഫർ ലഭ്യമായതിനാൽ 20000 രൂപയിൽ താഴെ വിലയിൽ തുടക്കത്തിൽ ഈ ഫോൺ സ്വന്തമാക്കാനാകും.

മിഡ് റേഞ്ചിൽ ഒരു മികച്ച സ്മാർട്ട്ഫോൺ തേടുന്നവർക്ക് ​ഏറ്റവും മികച്ച ഫീച്ചറുകൾ തന്നെ ഈ ഐക്യൂ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയിൽ ലഭ്യമായതിൽ വച്ച് ഏറ്റവും വലിയ ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോൺ എന്ന നേട്ടവും ഇപ്പോൾ 7300mAh ബാറ്ററിയുമായി എത്തിയ ഈ ഐക്യൂ Z10 5ജിയുടെ പേരിലായി.

ഇത് പുതു ചരിത്രം! 7300mAh ബാറ്ററിയുമായി ഐക്യൂ Z10 ഇന്ത്യയിൽ എത്തി

ഐക്യൂ Z10 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) ഫുൾ HD AMOLED സ്‌ക്രീൻ, HDR10+ പിന്തുണ, 120Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 1300 nits വരെ HBM, 5000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.

2.5GHz ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 7s ജെൻ 3 4nm മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം, അഡ്രിനോ 720 ജിപിയു, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്.

ഇത് പുതു ചരിത്രം! 7300mAh ബാറ്ററിയുമായി ഐക്യൂ Z10 ഇന്ത്യയിൽ എത്തി

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ Z10 5ജി വാഗ്ദാനം ചെയ്യുന്നത്. അ‌തിൽ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ ( f/1.79 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചറുള്ള ), ഓറ ലൈറ്റ് എന്നിവ അ‌ടങ്ങുന്നു. 4K വരെ 30 fps വീഡിയോ റെക്കോർഡിംഗ് പിന്തുണയും ഇതിലുണ്ട്.

സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.0 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ക്യാമറയാണ് ഐക്യൂ Z10 ഉള്ളത്. 4K 30 fps വീഡിയോ റെക്കോർഡിംഗ് പിന്തുണ ഫ്രണ്ട് ക്യാമറയിലുമുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള Funtouch OS 15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 2 ആൻഡ്രോയിഡ് OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം-പോർട്ടഡ് സ്പീക്കർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP65 റേറ്റിങ്, 5G SA/NSA (n1/n3/n5/n8/n28B/n38/n40/n41/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS/GLONASS/ Beidou, USB ടൈപ്പ്-C തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

ഇത് പുതു ചരിത്രം! 7300mAh ബാറ്ററിയുമായി ഐക്യൂ Z10 ഇന്ത്യയിൽ എത്തി

ഇതിലെ 7300mAh ബാറ്ററി 90W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെയാണ് എത്തുന്നത്. ഗ്ലേസിയർ സിൽവർ, സ്റ്റെല്ലാർ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ വാങ്ങാൻ ലഭ്യമാകുക. 163.4×76. 4×7.89mm (സിൽവർ), 7.92mm (കറുപ്പ്) വലിപ്പവും 199 ഗ്രാം ഭാരവുമാണ് ഐക്യൂ Z10 5ജിക്ക് ഉള്ളത്.

ഐക്യൂ Z10 5ജിയുടെ 8GB+128GB അ‌ടിസ്ഥാന വേരിയന്റിന് 21,999 രൂപയും 8GB+256GB വേരിയന്റിന് 23,999 രൂപയും 12GB+256GB വേരിയന്റിന് 25,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട് അല്ലെങ്കിൽ 2000 രൂപ എക്സ്ചേഞ്ച് ബോണസ് ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 19999 രൂപ വിലയിൽ തുടക്കത്തിൽ വാങ്ങാനാകും. 6 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനുമുണ്ട്. ഏപ്രിൽ 16 മുതൽ ആമസോൺ, ഐക്യൂ ഔദ്യോഗിക വെബ്​സൈറ്റ് എന്നിവയിലൂടെ ഈ ഫോൺ വിൽപ്പനയ്ക്ക് എത്തും.

Best Mobiles in India

English summary
The iQoo Z10 has been launched in India with a 7300mAh battery. Its 8GB+128GB base variant is priced at Rs 21,999, the 8GB+256GB variant at Rs 23,999, and the 12GB+256GB variant at Rs 25,999. As part of the launch offer, there is an instant bank discount of Rs 2000 or an exchange bonus of Rs 2000. The sale will start from April 16.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X