Home
Mobile

പേരിൽ ​ലൈറ്റ് ഉണ്ടെങ്കിലും ആള് സ്ട്രോങ്ങാ! വില വെറും 9999 രൂപ; ഐക്യൂ Z10 ​ലൈറ്റ് 5G ഇന്ത്യയിലെത്തി

ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോണുകൾ വാങ്ങുക എന്നത് ഇന്ന് അ‌ത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ലാതായി മാറിയിട്ടുണ്ട്. കാരണം വമ്പൻ സാംസങ് മുതൽ ബജറ്റ് വിലയിൽ സ്മാർട്ട്ഫോണുകൾ ഇറക്കുന്ന ഐടെൽ വരെ 10000 രൂപയിൽ താഴെ വിലയിൽ 5ജി ഫോണുകൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ഈ വിലയിൽ 5ജി ഫോൺ അ‌വതരിപ്പിക്കുമ്പോൾപ്പോലും അ‌തിൽ മുടക്കുന്ന തുകയ്ക്ക് തക്കതായ മൂല്യമുള്ള ഫോണുകൾ നൽകുന്നത് ആര് എന്നതാണ് ഉപയോക്താക്കളെ ആകർഷിക്കുന്നത്. ഇപ്പോൾ പ്രമുഖ സ്മാർട്ട്​ഫോൺ ബ്രാൻഡായ ഐക്യൂ തങ്ങളുടെ Z10 സീരീസിലെ ഏറ്റവും പുതിയ മോഡൽ ബജറ്റ് വിലയിൽ ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നു.

10000 രൂപയിൽ താഴെ വിലയിൽ നല്ലൊര സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കൊതിക്കുന്ന ഇന്ത്യൻ ആരാധകർക്കായി ഐക്യൂ Z10 ​ലൈറ്റ് 5ജി (iQOO Z10 Lite 5G) എന്ന പുതിയ സ്മാർട്ട്ഫോൺ ആണ് ഐക്യൂ ഇന്ന് (ജൂൺ 18) ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. ഡൈമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്തുമായാണ് ഈ ഐക്യൂ ഫോൺ എത്തിയിരിക്കുന്നത്.

ആള് സ്ട്രോങ്ങാ! വില 9999 രൂപ; ഐക്യൂ Z10 ​ലൈറ്റ് 5G ഇന്ത്യയിലെത്തി

വിപണിയിൽ നിരവധി ബജറ്റ് 5ജി സ്മാർട്ട്ഫോണുകൾ ലഭ്യമാണെങ്കിലും മുൻകാലങ്ങളിൽ ഐക്യൂ അ‌വതരിപ്പിച്ച സ്മാർട്ട്ഫോണുകളോടുള്ള വിശ്വാസം ഈ പുതിയ ബജറ്റ് 5ജി ഫോണിന് മുൻതൂക്കം നൽകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നുണ്ടാകാം. നൽകാൻ കഴിയുന്ന മികച്ച ഫീച്ചറുകൾ തന്നെ z10 ​ലൈറ്റ് 5ജിയിൽ നൽകിയിട്ടുണ്ട് എന്ന് കമ്പനി പറയുന്നുണ്ട്.

ഐക്യൂ Z10 ​ലൈറ്റ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.74-ഇഞ്ച് (1600×720 പിക്സലുകൾ) HD+ 20:9 LCD സ്ക്രീൻ ആണ് ഇതിലുള്ളത്. ഇത് 1000 nits വരെ പീക്ക് ബ്രൈറ്റ്നസ് വാഗ്ദാനം ചെയ്യുന്നു. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ഫോണിന്റെ ശക്തികേന്ദ്രം.

ആം മാലി-G57 MC2 GPU, 4GB / 6GB / 8GB LPDDR4x റാം, 8GB വെർച്വൽ റാം, 128GB / 256GB സ്റ്റോറേജ് ഓപ്ഷനുകൾ, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവ ഐക്യൂ Z10 ​ലൈറ്റ് 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ Z10 ​ലൈറ്റ് 5ജിയിൽ ഉള്ളത്. അ‌തിൽ സോണി സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.2 അപ്പേർച്ചറുള്ള 5MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15 ൽ ആണ് ഈ ഐക്യൂ ഫോണിന്റെ പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ നൽകിയിരിക്കുന്നു.

ആള് സ്ട്രോങ്ങാ! വില 9999 രൂപ; ഐക്യൂ Z10 ​ലൈറ്റ് 5G ഇന്ത്യയിലെത്തി

3.5mm ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G (NSA: n1/n3/n40/n77(3300-3800MHz)/n78 | SA: n1/n3/n5/n8/n28B/n38/n40/n77(3300-3800MHz)/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

15W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയാണ് ഈ ബജറ്റ് ഐക്യൂ 5ജി ഫോണിൽ നൽകിയിരിക്കുന്നത്. 167.3× 76.95 × 8.19mm വലിപ്പവും 202 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. ടൈറ്റാനിയം ബ്ലൂ, സൈബർ ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് വാങ്ങാനാകുക.

ആള് സ്ട്രോങ്ങാ! വില 9999 രൂപ; ഐക്യൂ Z10 ​ലൈറ്റ് 5G ഇന്ത്യയിലെത്തി

ഐക്യൂ Z10 ​ലൈറ്റ് 5ജിയുടെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 9,999 രൂപയും, 6GB + 128GB വേരിയന്റിന് 10,999 രൂപയും, ടോപ്പ്-എൻഡ് 8GB + 256GB വേരിയന്റിന് 12,999 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി 500 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്.

ലോഞ്ച് ഓഫർ പ്രയോജനപ്പെടുത്തിയാൽ ഐക്യൂ Z10 ​ലൈറ്റ് 5ജി വേരിയന്റുകൾ യഥാക്രമം 9499 രൂപ, 10499 രൂപ, 12499 രൂപ വിലകളിൽ വാങ്ങാനാകും. ജൂൺ 25 ന് ഉച്ചയ്ക്ക് 12 മണി മുതൽ ആണ് വിൽപ്പന ആരംഭിക്കുക. ആമസോൺ, ഐക്യുവിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റ് എന്നിവ വഴിയാണ് ഈ ഫോൺ വാങ്ങാനാകും.

Best Mobiles in India

English summary
The iQOO Z10 Lite 5G has been launched in India. It is priced at Rs 9,999 for the 4GB + 128GB variant, Rs 10,999 for the 6GB + 128GB variant, and Rs 12,999 for the top-end 8GB + 256GB variant. There is an instant discount of Rs 500 available as part of the launch offer. If you take advantage of this, you can buy the variants at prices of Rs 9499, Rs 10499, and Rs 12499 respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X