Home
Mobile

​ലൈറ്റിന്റെ വില ഇപ്പോൾ കടുപ്പത്തിലാ! ഐക്യൂ Z10 ​ലൈറ്റ് 5G വേരിയന്റുകളുടെ വില വർധിപ്പിച്ചു

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ ബജറ്റ് വിലയിൽ വാങ്ങാൻ ലഭ്യമായിരുന്ന ഏറ്റവും മികച്ച 5ജി സ്മാർട്ട്ഫോൺ ആയിരുന്നു ഐക്യൂ Z10 ​ലൈറ്റ് 5ജി (iQOO Z10 Lite 5G). ഈ ബജറ്റ് 5ജി ഫോണിന്റെ വില കമ്പനി ഇപ്പോൾ വർധിപ്പിച്ചിരിക്കുന്നു. മാർച്ച് 16 മുതൽ പല സ്മാർട്ട്ഫോണുകളുടെയും വില വർധിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ആ വർധനയുടെ ഭാഗമായി വിപണിയിലെ ഏറ്റവും ജനപ്രിയ 5ജി ഫോണിന് തന്നെ പണികിട്ടിയിരിക്കുന്നു. ലോഞ്ച് ചെയ്ത സമയത്ത് 256ജിബി ടോപ് മോഡലിന് ഉണ്ടായിരുന്നതിനെക്കാൾ വിലയാണ് ഇപ്പോൾ ഇതിന്റെ 64ജിബിക്ക് എന്നതാണ് ആരാധകരെ ഏറ്റവും നിരാശപ്പെടുത്തുന്ന കാര്യം.

ഇന്ത്യയിൽ ലോഞ്ച് ചെയ്ത സമയത്ത് ഐക്യൂ Z10 ​ലൈറ്റ് 5ജിയുടെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 9,999 രൂപയും 6GB + 128GB വേരിയന്റിന് 10,999 രൂപയും ടോപ്പ്-എൻഡ് 8GB + 256GB വേരിയന്റിന് 12,999 രൂപയുമായിരുന്നു വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഡിസ്കൗണ്ടുകൾ ലഭ്യമായതിനാൽ ഈ വിലയിൽ വീണ്ടും കുറവ് ലഭിച്ചിരുന്നു. പിന്നീടാണ് 4GB+ 64GB വേരിയന്റ് അ‌വതരിപ്പിക്കപ്പെട്ടത്.

ഐക്യൂ Z10 ​ലൈറ്റ് 5G വേരിയന്റുകളുടെ വില വർധിപ്പിച്ചു
Also Read

ലോഞ്ച് ചെയ്തതിന് ശേഷം പല തവണയായി ഐക്യൂ Z10 ​ലൈറ്റ് 5ജിയുടെ വില വർധിപ്പിക്കപ്പെട്ടിരുന്നു. ഇപ്പോൾ നടന്ന ഏറ്റവും പുതിയ വിലവർധനയ്ക്ക് ശേഷം കമ്പനിയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ നൽകിയിരിക്കുന്ന വില ഇങ്ങനെയാണ്: 4GB+ 64GB- 12999 രൂപ, 4GB+ 128GB- 13999 രൂപ, 6GB+ 128GB- 14999 രൂപ, 8GB+ 256GB - 16999 രൂപ.

അ‌തായത് ലോഞ്ച് ചെയ്തപ്പോൾ 12,999 രൂപ വിലയുണ്ടായിരുന്ന 256ജിബി വേരിയന്റിന് ഇപ്പോൾ വില 16999 രൂപ. ലോഞ്ചിന് ശേഷം ഏതാണ്ട് 4000 രൂപയുടെ വർധനവാണ് ടോപ് മോഡലിന് ഉണ്ടായിരിക്കുന്നത്. ഐക്യൂ Z10 ​ലൈറ്റ് 5ജിയുടെ തൊട്ട് മുകളിൽ വരുന്ന മോഡലാണ് ഐക്യൂ Z10x 5ജി.

ഐക്യൂ Z10 ​ലൈറ്റ് 5G വേരിയന്റുകളുടെ വില വർധിപ്പിച്ചു
Also Read

അ‌തായത് ഫീച്ചറുകളുടെ കാര്യത്തിൽ ​ലൈറ്റ് മോഡലിനെക്കാൾ ഒരുപടി മുന്നിലാണ് Z10x. ആ Z10x 5ജിയുടെ 8GB + 256GB വേരിയന്റിന്റെ ലോഞ്ച് വില 16,499 രൂപയായിരുന്നു. ഇപ്പോൾ ഈ വിലയെക്കാൾ മുകളിലെത്തിയിരിക്കുന്നു ഐക്യൂ Z10 ​ലൈറ്റ് 5ജിയുടെ വില എന്നതാണ് കൗതുകകരം. ​ലൈറ്റ് മോഡലിന് മാത്രമല്ല, ഐക്യൂവിന്റെ Z10x 5ജി ഉൾപ്പെടെയുള്ള മറ്റ് മോഡലുകളുടെ വിലയും വർധിച്ചിട്ടുണ്ട് എന്നത് വേറെ കാര്യം.

സാധാരണക്കാർക്ക് വളരെ ഈസിയായി വാങ്ങാൻ കഴിയുന്ന മികച്ച 5ജി ഫോൺ എന്നതായിരുന്നു ഐക്യൂ Z10 ​ലൈറ്റ് 5ജിയെ ജനപ്രിയമാക്കി മാറ്റിയത്. ഇപ്പോൾ ഉണ്ടായ വില വർധനവിലൂടെ ആ പ്രത്യേകത ഈ ഐക്യൂ ഫോണിന് നഷ്ടമായിരിക്കുന്നു എന്നുവേണം പറയാൻ. വിലക്കുറവ് ഉണ്ടായിരുന്നപ്പോൾ ലഭിച്ച ഒരു പരിഗണന ഇനി ഈ ഫോണിന് നൽകാൻ ഉപയോക്താക്കൾ തയാറാകുമോയെന്ന് കണ്ടറിയണം.

പ്രധാന ഫീച്ചറുകൾ

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ, 90Hz റിഫ്രഷ് റേറ്റ് ഉള്ള 6.74-ഇഞ്ച് (1600×720 പിക്സലുകൾ) HD+ LCD സ്ക്രീൻ, ആം മാലി-G57 MC2 GPU, LPDDR4x റാം, 8GB വെർച്വൽ റാം, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, സോണി സെൻസറുള്ള 50MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ, 5MP ഫ്രണ്ട് ക്യാമറ.

Also Read
ഐക്യൂ Z10 ​ലൈറ്റ് 5G വേരിയന്റുകളുടെ വില വർധിപ്പിച്ചു

IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS, USB ടൈപ്പ്-C, 15W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, 3.5mm ഓഡിയോ ജാക്ക്, ആൻഡ്രോയിഡ് 15 (2 ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും) എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The prices of the iQoo Z10 Lite 5G variants have been increased in India. At the time of its launch in India, the iQoo Z10 Lite 5G was priced at Rs 9,999 for the base 4GB + 128GB variant, Rs 10,999 for the 6GB + 128GB variant, and Rs 12,999 for the top-end 8GB + 256GB variant. Now, the prices are as follows: 4GB + 64GB- Rs 12,999, 4GB + 128GB- Rs 13,999, 6GB + 128GB- Rs 14,999, and 8GB + 256GB- Rs 16,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X