7,600 mAh ബാറ്ററിയും 90w ഫാസ്റ്റ് ചാർജിങും! എപ്രിലിൽ ഇവൻ ഇറങ്ങിയാൽ കളിയുടെ ലെവല് മാറും
ഓരോ ദിവസവും ഓരോ പുതിയ ഫോണുകൾ ലോഞ്ച് ചെയ്യുന്ന കാലമാണ്. പുതിയ ഫോണിൽ പുതിയ ഫീച്ചറുകളും ലഭിക്കും. അതിനാൽ തന്നെ ഉപയോക്താക്കൾ എപ്പോഴും പുതിയ ലോഞ്ചിന് വേണ്ടി കാത്തിരിക്കും. ഇപ്പോഴിതാ പുതിയ സ്മാർട്ട് ഫോണിന്റെ ലോഞ്ചിനെ കുറിച്ചുള്ള ചർച്ചകളാണ് ടെക് ലോകത്തുള്ളത്. iQOO Z10 സീരീസ് ഉടൻ ലോഞ്ച് ചെയ്യുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൈനയിലായിരിക്കും ഈ സീരീസിന്റെ ലോഞ്ച് നടക്കുക. ഒരു ബേസ്, ടർബോ, ടർബോ പ്രോ, Z10x എന്നീ വേരിയൻറുകൾ ഈ സീരീസിൽ ഉൾപ്പെടുമെന്നാണ് ടെക് വിദഗ്ദർ പ്രതീക്ഷിക്കുന്നത്. ഏപ്രിലിൽ ലോഞ്ച് ചെയ്യുമെന്നാണ് കണക്കുകൂട്ടൽ
എന്നാൽ ലോഞ്ചിനെ കുറിച്ചും ഫോണിന്റെ ഫീച്ചറുകളെ കുറിച്ചും നിരവധി കാര്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സ്റ്റാൻഡേർഡ്, ടർബോ വേരിയന്റുകൾ ഏപ്രിലിൽ ലോഞ്ച് ചെയ്‌തേക്കുമെന്നാണ് പുറത്തു വന്ന റിപ്പോർട്ടിലുള്ളത്. അതേസമയം iQOO Z10x വർഷത്തിലെ മൂന്നാം പാദത്തിലാണ് ലോഞ്ച് ചെയ്യുക. മുമ്പത്തെ iQOO Z9 കഴിഞ്ഞ വർഷം ഏപ്രിലിൽ ചൈനയിൽ ലോഞ്ച് ചെയ്തിരുന്നു.

അതുപോലെ ടർബോ വേരിയൻറിന് 7,500 എംഎഎച്ച് മുതൽ 7,600 എംഎഎച്ച് വരെ ബാറ്ററി ശേഷി നൽകുമെന്നും റിപ്പോർട്ടുണ്ട്. 90 വാട്ട് വയർഡ് ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുമെന്നും സൂചനകളുണ്ട്. അതേ സമയം ടർബോ പ്രോ പതിപ്പിൽ 120 വാട്ട് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000 എംഎഎച്ച് ബാറ്ററിയാണ് കമ്പനി നൽകാൻ പോകുന്നത്. ബാറ്ററി ലൈഫിന്റെ കാര്യത്തിൽ പിന്നെ മറ്റൊന്നും ചിന്തിക്കേണ്ട ആവശ്യമേ വരുന്നില്ല.

2024 ഏപ്രിലിലാണ് ഈ ഫോണിന്റെ മുൻഗാമികളായ iQOO Z9 ചൈനയിൽ പുറത്തിറങ്ങിയത്. iQoo Z9 Turbo , iQoo Z9x എന്നീ വേരിയൻറുകളും ഉൾപ്പെടുന്നതായിരുന്നു Z9 സീരീസ്. 80W വരെ വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയാണ് ഈ ഫോണുകളുടെ പ്രത്യേകത്. ഇതിന്റെ പിന്മുറക്കാർ പുറത്തിറങ്ങുമ്പോൾ കാര്യമായ മാറ്റം കൊണ്ടുവരാൻ കമ്പനി ശ്രമിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
അതേ സമയം ഷവോമി 15 സീരീസ് ഇന്ന് ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുകളുണ്ട്. ഷവോമി 15, ഷവോമി 15 അൾട്രാ എന്നീ ഫോണുകളാണ് ഇന്ന് ലോഞ്ച് ചെയ്യാൻ പോകുന്നത്. ക്യാമറ തന്നെയാണ് Xiaomi 15 സീരീസിന്റെ ഹൈലൈറ്റ്. Xiaomi 15 ലും Leica യുമായി സഹകരിച്ച് രൂപകൽപ്പന ചെയ്ത ഒരു ട്രിപ്പിൾ ക്യാമറ സജ്ജീകരണം നൽകിയിട്ടുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ഉള്ള 50 മെഗാപിക്സൽ LYT900 സെൻസറാണ് പ്രാഥമിക ക്യാമറ.

Xiaomi 15 Ultraയിൽ Leica ലെൻസുകൾക്ക് പുറമേ ഒരു ക്വാഡ്-ക്യാമറ സംവിധാനവും ഉൾക്കൊള്ളുന്നുണ്ട്. OIS ഉം ഒരു ഫിക്സഡ് f/1.63 അപ്പേർച്ചറും ഉള്ള 1 ഇഞ്ച് 50-മെഗാപിക്സൽ സോണി LYT900 സെൻസറാണ് പ്രൈമറി ക്യാമറ. 3x ഒപ്റ്റിക്കൽ സൂമുള്ള 50 മെഗാപിക്സൽ സോണി IMX858 ടെലിഫോട്ടോ സെൻസർ, 200 മെഗാപിക്സൽ Samsung ISOCELL HP9 പെരിസ്‌കോപ്പ് ക്യാമറ, 115 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉള്ള 50 മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ലെൻസ് എന്നിവയുമായി ഇത് സംയോജിപ്പിച്ചിരിക്കുന്നു.


Click it and Unblock the Notifications








