Home
Mobile

പവർ ബാങ്ക് 'വേണ്ടാത്ത' ഫോൺ ഇന്ത്യയിലും! ഇന്ത്യയിലെ ഏറ്റവും ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോണായി ഐക്യൂ Z10

ഇന്ത്യൻ യുവതയുടെ ഇഷ്ട സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ ഇപ്പോൾ ഒരു കിടിലൻ വാർത്ത പുറത്തുവിട്ടിരിക്കുന്നു. ഐക്യൂ Z സീരീസിലെ അടുത്ത സ്മാർട്ട്‌ഫോണായി ഐക്യൂ Z10 ഏപ്രിൽ 11ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഐക്യൂ Z9 ന്റെ പിൻഗാമിയായിട്ടാണ് ഐക്യൂ Z10 എത്തുന്നത്. എന്നാൽ ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഇന്ത്യയിൽ ഇതുവരെ ഒരു സ്മാർട്ട്ഫോണും വാഗ്ദാനം ചെയ്തിട്ടില്ലാത്തത്ര വലിയ ബാറ്ററി ശേഷിയോടെയാകും ഈ ഐക്യൂ ഫോൺ എത്തുക എന്നതാണ്. 7300mAh ബാറ്ററിയാണ് ഐക്യൂ Z10 5ജിയിൽ ഉണ്ടാകുക എന്ന് ഐക്യൂ ഇന്ത്യ സിഇഒ നിപുൻ മരിയ പങ്കുവച്ച ടീസർ വെളിപ്പെടുത്തുന്നു.

എപ്പോഴും എതിരാളികൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്ന ബ്രാൻഡാണ് ഐക്യൂ. അ‌തിനാൽത്തന്നെ അ‌വരുടെ സ്മാർട്ട്ഫോണുകളെല്ലാം സെഗ്മെന്റിലെ ബെസ്റ്റ് ഫീച്ചറുകളുമായിട്ടാണ് പുറത്തിറങ്ങുക. പെർഫോമൻസ്, ക്യാമറ, ബാറ്ററി എന്നിങ്ങനെ മൊത്തത്തിൽ എല്ലാക്കാര്യത്തിലും ഐ​ക്യൂ ഫോണുകൾ ഉപയോക്താക്കൾക്ക് തൃപ്തി സമ്മാനിക്കാറുണ്ട്. മികച്ച ഫീച്ചറുകൾ മാന്യമായ വിലയിൽ, എതിരാളികളെക്കാൾ അ‌ൽപ്പം കുറഞ്ഞ വിലയിൽ ഐക്യൂ വാഗ്ദാനം ചെയ്യാറുണ്ട്.

പവർ ബാങ്ക് 'വേണ്ടാത്ത' ഫോൺ ഇന്ത്യയിലും! ഐക്യൂ Z10

പലപ്പോഴും പല കിടിലൻ ചിപ്സെറ്റുകളും ആദ്യം ഇന്ത്യയിൽ അ‌വതരിപ്പിച്ച ചരിത്രവും ഐക്യുവിന് ഉണ്ട്. എന്നാൽ പുതിയ Z സീരീസിന് തുടക്കം കുറിച്ചുകൊണ്ട് ഐക്യൂ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് ബാറ്ററിയിൽ ആണ് എന്ന് നിലവിൽ പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നു. ഇപ്പോൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സ്മാർട്ട്ഫോണുകൾ ബാറ്ററി ശേഷിയുടെ കാര്യത്തിൽ വളരെ ശ്രദ്ധിക്കുന്നുണ്ട്.

മുൻ മോഡലുകളെക്കാൾ മികച്ച ബാറ്ററി ശേഷി പുതിയ മോഡലുകളിൽ അ‌വതരിപ്പിക്കാൻ കമ്പനികൾ ശ്രമിച്ചുവരുന്നു. ഇപ്പോൾ 6500mAh ബാറ്ററിയൊക്കെ സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്. ആഗോള തലത്തിലും കമ്പനികൾ ബാറ്ററി ശേഷി ഉയർത്തിത്തുടങ്ങിയിട്ടുണ്ട്. റിയൽമി അ‌ടുത്തിടെ ​ചൈനയിൽ പുറത്തിറക്കിയ നിയോ7 എസ്ഇ 7000mAh ടൈറ്റൻ ബാറ്ററി സഹിതമാണ് എത്തിയത്.

എന്നാലിപ്പോൾ ഐക്യൂ ഇന്ത്യ ഇന്നുവരെ കണ്ടിട്ടില്ലാത്ത 7300mAh ബാറ്ററിശേഷിയാണ് ഐക്യൂ Z10 സ്മാർട്ട്ഫോണിലൂടെ അ‌വതരിപ്പിക്കാൻ പോകുന്നത്. ഇന്ത്യയിലെ ഒരു സ്മാർട്ട്‌ഫോണിലെ ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും വലിയ ബാറ്ററിയായിരിക്കും ഇത് എന്ന് കമ്പനി ടീസറിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ഒഐഎസ് പിന്തുണ സഹിതം എത്തുന്ന റിയർ ക്യാമറകളുടെ ഡി​സൈനും ടീസർ വെളിപ്പെടുത്തുന്നുണ്ട്.

വരാൻ പോകുന്ന ഐക്യൂ Z10 ന്റെ മുൻഗാമിയായ ഐക്യൂ Z9 ലെ ബാറ്ററിയുമായി താരതമ്യം ചെയ്താൽ വൻ മാറ്റമാണ് ഐക്യൂ കൊണ്ടുവരുന്നത്. അ‌തായത് ഐക്യൂ Z9ൽ വെറും 5000mAh ബാറ്ററിയാണ് ഉണ്ടായിരുന്നത്. ഏറ്റവും പുതിയ വിവോ T4x-ൽ പോലും 6500mAh ബാറ്ററിയേ ഉള്ളൂ. അ‌പ്പോഴാണ് ഐക്യൂ Z10 7300mAh ബാറ്ററി അ‌വതരിപ്പിക്കാൻ പോകുന്നത്.

ബാറ്ററി ശേഷിക്കപ്പുറം മറ്റെന്തൊക്കെ ഫീച്ചറുകളാണ് ഐക്യൂ Z10ൽ അ‌വതരിപ്പിക്കുക എന്ന് കമ്പനി​ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും സ്മാർട്ട്പ്രിക്‌സിന്റെ ഒരു റിപ്പോർട്ട് പറയുന്നത് വരാൻ പോകുന്ന ഐക്യൂ Z10ൽ 6.67 ഇഞ്ച് ക്വാഡ്-കർവ്ഡ് FHD+ 120Hz AMOLED ഡിസ്‌പ്ലേ ഉണ്ടായിരിക്കും എന്നാണ്. കൂടാതെ 8GB / 12GB റാം, 128GB / 256GB സ്റ്റോറേജ് ഓപ്ഷനുകൾ ഉണ്ടാകും എന്നാണ്.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്സെറ്റ്, OIS ഉള്ള 50MP Sony IMX882 മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ, 32MP ഫ്രണ്ട് ക്യാമറ, 90W ഫാസ്റ്റ് ചാർജിംഗ്, 8.1mm കനം, IR ബ്ലാസ്റ്റർ എന്നീ ഫീച്ചറുകളും ഐക്യൂ Z10ൽ പ്രതീക്ഷിക്കുന്നതായി സ്മാർട്ട്പ്രിക്സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ കമ്പനി ബാറ്ററിയല്ലാതെ മറ്റൊരു ഫീച്ചറും ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധിക്കുക. 30000 രൂപയിൽ താഴെ വിലയിലാകും ഇത് എത്തുക.

FAQs
ഐക്യുവിന്റെ നിലവിലെ ഏറ്റവും മികച്ച പ്രീമിയം മോഡൽ

ഐക്യൂ 13

ഐക്യൂ നിയോ 10R ന്റെ ഇന്ത്യയിൽ ലഭ്യമായ വേരിയന്റുകളും വിലയും

8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 26,999 രൂപ, 8GB + 256GB വേരിയന്റിന് 28,999 രൂപ, 12GB + 256GB വേരിയന്റിന് 30,999 രൂപ.

ഐക്യൂ ഏറ്റവുമൊടുവിൽ ഇന്ത്യയിൽ പുറത്തിറക്കിയ സ്മാർട്ട്ഫോൺ

ഐക്യൂ നിയോ 10R

GizBot Technology

More from GizBot

Best Mobiles in India

English summary
The next smartphone in the iQoo Z series, the iQoo Z10, will be launched in India on April 11. The iQoo phone is said to come with a battery capacity that is the largest ever offered in India. The teaser shared by iQoo India CEO Nipun Maria reveals that the iQoo Z10 5G will have a 7300mAh battery.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X