Home
Mobile

വല്യേട്ടന്റെ സ്വന്തം ബ്രോസ്! വേറെ ലെവൽ ഫീച്ചറുകളുമായി ഐക്യൂ Z10 ടർബോയും Z10 ടർബോ പ്രോയും എത്തി

ഐക്യൂവിന്റെ Z10 സീരീസിന് തുടക്കം കുറിച്ചുകൊണ്ട് 7300mAh ബാറ്ററി സഹിതം എത്തിയ ഐക്യൂ Z10 ഇന്ത്യയിലും ​ചൈനയിലും ഇതിനകം ലോഞ്ച് ചെയ്തിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഈ സീരീസിൽ ഐക്യൂ Z10x എന്ന ബജറ്റ് 5ജി ഫോണും കമ്പനി ഇന്ത്യയിലുൾപ്പെടെ അ‌വതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ഈ രണ്ട് ഫോണുകൾക്ക് പുറമേ ഈ Z10 സീരീസിലേക്ക് കൂടുതൽ കിടിലൻ സ്മാർട്ട്ഫോണുകൾ അ‌വതരിപ്പിച്ചിരിക്കുകയാണ് ഐക്യൂ. കിടിലൻ ബാറ്ററി ശേഷിയും കരുത്തൻ ചിപ്സെറ്റും അ‌ടക്കമുള്ള ഫീച്ചറുകളുമായി ഐക്യൂ Z10 ടർബോ (iQOO Z10 Turbo), ഐക്യൂ Z10 ടർബോ പ്രോ (iQOO Z10 Turbo Pro) എന്നിവയാണ് എത്തിയിരിക്കുന്നത്.

​ചൈനയിലാണ് ഈ രണ്ട് ഐക്യൂ Z10 ടർബോ മോഡലുകളും ലോഞ്ച് ചെയ്തിരിക്കുന്നത്. ഐക്യൂ Z10 5ജിയുടെ ശക്തമായ ബാറ്ററി ശേഷിയുടെ പാരമ്പര്യം പിന്തുടർന്നുകൊണ്ട് ഈ രണ്ട് മോഡലുകളിലും 7000mAh ന് മുകളിൽ ബാറ്ററി ശേഷി ഐക്യൂ നൽകിയിട്ടുണ്ട് എന്നത് ഏറെ ശ്രദ്ധേയമാണ്.

വേറെ ലെവൽ ഫീച്ചറുകളുമായി ഐക്യൂ Z10 ടർബോയും  Z10 ടർബോ പ്രോയും എത്തി

സ്റ്റാന്റേർഡ് ടർബോ മോഡലിൽ 90W ഫാസ്റ്റ് ചാർജിംഗുള്ള 7620mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഇത് Z10 ലെ ബാറ്ററിയെ മറികടക്കുന്നു. അ‌തേസമയം പ്രോ മോഡലിൽ ഫാസ്റ്റ് ചാർജിങ് ശേഷി കൂടുതൽ നൽകി​, ബാറ്ററി ശേഷി സ്റ്റാന്റേർഡ് ടർബോ മോഡലിലെക്കാൾ അ‌ൽപ്പം കുറഞ്ഞ നിലയിലാണ് അ‌വതരിപ്പിച്ചിട്ടുള്ളത്. പക്ഷേ അ‌തിൽ ഒട്ടും നിരാശപ്പെടാനില്ല, സന്തോഷിക്കാനേയുള്ളൂ. 120W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയാണ് ടർബോ പ്രോയിലുള്ളത്.

കിടിലൻ ഡിസ്പ്ലേയാണ് ഈ ഐക്യൂ Z10 'ടർബോ സീരീസി'ന്റെ മറ്റൊരു പ്രത്യേകത. C9+ ലുമിനസ് മെറ്റീരിയൽ, 2000 nits ഫുൾ-സ്‌ക്രീൻ ഹൈ ബ്രൈറ്റ്‌നസ്, 5500 nits ലോക്കൽ പീക്ക് ബ്രൈറ്റ്‌നസ്, 4320Hz വരെ അൾട്രാ-ഹൈ ഫ്രീക്വൻസി PWM ഡിമ്മിംഗ്, SGS ലോ ബ്ലൂ ലൈറ്റ്, ലോ ഫ്ലിക്കർ സർട്ടിഫിക്കേഷൻ എന്നിവയുള്ള 6.78 ഇഞ്ച് 1.5K 144FPS AMOLED ഡിസ്‌പ്ലേയാണ് ഈ മോഡലുകളിൽ നൽകിയിരിക്കുന്നത്.

ചിപ്സെറ്റിന്റെ കാര്യത്തിൽ ആണ് ഐക്യൂ Z10 ടർബോ, ഐക്യൂ Z10 ടർബോ പ്രോ എന്നിവ തമ്മിൽ പ്രധാനമായും വ്യത്യാസപ്പെട്ടിരിക്കുന്നത്. ഐക്യൂ Z10 ടർബോ പ്രോ സ്‌നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്സെറ്റ് കരുത്തിൽ ആണ് അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. 16GB വരെ LPDDR5X അൾട്രാ (9600Mbps) റാം + 512GB വരെ UFS 4.1 സ്റ്റോറേജ് ശേഷിയോടെയാണ് ഈ പ്രോ മോഡൽ എത്തുന്നത്.

അ‌തേസമയം മറുവശത്ത്, ഐക്യു Z10 ടർബോ മോഡൽ മീഡിയടെക് ഡൈമെൻസിറ്റി 8400 ചിപ്സെറ്റ് കരുത്തിൽ ആണ് എത്തുന്നത്. ഇതിൽ 16GB വരെ LPDDR5X റാമും 512GB വരെ UFS 4.1 സ്റ്റോറേജും ഉണ്ട്. അ‌തായത് ഈ രണ്ട് മോഡലുകളും പെർഫോമൻസുകളുടെ കാര്യത്തിൽ സെഗ്മെന്റിൽ വേറെ ലെവൽ പ്രകടനം തന്നെ കാഴ്ചവയ്ക്കും എന്ന് ഉറപ്പിക്കാം.

കരുത്തൻ ചിപ്സെറ്റുകളും റാം, സ്റ്റോറേജ് ശേഷി​കൾകൊണ്ടും ഈ ടർബോ മോഡലുകളിലെ മികവ് തീരുന്നില്ല, ഹാർഡ്‌വെയർ ലെവൽ 1.5K+144FPS സൂപ്പർ-റെസല്യൂഷനും സൂപ്പർ-ഫ്രെയിം കൺകറൻസിയും വാഗ്ദാനം ചെയ്യുന്ന Q1 സ്വതന്ത്ര ഗ്രാഫിക്സ് ചിപ്പ് ആണ് ഈ സ്മാർട്ട്ഫോണുകളുടെ മറ്റൊരു ​ഹൈ​ലൈറ്റ്. പരമാവധി 7K ഐസ് ഡോം VC ലിക്വിഡ് കൂളിംഗും ഐക്യൂ ഇവയിൽ സജ്ജീകരിച്ചിരിക്കുന്നു.

ഐക്യൂ Z10 ടർബോ, ഐക്യൂ Z10 ടർബോ പ്രോ എന്നിവയുടെ പ്രധാന ഫീച്ചറുകൾ

144Hz റിഫ്രഷ് റേറ്റ് ഉള്ള 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേയാണ് ഇരുമോഡലുകളിലും ഉള്ളത്. 20:9 ആസ്പക്ട് റേഷ്യോ, 360Hz ടച്ച് സാമ്പിൾ റേറ്റ്, 5500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+ പിന്തുണ, 4320Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ് എന്നിവയും ഇവയിൽ ഉണ്ട്.

3.25GHz ഒക്ട കോർ ​​ഡൈമെൻസിറ്റി 8400 4nm ചിപ്സെറ്റ് ആണ് Z10 ടർബോയുടെ കരുത്ത്. ഗ്രാഫിക്സിനായി മാലി-G720 ജിപിയുവും ഇതിലുണ്ട്. ഐക്യൂ Z10 ടർബോ പ്രോ മോഡൽ ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 4 4nm മൊബൈൽ പ്ലാറ്റ്ഫോം കരുത്താക്കി എത്തുന്നു. അഡ്രിനോ 825 ജിപിയു ആണ് ഇതിലുള്ളത്.

12GB / 16GB LPDDR5x (ടർബോ) / അൾട്രാ 9600Mbps (ടർബോ പ്രോ) റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് എന്നിവ ഇവ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 15 ൽ ആണ് ഇരു മോഡലുകളും പ്രവർത്തിക്കുന്നത്.

വേറെ ലെവൽ ഫീച്ചറുകളുമായി ഐക്യൂ Z10 ടർബോയും  Z10 ടർബോ പ്രോയും എത്തി

ക്യാമറകളുടെ കാര്യത്തിലും ഐക്യൂ Z10 ടർബോ, ഐക്യൂ Z10 ടർബോ പ്രോ മോഡലുകൾ തമ്മിൽ ചെറിയ വ്യത്യാസം ഉണ്ട്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇരു ഫോണുകളിലും ഉള്ളത്. Z10 ടർബോയിൽ 1/ 1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ, f/1.79 അപ്പേർച്ചർ, OIS, LED ഫ്ലാഷ്, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ 4K വീഡിയോ റെക്കോർഡിംഗ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

ഐക്യൂ Z10 ടർബോ പ്രോയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/ 1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറയ്ക്ക് ​ഒപ്പം f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ- വൈഡ് ആംഗിൾ ലെൻസ് ആണ് ഇടം പിടിച്ചിരിക്കുന്നത്. 4K വീഡിയോ റെക്കോർഡിംഗ് ഇതിലും ഉണ്ട്. സെൽഫിക്കായി ഇരുമോഡലുകളിലും ഒരുപോലെ f/2.45 സെൻസറുള്ള 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറ നൽകിയിരിക്കുന്നു.

ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6 (ടർബോ) / Wi-Fi 7 (ടർബോ പ്രോ) 802.11 be, ബ്ലൂടൂത്ത് 6.0, GPS: L1+L5, USB ടൈപ്പ്-C 2.0, തുടങ്ങിയ ഫീച്ചറുകളും ഇവയിലുണ്ട്.

വേറെ ലെവൽ ഫീച്ചറുകളുമായി ഐക്യൂ Z10 ടർബോയും  Z10 ടർബോ പ്രോയും എത്തി

നേരത്തെ സൂചിപ്പിച്ചതു പോലെ ഐക്യൂ Z10 ടർബോ 90W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെ 7620mAh തേർഡ് ജനറേഷൻ സിലിക്കൺ കാർബൺ-സിലിക്കൺ ബാറ്ററി സഹിതം എത്തുന്നു. ഐക്യൂ Z10 ടർബോ പ്രോ 120W ഫാസ്റ്റ് ചാർജിങ്ങുള്ള 7000mAh ബാറ്ററിയുമായി എത്തുന്നു. ഇത് 100W PPS/PD ഫ്ലാഷ് ചാർജിങ്ങും 44W UFCS ഫ്യൂഷൻ ഫാസ്റ്റ് ചാർജിങ്ങും പിന്തുണയ്ക്കുന്നു.

ഐക്യൂ Z10 ടർബോ 12GB + 256GB വേരിയന്റിന് 1799 യുവാൻ (ഏകദേശം 21,025 രൂപ) ആണ് വില. ഇതിന്റെ 16GB + 256GB വേരിയന്റിന് 1999 യുവാനും (ഏകദേശം 23,365 രൂപ), 12GB + 512GB വേരിയന്റിന് 2199 യുവാനും (ഏകദേശം 25,700 രൂപ), 16GB + 512GB വേരിയന്റിന് 2399 യുവാനും (ഏകദേശം 28,035 രൂപ) വില നിശ്ചയിച്ചിരിക്കുന്നു.

ഐക്യൂ Z10 ടർബോ പ്രോയുടെ 12GB+ 256GB വേരിയന്റിന് 1999 യുവാൻ (ഏകദേശം 23,365 രൂപ) ആണ് വില. ഇതിന്റെ 16GB+ 256GB വേരിയന്റിന് 2199 യുവാനും (ഏകദേശം 25,700 രൂപ), 12GB+ 512GB വേരിയന്റിന് 2399 യുവാനും (ഏകദേശം 28,035 രൂപ), 16GB+ 512GB വേരിയന്റിന് 2599 യുവാനും (ഏകദേശം 30,370 രൂപ) വില നിശ്ചയിച്ചിരിക്കുന്നു. ഓറഞ്ച്, ഡെസേർട്ട് ഗ്രേ, വെള്ള, കറുപ്പ് നിറങ്ങളിൽ ഇവ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
The iQOO Z10 Turbo and Z10 Turbo Pro have been launched. The iQOO Z10 Turbo 12GB + 256GB variant is priced at 1799 yuan (approximately Rs. 21,025). The 12GB + 256GB variant of the iQOO Z10 Turbo Pro is priced at 1999 yuan (approximately Rs. 23,365). The Turbo model has a 7620mAh battery with 90W fast charging, and the Turbo Pro model has a 7000mAh battery with 120W fast charging.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X