Home
Mobile

ഫീച്ചറുകൾ ഒന്നിനൊന്ന് കരുത്തുറ്റത്! 8000mAh ബാറ്ററിയുമായി ഐക്യൂ Z10 ടർബോ+ എത്തി

ഐക്യൂ തങ്ങളുടെ Z10 സീരീസിലേക്ക് ഒരുകരുത്തൻ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിച്ചിരിക്കുന്നു. 8000mAh ബാറ്ററി അ‌ടക്കമുള്ള ശക്തമായ ഫീച്ചറുകളുമായി ഐക്യൂ Z10 ടർബോ+ (iQOO Z10 Turbo+) എന്ന സ്മാർട്ട്ഫോൺ ആണ് കഴിഞ്ഞ ദിവസം ​ചൈനയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. ഐക്യൂ സ്വന്തമായി വികസിപ്പിച്ചെടുത്ത Q2 ഗെയിമിംഗ് ചിപ്പ്, മീഡിയടെക് ഡൈമെൻസിറ്റി 9400+ പ്രോസസർ കരുത്ത് ഉൾപ്പെടെയുള്ള ഫീച്ചറുകളും ഇതിൽ ഉണ്ട് എന്നതിനാൽ ശരിക്കും ഒരു പവർഫുൾ സ്മാർട്ട്ഫോൺ എന്ന നിലയിൽ തന്നെ Z10 ടർബോ+ ശ്രദ്ധ നേടുന്നു. ഇന്ത്യയിൽ ഈ മോഡൽ ലോഞ്ച് ചെയ്യുന്നത് സംബന്ധിച്ച് നിലവിൽ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

മികച്ച പെർഫോമൻസിന് പിന്തുണ നൽകുന്നതിനായി 16GB വരെ LPDDR5X അൾട്രാ (9600Mbps) റാം + 512GB വരെ UFS 4.1 കോമ്പിനേഷനും ഈ സ്മാർട്ട്ഫോണിൽ ഐക്യൂ നൽകിയിരിക്കുന്നു. എത്ര കഠിനമായ ടാസ്കുകൾ നേരിട്ടാലും കൂളായി പ്രവർത്തിക്കാൻ 7K ഐസ് ഡോം VC ലിക്വിഡ് കൂളിംഗ് സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്.

ഫീച്ചറുകൾ കരുത്തുറ്റത്! 8000mAh ബാറ്ററിയുമായി ഐക്യൂ  Z10 ടർബോ+ എത്തി

എന്നാൽ ഈ ശക്തൻ ഫീച്ചറുകളെക്കാളൊക്കെ ഐക്യൂ Z10 ടർബോ+ 5ജിയെ ശ്രദ്ധേയമാക്കുന്നത് ഇതിലെ 8000mAh ബ്ലൂ ഓഷ്യൻ ബാറ്ററിയാണ്. ഇതുവരെ ഒരു ഐക്യൂ സ്മാർട്ട്ഫോണിൽ ലഭ്യമായിട്ടുള്ള ഏറ്റവും ഉയർന്ന ബാറ്ററി ശേഷി ആണ് ഇത്. ഇത്ര വലിയ ബാറ്ററിശേഷി ഉണ്ടെങ്കിലും, ഇതിന്റെ ഭാരം വെറും 212 ഗ്രാം ആണ്, വലിപ്പം 8.16mm.

ഐക്യൂ Z10 ടർബോ+ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2800×1260 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പക്ട് റേഷ്യോ, 360Hz ടച്ച് സാമ്പിൾ റേറ്റ്, 5500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, 4320Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ് എന്നിവ ഇതിലുണ്ട്.

ഫീച്ചറുകൾ കരുത്തുറ്റത്! 8000mAh ബാറ്ററിയുമായി ഐക്യൂ  Z10 ടർബോ+ എത്തി

3.73GHz ഒക്ടാ കോർ ഡൈമെൻസിറ്റി 9400+ 3nm പ്രോസസർ ആണ് ഈ ഫോണിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. ഇമ്മോർട്ടാലിസ്-G925 ജിപിയു, 12GB / 16GB LPDDR5x അൾട്രാ 9600Mbps റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 5ൽ ആണ് പ്രവർത്തനം.

4K വീഡിയോ റെക്കോർഡിംഗ് പിന്തുണയോടെ 1/ 1.95″ സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പർച്ചർ, OIS), 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ് ( f/2.2 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവയടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും f/2.45 സെൻസറുള്ള 16MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഇതിലുണ്ട്.

ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE എന്നീ ഫീച്ചറുകളും ഉണ്ട്. ഇതിലെ 8000mAh ബാറ്ററി 90W ഫാസ്റ്റ് ചാർജിങ് സഹിതം എത്തുന്നു. ഡയറക്ട് പവർ ഡെലിവറി, 55W PD, 44W തേർഡ്-പാർട്ടി UFCS എന്നിവയെയും ഈ ഫോൺ പിന്തുണയ്ക്കുന്നു.

ഫീച്ചറുകൾ കരുത്തുറ്റത്! 8000mAh ബാറ്ററിയുമായി ഐക്യൂ  Z10 ടർബോ+ എത്തി

ഐക്യൂ Z10 ടർബോ+ ​ന്റെ 12GB+256GB വേരിയന്റിന് 2299 യുവാൻ (ഏകദേശം 27,995 രൂപ) ആണ് വില. മറ്റ് വേരിയന്റുകൾ 16GB+256GB: 2499 യുവാൻ (ഏകദേശം 30,430 രൂപ), 12GB+512GB: 2699 യുവാൻ (ഏകദേശം 32,865 രൂപ), 16GB+512GB: 2999 യുവാൻ (ഏകദേശം 36,515 രൂപ) വിലകളിൽ എത്തുന്നു. പോളാർ ഗ്രേ, ഡെസേർട്ട് ഗോൾഡ്, ക്ലൗഡ് വൈറ്റ് നിറങ്ങളിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
The iQOO Z10 Turbo Plus has been launched in China with an 8000mAh battery. This is the highest battery capacity available in an iQOO smartphone so far. The iQOO Z10 Turbo Plus 5G is priced at 2299 yuan (approximately Rs. 27,995) for the 12GB+256GB base variant. The phone comes in Polar Gray, Desert Gold, and Cloud White colors.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X