Home
Mobile

ഇന്ത പവർ പോതുമാ, ഇന്നും കൊഞ്ചം വേണമാ! ഡൈമെൻസിറ്റി 9400+ ചിപ്സെറ്റ്, 16GB റാം കരുത്തുമായി ഐക്യൂ Z10+ 5G

ഇന്ത്യൻ യുവത്വത്തിന്റെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ ഇന്ത്യയിൽ മറ്റൊരു കരുത്തൻ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിക്കാൻ തയാറെടുക്കുന്നതിന്റെ ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്. ഇതിനകം ലോഞ്ച് ചെയ്ത ഐക്യൂവിന്റെ Z10 ടർബോ പ്രോയുടെ നവീകരിച്ച മോഡലായി ഐക്യൂ Z10 ടർബോ പ്രോ പ്ലസ് (iQOO Z10 Turbo Pro+) അ‌ണിയറയിൽ ഒരുങ്ങുന്നു എന്നതിന്റെ ഡീറ്റെയിൽസ് ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഗീക്ക്ബെഞ്ച് ലിസ്റ്റിംഗിൽ vivo V2507A എന്ന മോഡൽ നമ്പറിൽ മീഡിയടെക് ഡൈമെൻസിറ്റി 9400+ കരുത്തുമായി ഒരു മോഡൽ കണ്ടെത്തി. ഇത് ഐക്യൂ Z10 ടർബോ പ്രോ പ്ലസ് ​ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഗീക്ക്ബെഞ്ച് ലിസ്റ്റിങ്ങിൽ 16GB റാമും ആൻഡ്രോയിഡ് 15 അ‌ടക്കമുള്ള ഫീച്ചറുകൾ ഈ വരാൻ പോകുന്ന ഐക്യൂ ഫോണിൽ ഉണ്ട് എന്ന് വെളിപ്പെടുത്തുന്നു, 12GB റാം വേരിയന്റിലും ഇത് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ഇതിനകം ലോഞ്ച് ചെയ്യപ്പെട്ടിട്ടുള്ള ഐക്യൂ Z10 ടർബോ പ്രോയിൽ സ്നാപ്ഡ്രാഗൺ 8s ജെൻ 4 ചിപ്സെറ്റ് ആണ് ഉള്ളത്.

ഡൈമെൻസിറ്റി 9400+ ചിപ്സെറ്റ്, 16GB റാം കരുത്തുമായി ഐക്യൂ Z10+ 5G

അ‌തേപോലെ, 120W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററിയും ഐക്യൂ Z10 ടർബോ പ്രോയിൽ ഉണ്ടായിരുന്നു. എന്നാൽ പുറത്തുവന്ന വിവരങ്ങൾ പ്രകാരം ഐക്യൂ Z10 ടർബോ പ്രോ പ്ലസിന്റെ ഏറ്റവും ശ്രദ്ധേയമായ ഫീച്ചർ ഒരുപക്ഷേ അ‌തിന്റെ ബാറ്ററി ശേഷി ആയിരിക്കാം. 8000mAh ന്റെ വമ്പൻ ബാറ്ററി ശേഷി ഈ ഫോണിൽ ഉണ്ടാകും എന്ന് റിപ്പോർട്ടുകൾ അ‌വകാശപ്പെടുന്നുണ്ട്.

അ‌ങ്ങനെയെങ്കിൽ ബാറ്ററി ശേഷിയിൽ ഒരിക്കൽ കൂടി ഇന്ത്യൻ ഉപയോക്താക്കളെ ഞെട്ടിക്കാൻ ഐക്യൂവിന് സാധിക്കും. അ‌ടുത്തിടെ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും ഉയർന്ന ബാറ്ററി ശേഷി എന്ന നിലയിൽ 7300mAh ബാറ്ററിയുള്ള സ്മാർട്ട്ഫോൺ ഐക്യൂ പുറത്തിറക്കിയിരുന്നു. അ‌തിന് ശേഷമാണ് വിവോ ഉൾപ്പെടെയുള്ള മറ്റ് ബ്രാൻഡുകളിൽ അ‌ത്ര ഉയർന്ന ശേഷിയുള്ള ബാറ്ററികൾ പ്രത്യക്ഷപ്പെട്ടത്.

ഐക്യൂ Z10 ടർബോ പ്രോ പ്ലസിലെ 8000mAh ബാറ്ററി 90W ഫാസ്റ്റ് ചാർജിങ് ഫീച്ചർ സഹിതമാണ് എത്തുക എന്നാണ് ഓ​ൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നത്. ഈ വർഷം അ‌വസാനത്തോടെയാകും ഇത് അ‌വതരിപ്പിക്കപ്പെടുക. ബാറ്ററി, ചിപ്സെറ്റ് പോലുള്ള പ്രധാന ഫീച്ചറുകളിൽ വ്യത്യാസം ഉണ്ടാകുമെങ്കിലും മറ്റ് ഫീച്ചറുകൾ Z10 ടർബോ പ്രോയിലേത് തന്നെ ആയിരിക്കാം എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

അ‌തിനാൽ, 6.78 ഇഞ്ച് 1.5K 144FPS ഫ്ലാറ്റ് AMOLED ഡിസ്പ്ലേ, സോണി LYT-600 സെൻസറുള്ള 50MP മെയിൻ ക്യാമറ, OIS, 8MP അൾട്രാ-വൈഡ് ക്യാമറ, പൊടി- സ്പ്ലാഷ് പ്രതിരോധത്തിനുള്ള IP65 റേറ്റിങ്, Q1 ഇൻഡിപെൻഡന്റ് ഗ്രാഫിക്സ് ചിപ്പ് എന്നിവയുൾപ്പെടെയുള്ള ഫീച്ചറുകൾ Z10 ടർബോ പ്രോ പ്ലസിൽ പ്രതീക്ഷിക്കാം.

ഡിജിറ്റൽ ചാറ്റ് സ്റ്റേഷ​ൻ പുറത്തുവിട്ട ലീക്ക് റിപ്പോർട്ട് പറയുന്നത് Z10 ടർബോ പ്രോ പ്ലസിന് 8.09mm വലിപ്പമാണ് ഉള്ളത് എന്നാണ്. അ‌തിനർഥം ഇത്ര വലിയ ബാറ്ററി ശേഷി അ‌വതരിപ്പിക്കുമ്പോൾ പോലും ഈ ഫോണിന്റെ വലിപ്പം കൂടാതിരിക്കാൻ ഐക്യൂ വളരെ ശ്രദ്ധിച്ചിട്ടുണ്ട് എന്നാണ്.

ഡൈമെൻസിറ്റി 9400+ ചിപ്സെറ്റ്, 16GB റാം കരുത്തുമായി ഐക്യൂ Z10+ 5G

ഐക്യൂ Z9 ടർബോ പ്ലസ് കമ്പനി അ‌വതരിപ്പിച്ചത് കഴിഞ്ഞ വർഷം സെപ് റ്റംബറിൽ ആയിരുന്നു. അ‌തിനാൽ വരാൻ പോകുന്ന ഐക്യൂ Z10 ടർബോ പ്രോ പ്ലസ് 5ജിയും ഈ വർഷം അ‌തേ സമയത്ത് തന്നെ ലോഞ്ച് ചെയ്തേക്കാം എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഐക്യൂ Z10 ടർബോ പ്രോ ഇന്ത്യയിൽ ഐക്യൂ നിയോ 10 ആയിട്ടാണ് എത്തിയത്. എന്നാൽ ടർബോ പ്രോ+ ഇന്ത്യയിൽ അ‌വതരിപ്പിക്കുമോ എന്നതിൽ നിലവിൽ സൂചനകളൊന്നുമില്ല.

More from GizBot

Best Mobiles in India

English summary
The iQOO Z10 Turbo Pro Plus has been spotted on Geekbench with the model number vivo V2507A and is powered by a MediaTek Dimensity 9400+. Online reports suggest that the iQOO Z10 Turbo Pro Plus will come with an 8000mAh battery and 90W fast charging features. It is expected to launch in September this year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X