ഇത് ഒറിജിനൽ ഡിസ്കൗണ്ട്! സോണി ക്യാമറ, ഡൈമെൻസിറ്റി 7400 കരുത്തുള്ള ഐക്യൂ 5G ഫോൺ ഇപ്പോൾ കുറഞ്ഞ വിലയിൽ കിട്ടും
ഇന്ത്യൻ സ്മാർട്ട്ഫോൺ ആരാധകർക്ക് വളരെ വിശ്വാസമുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഐക്യൂ, പ്രത്യേകിച്ച് യുവതലമുറയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്കിടയിൽ ഐക്യൂ സ്മാർട്ട്ഫോണുകളോട് മതിപ്പ് കൂടുതലാണ് ഏത് സെഗ്മെന്റിൽ ആയാലും വിലയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യും എന്നതാണ് ഐക്യൂ മോഡലുകളുടെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഐക്യൂ ഈ വർഷം ജൂലൈയിൽ ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ മോഡലാണ് ഐക്യൂ Z10r 5ജി (iQOO Z10R 5G). കഴിഞ്ഞ വർഷം ഇറങ്ങിയ ഐക്യൂ Z9s 5ജിയുടെ ഒരു പിൻഗാമിയായി Z10r 5ജിയെ കണക്കാക്കാം. വളരെ ജനപ്രീതി നേടിയ ഒരു മികച്ച മോഡലായിരുന്നു Z9s 5ജി.
ഐക്യൂ വെബ്സൈറ്റിലും ആമസോണിലും ഉൾപ്പെടെ ഐക്യൂ Z9s 5ജി പലപ്പോഴും കിട്ടാനില്ല. ഈ മോഡലിന് ശേഷം നിരവധി മോഡലുകൾ വന്നെങ്കിലും ഐക്യൂ Z9s 5ജിയുടെ ഡിമാൻഡ് കുറഞ്ഞിട്ടില്ല എന്നുവേണം കരുതാൻ. ഐക്യൂ Z9s 5ജി പോലെ തന്നെ 20000 രൂപയിൽ താഴെ വിലയിൽ അവതരിപ്പിക്കപ്പെട്ട മോഡലാണ് ഐക്യൂ Z10R 5ജി.

ഐക്യൂ Z10R 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 19,499 രൂപയും, 8GB + 256GB വേരിയന്റിന് 21,499 രൂപയും, ടോപ്പ് എൻഡ് 12GB + 256GB വേരിയന്റിന് 23,499 രൂപയുമാണ് വില. ഇപ്പോൾ ആമസോണിലും ഐക്യൂ വെബ്സൈറ്റിലും ഇതേ വിലയിൽ തന്നെയാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാൽ, ഐക്യൂ Z10R 5ജിയുടെ എല്ലാ വേരിയന്റുകൾക്കും ഈ രണ്ട് പ്ലാറ്റ്ഫോമുകളിലും 1500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ അടിസ്ഥാന മോഡൽ 17999 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. 20000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച ഫോൺ തേടുന്ന ഉപയോക്താക്കൾക്ക് ഈ ഡീൽ പരിഗണിക്കാവുന്നതാണ്.

അക്വാമറൈൻ, മൂൺസ്റ്റോൺ എന്നീ കളർ ഓപ്ഷനുകളിലാണ് ഐക്യൂ Z10R 5ജി ലഭ്യമായിട്ടുള്ളത്. 12GB വരെ റാമും 12GB വരെ വെർച്വൽ റാമും ഇതിലുണ്ട്. 2.6GHz വരെ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് ഈ ഐക്യൂ ഫോണിന്റെ കരുത്ത്.
ഗ്രാഫൈറ്റ് കൂളിംഗും 13690mm² ടോട്ടൽ കൂളിംഗ് ഏരിയയും ഇതിൽ ഉണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് (2392 x 1080 പിക്സൽസ്) ഫുൾ HD AMOLED ക്വാഡ് കർവ്ഡ് സ്‌ക്രീൻ, HDR10+, 1300 nits വരെ HBM, 1800 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, SCHOTT Xensation α ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പേർച്ചർ), ഗാലക്‌സികോർ GC02M1 സെൻസർ ഉള്ള 2MP ക്യാമറ (f/2.4 അപ്പേർച്ചർ), ഓറ ലൈറ്റ്, വരെ 4K 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫി പ്രേമികൾക്കായി ഗാലക്‌സികോർ GC32E1 സെൻസറുള്ള 32MP ഫ്രണ്ട് ക്യാമറയും Z10R 5ജിയിൽ ഐക്യൂ നൽകിയിരിക്കുന്നു.

ഫൺടച്ച് OS 15ൽ എത്തിയ ഈ ഫോണിന് 2 ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H) എന്നിവയും ഇതിലുണ്ട്. മാലി-G615 MC2 ജിപിയു, LPDDR4X റാം, UFS 2.2 സ്റ്റോറേജ് എന്നിവയും ഐക്യൂ Z10R 5ജിയിൽ ഉണ്ട്.
ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n40/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/GLONASS/ Beidou, USB ടൈപ്പ്-C 2.0, 44W ഫാസ്റ്റ് ചാർജിംഗുള്ള 5700mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








