Home
Mobile

വില വീണ്ടും കൂടിയാരുന്നു, പക്ഷേ 2000 രൂപ ഡിസ്കൗണ്ട് ഇപ്പോഴുണ്ട്! ഐക്യൂ Z10R 5ജി ഡീൽ

ഐക്യൂ ഏതാണ്ട് എട്ട് മാസം മുമ്പ് ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ മോഡലാണ് ഐക്യൂ Z10R 5ജി (iQOO Z10R 5G). ഇപ്പോൾ ഇത് ആമസോണിലെക്കാൾ വിലക്കുറവിൽ ഔദ്യോഗിക വെബ്​സൈറ്റിൽ നിന്ന് വാങ്ങാനാകും. 20000 രൂപയോട് അ‌ടുത്ത വിലയിൽ പുതിയ 5ജി ഫോൺ തേടുന്നവർക്ക് ഈ ഓപ്ഷൻ പരിഗണിക്കാവുന്നതാണ്. ഇപ്പോൾ പൊതുവിൽ സ്മാർട്ട്ഫോൺ നിർമാണച്ചെലവ് ഉയർന്നതിനാൽ 20000 രൂപ വിലയിൽ എത്തുന്ന മോഡലുകളിൽ ഫീച്ചറുകൾ പരിമിതമാണ്. മുൻപ് 15000 രൂപ വിലയിൽ കിട്ടിയിരുന്ന ഒരു ഫോണാകും ഇപ്പോൾ 20000 രൂപ വിലയിൽ കിട്ടുക.

എന്നാൽ നേരത്തെ ഇറങ്ങിയ മോഡലുകൾ ഇപ്പോൾ ഡിസ്കൗണ്ട് സഹിതം കുറഞ്ഞ വിലയിൽ ലഭ്യമാകുന്നു എന്നത് മികച്ച ഡീൽ ആണ്. മുടക്കുന്ന തുകയ്ക്ക് തക്കതായ മൂല്യം തിരിച്ചുകിട്ടുന്ന സ്മാർട്ട്ഫോണുകൾ വാഗ്ദാനം ചെയ്യുന്നതിൽ ഐക്യൂ പണ്ടേ മികവ് തെളിയിച്ചിട്ടുണ്ട്. അ‌ങ്ങനെയുള്ള ഐക്യൂ ഫോണുകളിലൊന്നാണ് Z10R 5ജി.

വില വീണ്ടും കൂടിയാരുന്നു, പക്ഷേ 2000 രൂപ ഡിസ്കൗണ്ട് ഇപ്പോഴുണ്ട്!
Also Read

ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുമ്പോൾ ഐക്യൂ Z10R 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 19,499 രൂപയും, 8GB + 256GB വേരിയന്റിന് 21,499 രൂപയും, ടോപ്പ് എൻഡ് 12GB + 256GB വേരിയന്റിന് 23,499 രൂപയുമായിരുന്നു വില. എന്നാൽ പിന്നീട് പലപ്പോഴായി ഇതിന് വില വർധിച്ചു.

നിലവിൽ ഐക്യൂ Z10R 5ജിയുടെ വേരിയന്റുകൾ യഥാക്രമം 22999 രൂപ, 24999 രൂപ, 26999 രൂപ എന്നീ വിലകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആമസോണിലും ഇത് തന്നെയാണ് വില. എന്നാൽ 1250 രൂപയുടെ ഡിസ്കൗണ്ട് മാത്രമേ ആമസോണിൽ ഇതിന് ലഭ്യമായിട്ടുള്ളൂ. എന്നാൽ ഐക്യൂ വെബ്​സൈറ്റിൽ 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ഉണ്ട്.

വില വീണ്ടും കൂടിയാരുന്നു, പക്ഷേ 2000 രൂപ ഡിസ്കൗണ്ട് ഇപ്പോഴുണ്ട്!
Also Read

ബാങ്ക് ഡിസ്കൗണ്ടിന് പുറമേ 1000 രൂപയുടെ സ്റ്റുഡന്റ് ഡിസ്കൗണ്ടും ഐക്യൂ വെബ്​സൈറ്റിൽ ലഭ്യമാണ്. ഇത് രണ്ടും പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ 3000 രൂപ ഡിസ്കൗണ്ടിന് ശേഷം 19999 രൂപ പ്രാരംഭ വിലയിൽ ഐക്യൂ ഓൺ​ലൈൻ സ്റ്റോറിൽ നിന്ന് ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയും.

പ്രധാന ഫീച്ചറുകൾ

2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് ഈ ഐക്യൂ ഫോണിന്റെ കരുത്ത്. സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പേർച്ചർ), ഗാലക്‌സികോർ GC02M1 സെൻസർ ഉള്ള 2MP ക്യാമറ (f/2.4 അപ്പേർച്ചർ), ഓറ ലൈറ്റ്, വരെ 4K 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്.

ഗാലക്‌സികോർ GC32E1 സെൻസറുള്ള 32MP ഫ്രണ്ട് ക്യാമറയുള്ളതിനാൽ (f/2.45 അപ്പർച്ചർ, 4K 30 fps വരെ വീഡിയോ റെക്കോർഡിംഗ്) സെൽഫി പ്രേമികളെയും ഈ ഫോൺ സന്തോഷിപ്പിക്കുന്നു. ഗ്രാഫിക്സിനായി മാലി-G615 MC2 ജിപിയു ഉണ്ട്. 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ ഐക്യൂ Z10R വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read
വില വീണ്ടും കൂടിയാരുന്നു, പക്ഷേ 2000 രൂപ ഡിസ്കൗണ്ട് ഇപ്പോഴുണ്ട്!

6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) ഫുൾ HD AMOLED ക്വാഡ് കർവ്ഡ് സ്‌ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, HDR10+, 1300 nits വരെ HBM, 1800 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, SCHOTT Xensation α ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, 44W ഫാസ്റ്റ് ചാർജിംഗുള്ള 5700mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 2 ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കിട്ടും.

More from GizBot

Best Mobiles in India

English summary
The iQoo Z10R 5G is now available at a cheaper price on the iQoo online store than on Amazon. Currently, the variants of the iQoo Z10R 5G are listed on the official website at prices of Rs 22,999, Rs 24,999, and Rs 26,999 respectively. This is the same price on Amazon as well. However, there is only a discount of Rs 1,250 available on Amazon. However, there is a bank discount of Rs 2,000 on the iQoo website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X