ഡിസ്കൗണ്ട്, ബെസ്റ്റ് ഫോൺ എല്ലാം സെറ്റാണ്, ഇനി വാങ്ങാൻ വന്നാൽ മതി! ഐക്യൂ Z10R 5G വിൽപ്പന തുടങ്ങി
20000 രൂപയിൽ താഴെ വിലയിൽ ഒരു മികച്ച 5ജി ഫോൺ തേടുന്ന എല്ലാവർക്കും പരിഗണിക്കാൻ ഇന്ന് മുതൽ ഐക്യുവിന്റെ വകയായി ഒരു പുതിയ ഫോൺ കൂടി വിപണിയിൽ ഉണ്ടാകും. കാരണം, കഴിഞ്ഞ ആഴ്ച ഐക്യൂ ഇന്ത്യയിൽ അവതരിപ്പിച്ച ഐക്യു Z10R 5ജി (iQOO Z10R 5G) ഇന്ന് മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരിക്കുന്നു. ഇപ്പോൾ വാങ്ങിയാൽ ലോഞ്ച് ഓഫറുകളുടെ സഹായത്താൽ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാം എന്നതാണ് മെച്ചം. മുൻകാലങ്ങളിൽ എത്തിയ ഐക്യൂ ഫോണുകൾ ഉപയോക്താക്കളിൽ ഉണ്ടാക്കിയെടുത്ത വിശ്വാസ്യതയും മതിപ്പും നിലനിർത്തുന്ന വിധത്തിൽ തന്നെയാണ് മികച്ച ഫീച്ചറുകളുമായി Z10R എത്തിയിരിക്കുന്നത്.
ഇന്ന് മുതൽ ആമസോൺ, ഐക്യൂവിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ വഴി ഐക്യൂ Z10R 5ജി വാങ്ങാൻ ലഭ്യമാകും. ഇതിന്റെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 19,499 രൂപയും, 8GB + 256GB വേരിയന്റിന് 21,499 രൂപയും, ടോപ്പ് എൻഡ് 12GB + 256GB വേരിയന്റിന് 23,499 രൂപയുമാണ് വില.

ഐക്യൂ Z10R 5ജി ലോഞ്ച് ഓഫർ
എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഐക്യൂ Z10R 5ജി വാങ്ങുന്ന ഉപയോക്താക്കൾക്ക് 2000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഉണ്ട്, അതല്ലെങ്കിൽ 2000 രൂപ എക്സ്ട്രാ എക്സ്ചേഞ്ച് ബോണസ് ഉപയോഗിക്കാം. ഈ ലോഞ്ച് ഓഫറുകൾ ഉപയോഗിക്കുന്നതിലൂടെ ഈ സ്മാർട്ട്ഫോണിന്റെ വേരിയന്റുകൾ യഥാക്രമം 17499 രൂപ, 19499 രൂപ, 21499 രൂപ വിലകളിൽ വാങ്ങാനാകും.
ലോഞ്ച് ഓഫറിന്റെ ഭാഗമായി 6 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഐക്യൂ Z10R 5ജിക്ക് ലഭ്യമാണ്. അക്വാമറൈൻ, മൂൺസ്റ്റോൺ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക. 163.29×76.72×7.39mm വലിപ്പവും 183.5 ഗ്രാം ഭാരവും ഈ ഐക്യൂ ഫോണിനുണ്ട്.

ഐക്യൂ Z10R 5ജിയുടെ പ്രധാന ഫീച്ചറുകൾ: 2.6GHz വരെ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് ഈ ഫോണിന്റെ പ്രവർത്തനങ്ങളുടെ ശക്തികേന്ദ്രം. 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) ഫുൾ HD AMOLED ക്വാഡ് കർവ്ഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 19.9:9 ആസ്പക്ട്റേഷ്യോ, HDR10+ പിന്തുണ, 1300 nits വരെ HBM, 1800 nits വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്.
SCHOTT Xensation α ഗ്ലാസ് പ്രൊട്ടക്ഷൻ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്. മാലി-G615 MC2 ജിപിയു, 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 2 ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.
സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പേർച്ചർ), ഗാലക്‌സികോർ GC02M1 സെൻസർ ഉള്ള 2MP ക്യാമറ (f/2.4 അപ്പേർച്ചർ), ഓറ ലൈറ്റ്, വരെ 4K 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ഗാലക്‌സികോർ GC32E1 സെൻസറുള്ള 32MP ഫ്രണ്ട് ക്യാമറയും (f/2.45 അപ്പർച്ചർ, 4K 30 fps വരെ വീഡിയോ റെക്കോർഡിംഗ്) ഐക്യൂ Z10R 5ജിയിൽ ഉണ്ട്.

44W ഫാസ്റ്റ് ചാർജിംഗുള്ള 5700mAh ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n40/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), USB ടൈപ്പ്-C 2.0, എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








