Home
Mobile

​കൈയടിക്ക് മക്കളേ...! ആവേശം നിറച്ച് ഐക്യൂ Z10R ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളിൽ, പ്രത്യേകിച്ച് ഐക്യൂ ആരാധകരിലും 20000 രൂപയിൽ താഴെ വിലയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരിലും ആവേശം നിറച്ചുകൊണ്ട് ഐക്യു Z10R 5ജി (iQOO Z10R 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തു. Z സീരീസിലെ ഈ ഏറ്റവും പുതിയ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത് മീഡിയടെക് ഡൈമെൻസിറ്റി 7400 ചിപ്സെറ്റാണ്. ഗ്രാഫൈറ്റ് കൂളിംഗും 13690mm² ടോട്ടൽ കൂളിംഗ് ഏരിയയും ഉള്ള Z10R 5ജി സെഗ്മെന്റിലെ മറ്റ് സ്മാർട്ട്ഫോണുകൾക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ പോന്ന പെർഫോമൻസ് ഉറപ്പാക്കിയാണ് എത്തിയിരിക്കുന്നത്.

12GB വരെ റാമും 12GB വരെ വെർച്വൽ റാമും ഇതിലുണ്ട് എന്നത് ശ്രദ്ധേയമാണ്. ഫോൺ ഇറക്കുന്നത് ഏത് സെഗ്മെന്റിൽ ആയാലും അ‌തിലെ ഏറ്റവും ബെസ്റ്റ് ഓപ്ഷനായി തങ്ങളുടെ മോഡലിനെ ഐക്യൂ അ‌ണിയിച്ചൊരുക്കാറുണ്ട്. അ‌ത് ഇവിടെയും പ്രതീക്ഷിക്കാമെന്ന് ഈ ഫീച്ചറുകൾ സാക്ഷ്യപ്പെടുത്തുന്നു. IP68 + IP69 റേറ്റിങ് ഉൾപ്പെടെ നിരവധി മികച്ച ഫീച്ചറുകൾ ഇതിൽ അ‌ണിനിരക്കുന്നു.

​കൈയടിക്ക് മക്കളേ! ആവേശം നിറച്ച് ഐക്യൂ Z10R ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഐക്യൂ Z10R 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.77 ഇഞ്ച് (2392 x 1080 പിക്സലുകൾ) ഫുൾ HD AMOLED ക്വാഡ് കർവ്ഡ് 19.9:9 വീക്ഷണാനുപാത സ്‌ക്രീൻ HDR10+, 1300 nits വരെ HBM, 1800 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, SCHOTT Xensation α ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

2.6GHz വരെ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് ഈ ഐക്യൂ ഫോണിന്റെ കരുത്ത്. ഗ്രാഫിക്സിനായി മാലി-G615 MC2 ജിപിയു ഉണ്ട്. 8GB / 12GB LPDDR4X റാം, 128GB / 256GB UFS 2.2 സ്റ്റോറേജ് ഓപ്ഷനുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

​കൈയടിക്ക് മക്കളേ! ആവേശം നിറച്ച് ഐക്യൂ Z10R ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ Z10R 5ജിയിൽ ഒരുക്കിയിരിക്കുന്നത്. അ‌തിൽ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.79 അപ്പേർച്ചർ), ഗാലക്‌സികോർ GC02M1 സെൻസർ ഉള്ള 2MP ക്യാമറ (f/2.4 അപ്പേർച്ചർ), ഓറ ലൈറ്റ്, വരെ 4K 30 fps വീഡിയോ റെക്കോർഡിംഗ് എന്നിവ അ‌ടങ്ങുന്നു.

റിയർ ക്യാമറ പോലെയോ അ‌തിനെക്കാൾ ഒരുപടി മുന്നിലോ പ്രാധാന്യം ഇതിലെ ഫ്രണ്ട് ക്യാമറയക്ക് ഉണ്ട്. കാരണം, ഗാലക്‌സികോർ GC32E1 സെൻസറുള്ള 32MP ഫ്രണ്ട് ക്യാമറയാണ് Z10R 5ജിയിൽ ഐക്യൂ നൽകിയിരിക്കുന്നത്. ഇത് f/2.45 അപ്പർച്ചർ, 4K 30 fps വരെ വീഡിയോ റെക്കോർഡിംഗ് സഹിതം എത്തുന്നു.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് OS 15ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 2 ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H) എന്നിവയും ഇതിലുണ്ട്.

​കൈയടിക്ക് മക്കളേ! ആവേശം നിറച്ച് ഐക്യൂ Z10R ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA (n1/n3/n5/n8/n28B/n40/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/GLONASS/ Beidou, USB ടൈപ്പ്-C 2.0, 44W ഫാസ്റ്റ് ചാർജിംഗുള്ള 5700mAh ബാറ്ററി എന്നിവയാണ് ഐക്യൂ Z10Rന്റെ മറ്റ് പ്രധാന ഫീച്ചറുകൾ. 163.29×76.72×7.39mm വലിപ്പവും 183.5 ഗ്രാം ഭാരവും ഇതിനുണ്ട്.

ഐക്യൂ Z10R 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 19,499 രൂപയും, 8GB + 256GB വേരിയന്റിന് 21,499 രൂപയും, ടോപ്പ് എൻഡ് 12GB + 256GB വേരിയന്റിന് 23,499 രൂപയുമാണ് വില. എന്നാൽ ലോഞ്ച് ഓഫറുകൾ ലഭ്യമായതിനാൽ തുടക്കത്തിൽ വളരെ ലാഭത്തിൽ വാങ്ങാനാകും.

ലോഞ്ച് ഓഫറിന്റെ ഭാഗമായി എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് കാർഡുകൾക്ക് 2000 രൂപ ഫ്ലാറ്റ് ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ഉണ്ട്, അ‌തല്ലെങ്കിൽ 2000 രൂപ എക്സ്ട്രാ എക്സ്ചേഞ്ച് ബോണസ് ഉപയോഗിക്കാം. അ‌തിനാൽ ലോഞ്ച് ഓഫറുകൾ സഹിതം ഇതിന്റെ വേരിയന്റുകൾ 17499 രൂപ, 19499 രൂപ, 21499 രൂപ എന്നീ വിലകളിൽ വാങ്ങാനാകും.

6 മാസം വരെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ഈ ഫോണിന് ലഭ്യമാണ്. അക്വാമറൈൻ, മൂൺസ്റ്റോൺ എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് വാങ്ങാനാകുക. ആമസോൺ, ഐക്യൂവിന്റെ ഇന്ത്യയിലെ ഔദ്യോഗിക ​വെബ്​സൈറ്റ് എന്നിവ വഴി ജൂലൈ 29 മുതൽ ഐക്യൂ Z10R 5ജി വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
iQOO Z10R 5G has been launched in India. The smartphone is powered by the MediaTek Dimensity 7400 chipset. The iQOO Z10R 5G is priced at Rs 19,499 for the base 8GB + 128GB variant, Rs 21,499 for the 8GB + 256GB variant, and Rs 23,499 for the top-end 12GB + 256GB variant. These can be purchased at prices of Rs 17,499, Rs 19,499, and Rs 21,499, with launch offers.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X