Home
Mobile

ഉഫ്... വെറും 12499 രൂപയ്ക്ക് ഒരു ചാമ്പ്യൻ സ്മാർട്ട്ഫോൺ! ഐക്യൂ Z10x 5G വിൽപ്പന തുടങ്ങി

നല്ലൊരു സാധനം കുറഞ്ഞ വിലയിൽ സ്വന്തമാക്കുന്നത് ഒരു പ്രത്യേക സംതൃപ്തി നൽകുന്ന കാര്യമാണ്. വാങ്ങുന്ന സാധനം നല്ലതാണ് എന്ന സംതൃപ്തിയോടൊപ്പം അ‌ത് കുറഞ്ഞ വിലയിൽ ലഭ്യമാകുന്നു എന്ന സംതൃപ്തികൂടിയാകുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് ലഭ്യമാകുക. അ‌ത്തരമൊരു സന്തോഷം ആസ്വദിക്കാൻ ഇപ്പോൾ പറ്റിയ അ‌വസരമാണ്, പ്രത്യേകിച്ച് ഒരു പുതിയ സ്മാർട്ട്ഫോൺ ബജറ്റ് വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക്. കാരണം ഐക്യൂ തങ്ങളുടെ Z10 സീരീസിലെ ഒരു ബജറ്റ് 5ജി ഫോൺ ഇന്ന് മുതൽ ഇന്ത്യയിൽ ലോഞ്ച് ഓഫറുകൾ സഹിതം വിൽപ്പന ആരംഭിച്ചിരിക്കുന്നു. ഐക്യൂ Z10x 5ജി (iQOO Z10x 5G) എന്നാണ് ഈ മോഡലിന്റെ പേര്.

വിലയും ലഭ്യതയും

ആമസോൺ, ഐക്യുവിന്റെ ഔദ്യോഗിക വെബ്​സൈറ്റ് എന്നിവ വഴി ഐക്യൂ Z10x 5ജി ഇന്ന് മുതൽ വാങ്ങാനാകും. ഇത് വിൽപ്പനയ്ക്ക് എത്തും. ഐക്യൂ Z10x 5Gയുടെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 13,499 രൂപയും 8GB + 128GB വേരിയന്റിന് 14,999 രൂപയും ടോപ്പ്-എൻഡ് 8GB + 256GB വേരിയന്റിന് 16,499 രൂപയുമാണ് വില.

ഉഫ്... വെറും 12499 രൂപയ്ക്ക് ഒരു ചാമ്പ്യൻ സ്മാർട്ട്ഫോൺ! ഐക്യൂ Z10x 5G

ലോഞ്ച് ഓഫർ

ആകർഷകമായ ​ലോഞ്ച് ഓഫർ സഹിതമാണ് ഐക്യൂ Z10x 5ജി വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. തിരഞ്ഞെടുത്ത ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാകും. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ 12499 രൂപ വിലയിലും മറ്റ് വേരിയന്റുകൾ 13999 രൂപ, 15499 രൂപ വിലകളിലും വാങ്ങാനാകും. പരിമിതകാലത്തേക്ക് മാത്രമാണ് ഈ ഓഫർ.

ഐക്യൂ Z10x 5ജിയുടെ പ്രധാന ഫീച്ചറുകൾ

ഇതുവരെയുള്ള ഐക്യൂ സ്മാർട്ട്ഫോണുകളുടെ ചരിത്രം പരിശോധിച്ചാൽ മുടക്കുന്ന തുകയ്ക്ക് തക്ക മൂല്യം തിരിച്ചുനൽകുന്നവയാണ് ഐക്യൂ ഫോണുകൾ. അ‌തിനാൽത്തന്നെ ഈ പുതിയ ഐക്യൂ Z10x 5ജി ഫോണും ബജറ്റ് വിലയിൽ പുതിയ 5ജി ഫോൺ നോക്കുന്നവർക്ക് ലഭ്യമായിരിക്കുന്ന ഏറ്റവും മികച്ച ഓഫറാണ് എന്ന് പറയേണ്ടിയിരിക്കുന്നു.

ഉഫ്... വെറും 12499 രൂപയ്ക്ക് ഒരു ചാമ്പ്യൻ സ്മാർട്ട്ഫോൺ! ഐക്യൂ Z10x 5G

2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്തിലാണ് ഈ 5ജി ഫോൺ എത്തുന്നത്. മാലി-G615 MC2 GPU, 6GB / 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ഡിസ്പ്ലേയുടെ കാര്യമെടുത്താൽ, 120Hz റിഫ്രഷ് റേറ്റുള്ള 6.72 ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ ആണ്. 1050 nits വരെ പീക്ക് ബ്രൈറ്റ്നസ് ഇതിലുണ്ട്.

ബജറ്റ് വിലയിലാണ് എത്തുന്നത് എങ്കിലും മാന്യമായ ക്യാമറ ഫീച്ചറും ഇതിലുണ്ട്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് Z10x 5ജിയിൽ ഐക്യൂ നൽകിയിരിക്കുന്നത്. f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ്, എന്നിവ അ‌തിൽ അ‌ടങ്ങുന്നു. 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയും ഉണ്ട്. ഫ്രണ്ടിൽ f/2.05 അപ്പേർച്ചറുള്ള 8MP സെൽഫി ക്യാമറയാണ് സജ്ജീകരിച്ചിരിക്കുന്നത്.

ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള FuntouchOS 15 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ഫോണിന് 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്. സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഈ ഐക്യൂ ഫോണിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

ഉഫ്... വെറും 12499 രൂപയ്ക്ക് ഒരു ചാമ്പ്യൻ സ്മാർട്ട്ഫോൺ! ഐക്യൂ Z10x 5G

44W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി, ഡ്യുവൽ സിം (നാനോ + നാനോ), മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP64 റേറ്റിങ്, 5G (NSA - n1/n3/n40/n77/n78 | SA - n1/n3/n5/n8/n28B/n40/n77/n78), 4G VoLTE, USB ടൈപ്പ്-C എന്നിവയും ഈ ഐക്യൂ ഫോണിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. 165.7×76.3×8.09mm വലിപ്പവും 204 ഗ്രാം ഭാരവും ഇതിനുണ്ട്. അൾട്രാമറൈൻ, ടൈറ്റാനിയം നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും.

Best Mobiles in India

English summary
The iQOO Z10x 5G has gone on sale in India from today. The iQOO Z10x 5G can be purchased from today via Amazon and iQOO's official website. The iQOO Z10x 5G is priced at Rs 13,499 for the 6GB + 128GB base variant, Rs 14,999 for the 8GB + 128GB variant, and Rs 16,499 for the top-end 8GB + 256GB variant. However, there is a bank discount of Rs 1000 available as part of the launch offer.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X