ഐക്യുവിന്റെ അല്ലേ ഫോൺ, പിന്നെങ്ങനെ പുലിയാകാതിരിക്കും; കിടിലൻ വിലയിൽ വാങ്ങാവുന്ന കൊതിപ്പിക്കും ഫോൺ
ബജറ്റ് വിലയിൽ സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഒരു കിടിലൻ ഡീൽ ലഭ്യമാക്കിയിരിക്കുകയാണ് ആമസോൺ. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ കഴിഞ്ഞ മാസം അവതരിപ്പിച്ച ഐക്യൂ Z10x 5G (iQoo Z10x 5G). ഇത് ഇപ്പോൾ പരിഗണിക്കാൻ അനുയോജ്യമായ ഒരു മികച്ച സ്മാർട്ട്ഫോൺ ആണ്. ഡിസ്കൗണ്ട് ഒന്നും ഇല്ലെങ്കിൽപ്പോലും മുടക്കുന്ന കാശിന് തക്ക മൂല്യം ലഭിക്കുന്ന ഒരു സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z10x 5G. ആമസോണിന് പുറമേ ഐക്യുവിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും ഐക്യൂ Z10x 5ജി വാങ്ങാനാകും.
ഐക്യൂ Z10x 5Gയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 13,499 രൂപയും 8GB + 128GB വേരിയന്റിന് 14,999 രൂപയും ടോപ്പ്- എൻഡ് 8GB + 256GB വേരിയന്റിന് 16,499 രൂപയുമാണ് വില. ഇപ്പോൾ ആമസോണിൽ യഥാർഥ വിലയിൽ തന്നെയാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ 500 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായതിനാൽ അടിസ്ഥാന മോഡൽ 12999 രൂപ വിലയിൽ സ്വന്തമാക്കാനാകും. 165.7×76.3×8.09mm വലിപ്പവും 204 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. അൾട്രാമറൈൻ, ടൈറ്റാനിയം കളർ ഓപ്ഷനുകളിലാണ് ഐക്യൂ Z10x 5G വാങ്ങാനാകുക. ഇതിൽ ലഭിക്കുന്ന പ്രധാന ഫീച്ചറുകൾ കൂടി പരിചയപ്പെടാം.
ഐക്യൂ Z10x 5Gയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.72 ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ ആണ് ഇതിലുള്ളത്. 1050 nits വരെ പീക്ക് ബ്രൈറ്റ്നസ് ഇതിനുണ്ട്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്തിലാണ് ഈ 5ജി ഫോൺ എത്തുന്നത്.

ഗ്രാഫിക്സിനായി മാലി-G615 MC2 ജിപിയു ഈ ഐക്യൂ ഫോൺ വാഗ്ദാനം ചെയ്യുന്നു. 6GB / 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള FuntouchOS 15 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ഫോണിന് 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് Z10x 5ജിയിൽ ഉള്ളത്. f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ്, എന്നിവ അതിൽ ഉണ്ട്. 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയും സജ്ജമാക്കിയിട്ടുണ്ട്. സെൽഫിക്കും മറ്റുമായി f/2.05 അപ്പേർച്ചറുള്ള 8MP ഫ്രണ്ട് ക്യാമറയാണ് സജ്ജീകരിച്ചിരിക്കുന്നത്.
സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 44W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി, ഡ്യുവൽ സിം (നാനോ + നാനോ), മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP64 റേറ്റിങ് എന്നിവയും ഈ ഐക്യൂ ഫോണിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

5G (NSA - n1/ n3/ n40/ n77/ n78 | SA - n1/ n3/ n5/ n8/ n28B/ n40/ n77/n78), 4G VoLTE, USB ടൈപ്പ്-C എന്നിവയും ഈ ഐക്യൂ ഫോണിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. അതിനാൽ ബജറ്റ് വിലയിൽ ഫോൺ തേടുന്നവർക്ക് ഈ ആമസോൺ ഡീൽ പരിഗണിക്കാവുന്നതാണ്.


Click it and Unblock the Notifications








