ബജറ്റ് വിലയിൽ വേഗതയുള്ള 5G ഫോൺ തേടുകയാണോ? ആമസോണിൽ ഡിസ്കൗണ്ടുള്ള ഈ ഐക്യൂ ഫോൺ ബെസ്റ്റാ
ബജറ്റ് വിലയിൽ 5ജി ഫോണുകൾ ലഭ്യമാണെങ്കിലും വില കുറയ്ക്കുന്നതിന്റെ ഭാഗമായി അതിലെ ഫീച്ചറുകളിൽ കമ്പനികൾ പലപ്പോഴും വിട്ടുവീഴ്ചകൾ ചെയ്യും. പ്രധാനമായും കുറഞ്ഞ ചിപ്സെറ്റ്, തീരെ കുറഞ്ഞ റാം, സ്റ്റോറേജ് എന്നിവയൊക്കെ സഹിതമായിട്ടാകും ബജറ്റ് 5ജി ഫോണുകൾ എത്തുക. 4ജിബി റാം, 64ജിബി സ്റ്റോറേജ് എന്നിവയൊക്കെ സഹിതം എത്തുന്ന നിരവധി ഉദാഹരണങ്ങൾ ഉണ്ട്. എന്നാൽ കുറഞ്ഞ വിലയിൽ ലഭ്യമാകുന്നതും മുടക്കുന്ന തുകയ്ക്കനുസരിച്ച് സെഗ്മെന്റിലെ ബെസ്റ്റ് വേഗത വാഗ്ദാനം ചെയ്യുന്നതുമായ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ നേരേ പോകേണ്ടത് ആമസോണിലേക്ക് ആണ്.
ആമസോണിൽ ഐക്യൂ Z10X 5ജി (iQOO Z10x 5G). എന്ന മോഡൽ ബാങ്ക് ഡിസ്കൗണ്ട് സഹിതം കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമാണ്. മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്തിൽ എത്തിയ സ്മാർട്ട്ഫോൺ ആണ് ഇത്. ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ രണ്ട് മാസം മുമ്പ് നടന്ന ഓഫർ സെയിലിൽ സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ 5ജി ഫോൺ എന്ന വിശേഷണത്തോടെയാണ് ആമസോൺ ഈ ഫോൺ ലിസ്റ്റ് ചെയ്തിരുന്നത് എന്നതാണ്.

ഈ വർഷം ഏപ്രിലിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ മോഡലാണ് ഐക്യൂ Z10x 5ജി. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഐക്യൂ Z10x 5Gയുടെ 6GB + 128GB അടിസ്ഥാന വേരിയന്റിന് 13,499 രൂപയും 8GB + 128GB വേരിയന്റിന് 14,999 രൂപയും ടോപ്പ്-എൻഡ് 8GB + 256GB വേരിയന്റിന് 16,499 രൂപയുമായിരുന്നു വില.
ലോഞ്ചിന് ശേഷം ചില ഓഫർ സെയിലുകളിൽ 12000 രൂപയിൽ താഴെ വിലയിൽ ഐക്യൂ Z10X 5ജി അടിസ്ഥാന മോഡൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. എന്നാൽ ദൗർഭാഗ്യകരമായ കാര്യം എന്തെന്നാൽ ചിപ് ക്ഷാമത്തെ തുടർന്ന് സ്മാർട്ട്ഫോൺ വില വർധന ഉണ്ടായതിന്റെ ഭാഗമായി ഈ ഐക്യൂ ഫോണിന്റെയും വില കമ്പനി വർധിപ്പിച്ചു.

ഇപ്പോൾ 14999 രൂപ പ്രാരംഭ വിലയിലാണ് ഐക്യൂ Z10X 5ജി ഔദ്യോഗിക വെബ്സൈറ്റിലും ആമസോണിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഐക്യൂ വെബ്സൈറ്റിൽ 500 രൂപ ബാങ്ക് ഡിസ്കൗണ്ട് ആണ് ലഭ്യമാകുക. ഇത് പ്രയോജനപ്പെടുത്തിയാൽ വില 14499 രൂപയായി കുറയും. അതേസമയം ആമസോൺ 1124 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്.
അതിനാൽ ആമസോണിലെ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഐക്യൂ Z10x 5ജി അടിസ്ഥാന മോഡൽ 13,875 രൂപ വിലയിൽ വാങ്ങാനാകും. നിലവിലെ സാഹചര്യത്തിൽ ഈ ഫോണിന് ലഭ്യമാകുന്ന ഏറ്റവും മികച്ച വില ആണ് ഇത്. മുൻ കാലങ്ങളിൽ ഇതിനെക്കാളും കുറഞ്ഞ വിലയിൽ ഈ മോഡൽ ലഭ്യമായിട്ടുണ്ട് എങ്കിലും സ്മാർട്ട്ഫോണുകൾക്ക് വില കൂടി എന്ന യാഥാർഥ്യം കണക്കിലെടുക്കുമ്പോൾ ഈ വില അഡ്ജസ്റ്റ് ചെയ്യാവുന്നതാണ്.
പ്രധാന ഫീച്ചറുകൾ
6.72 ഇഞ്ച് ഫുൾ HD+ സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ്, മാലി-G615 MC2 GPU, 50MP മെയിൻ ക്യാമറ, 8MP സെൽഫി ക്യാമറ, 5G, 4G VoLTE, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP64 റേറ്റിങ് എന്നീ ഫീച്ചറുകൾ ഇതിലുണ്ട്.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കി എത്തുന്ന ഐ്യൂ Z10x 5ജിക്ക് 2 ഒഎസ് അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 44W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. അൾട്രാമറൈൻ, ടൈറ്റാനിയം കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും. ഈ വിലയിൽ ലഭ്യമാകുന്ന മികച്ച സ്മാർട്ട്ഫോൺ ഓപ്ഷനുകളിലൊന്നാണ് ഐക്യൂ Z10X 5ജി.


Click it and Unblock the Notifications








