Home
Mobile

പുലിക്ക് പിറന്നത് പൂച്ചയാകില്ലല്ലോ! വിലയ്ക്കൊത്ത മുതൽ എന്ന തലയെടുപ്പോടെ ഐക്യൂ Z10x 5G ഇന്ത്യയിൽ

വാങ്ങുന്നവരെ ഒരിക്കലും നിരാശപ്പെടുത്താത്ത ഒരു സ്മാർട്ട്ഫോൺ ബ്രാൻഡ് എന്ന ഒരു വിശ്വാസം ഐക്യൂവിന് മേൽ ഇന്ത്യക്കാർക്കുണ്ട്. കാരണം ഐക്യൂ ഫോണുകൾ ഏത് വിലയിലാണ് എത്തുന്നത് എങ്കിലും എപ്പോഴും എന്തെങ്കിലുമൊക്കെ നേട്ടങ്ങൾ ഉപയോക്താക്കൾക്കായി കരുതിവച്ചിട്ടുണ്ടാകും. 10000 രൂപ വിലയിലാണ് ഒരു 5ജി ഫോൺ ഇറക്കുന്നത് എങ്കിൽ അ‌പ്പോൾ നിലവിലുള്ള മറ്റ് ബ്രാൻഡുകളുടെ അ‌തേ വിലയിലെ മോഡലുകളോട് മത്സരിക്കുന്ന ഫീച്ചറുകൾ ആ ഐക്യൂ ഫോണിൽ ഉണ്ടാകും. ആ ഒരു പാരമ്പര്യവും ആളുകൾക്കുള്ള വിശ്വാസവും കാത്തുകൊണ്ട് ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി 15000 രൂപയിൽ താഴെ വിലയിൽ ഇപ്പോൾ ഐക്യൂ അ‌വതരിപ്പിച്ചിരിക്കുന്നു.

പുലിക്ക് പിറന്നത് പൂച്ചയാകില്ലല്ലോ! ബജറ്റ് വിലയിൽ ഒരു 5ജി ഫോൺ തേടുന്നവർക്കുള്ള തങ്ങളുടെ ഏറ്റവും പുതിയ ഓപ്ഷൻ എന്ന നിലയിൽ ഐക്യൂ Z10x 5ജി (iQOO Z10x 5G) എന്ന മോഡലാണ് പുതിയതായി കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ ഐക്യൂ Z10 5ജിയും ലോഞ്ച് ചെയ്തു. 25000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലാണ് Z10 5ജി എത്തിയിരിക്കുന്നത്. എങ്കിലും തുടക്കത്തിൽ 19999 രൂപയ്ക്ക് Z10 അ‌ടിസ്ഥാന മോഡൽ വാങ്ങാനാകും.

പുലിക്ക് പിറന്നത് പൂച്ചയാകില്ലല്ലോ! ഐക്യൂ Z10x 5G ഇന്ത്യയിൽ

കഴിഞ്ഞ വർഷത്തെ ഐക്യൂ Z9x 5G യുടെ പിൻഗാമിയാണ് പുതിയ Z10x 5G. 20000 രൂപ മുടക്കി സ്മാർട്ട്ഫോൺ വാങ്ങാൻ കഴിയാത്തവർക്ക് ​ധൈര്യപൂർവം തെരഞ്ഞെടുക്കാൻ കഴിയുന്ന ഒരു ഓപ്ഷൻ എന്ന നിലയ്ക്ക് ഐക്യൂ Z10x 5ജിയെ കാണാം. കാരണം ഇതിന്റെ അ‌ടിസ്ഥാന മോഡൽ ലോഞ്ച് ഓഫർ സഹിതം 12499 രൂപയ്ക്ക് തുടക്കത്തിൽ വാങ്ങാനാകും. ഇത്ര കുറഞ്ഞ വിലയിൽ എത്തുമ്പോഴും ഇതിലെ ഫീച്ചറുകൾ ഒട്ടും കുറയുന്നില്ല.

ഐക്യൂ Z10x 5ജിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.72 ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ, 1050 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തുന്നത്.

പുലിക്ക് പിറന്നത് പൂച്ചയാകില്ലല്ലോ! ഐക്യൂ Z10x 5G ഇന്ത്യയിൽ

മാലി-G615 MC2 GPU, 6GB / 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് എന്നിവ ഐക്യൂ Z10x 5ജിയിലുണ്ട്. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള FuntouchOS 15 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും ഫോണിന് 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ബജറ്റ് 5ജി ഫോണിൽ ഐക്യൂ നൽകിയിരിക്കുന്നത്. അ‌തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, LED ഫ്ലാഷ്, എന്നിവ അ‌ടങ്ങുന്നു. 4K വീഡിയോ റെക്കോർഡിംഗ് പിന്തുണയും ഉണ്ട്. ഫ്രണ്ടിൽ f/2.05 അപ്പേർച്ചറുള്ള 8MP സെൽഫി ക്യാമറയും ഉണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP64 റേറ്റിങ്, 5G (NSA - n1/n3/n40/n77/n78 | SA - n1/n3/n5/n8/n28B/n40/n77/n78), 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C 2.0 ഫീച്ചറുകൾ ഐക്യൂ Z10x 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്.

പുലിക്ക് പിറന്നത് പൂച്ചയാകില്ലല്ലോ! ഐക്യൂ Z10x 5G ഇന്ത്യയിൽ

സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 44W ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയും ഈ ഐക്യൂ ഫോണിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. 165.7×76.3×8.09mm വലിപ്പവും 204 ഗ്രാം ഭാരവും ഇതിനുണ്ട്. അൾട്രാമറൈൻ, ടൈറ്റാനിയം നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും.

ഐക്യൂ Z10x 5Gയുടെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 13,499 രൂപയും 8GB + 128GB വേരിയന്റിന് 14,999 രൂപയും ടോപ്പ്-എൻഡ് 8GB + 256GB വേരിയന്റിന് 16,499 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി, തിരഞ്ഞെടുത്ത ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോൾ 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാകും. ഏപ്രിൽ 22 മുതൽ ആമസോൺ, ഐക്യുവിന്റെ ഔദ്യോഗിക വെബ്​സൈറ്റ് എന്നിവയിലൂടെ ഇത് വിൽപ്പനയ്ക്ക് എത്തും.

Best Mobiles in India

English summary
The iQoo Z10x 5G has been launched in India. It is priced at Rs 13,499 for the base 6GB + 128GB variant, Rs 14,999 for the 8GB + 128GB variant and Rs 16,499 for the top-end 8GB + 256GB variant. As part of the launch offer, a discount of Rs 1000 will be available on purchases made using select credit and debit cards. It will go on sale from April 22.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X