Home
Mobile

ഇനി അ‌വന്റെ വരവാണ്! 9020mAh ബാറ്ററിയും 165Hz ഡിസ്‌പ്ലേയുമായി ഐക്യൂ Z11 5G മാർച്ച് 26ന് ലോഞ്ച് ചെയ്യും

ഐക്യൂ തങ്ങളുടെ സ്മാർട്ട്ഫോൺ നിരയിലേക്ക് ശക്തമായ ഫീച്ചറുകളുമായി ഒരു പുതിയ സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. കഴിഞ്ഞ വർഷത്തെ ഐക്യൂ Z10 5ജിയുടെ പിൻഗാമിയായി ഐക്യൂ Z11 5ജി (iQOO Z11) ആണ് പുതിയതായി വരാൻ പോകുന്നത്. മാർച്ച് 26ന് ഐക്യൂ Z11 ​ചൈനയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നു. ​ചൈനയിലെ ലോഞ്ചിന് ശേഷം ഇത് ഇന്ത്യയിലും ലോഞ്ച് ചെയ്യും. ഇന്ത്യയിൽ ഇതിനകം Z11 സീരീസിൽ ഐക്യൂ Z11x 5G എന്ന മോഡൽ ലോഞ്ച് ചെയ്തിട്ടുണ്ട്, ഇതിന് മുകളിൽ നിൽക്കുന്ന മോഡലാണ് ഐക്യൂ Z11 5ജി.

ഐക്യൂ Z11 5ജിയുടെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്ന് അ‌തിലെ ബാറ്ററി ശേഷി ആയിരിക്കും, 9020mAh ബാറ്ററിയാണ് ഈ ഫോണിൽ കമ്പനി ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഒരു ഐക്യൂ സ്മാർട്ട്ഫോണിൽ ഇതുവരെ ലഭ്യമായിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ബാറ്ററി ശേഷിയാണ് ഇത് എന്നതുതന്നെയാണ് ഏറെ ശ്രദ്ധേയം.

9020mAh ബാറ്ററിയുമായി ഐക്യൂ Z11 5G മാർച്ച് 26ന് ലോഞ്ച് ചെയ്യും
Also Read

ഗെയിമിങ് പ്രേമികളെക്കൂടി ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഫീച്ചറുകളും ഈ Z11 5ജിയിൽ ഐക്യൂ ഒരുക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്, ഗെയിമിംഗിന് അനുയോജ്യമായ തരത്തിൽ 165Hz ഡിസ്‌പ്ലേ ഇതിലുണ്ട് എന്നത് അ‌തിന്റെ സൂചനയാണ്. മറ്റ് ഫീച്ചറുകളുടെ കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. എന്നാൽ ലീക്ക് റിപ്പോർട്ടുകൾ നൽകുന്ന ചില വിവരങ്ങൾ ലഭ്യമാണ്.

6.83 ഇഞ്ച് 1.5K 165Hz OLED സ്‌ക്രീൻ ആണ് ഐക്യൂ Z11 5ജിയിൽ ഉണ്ടാകുക എന്നാണ് ഇതിനകം പുറത്തുവന്ന ചില ലീക്ക് റിപ്പോർട്ടുകളിൽ പറയുന്നത്. ഡൈമെൻസിറ്റി 8500 ചിപ്സെറ്റ് ആകും ഈ മോഡലിന് കരുത്ത് പകരുക. ഇതോടൊപ്പം 16GB വരെ റാം, 512GB വരെ സ്റ്റോറേജ് എന്നിവയും ഉണ്ടാകും.

Also Read

90W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയാകും ഇതിലെ 9020mAh ബാറ്ററി എത്തുക എന്നാണ് ലീക്ക് റിപ്പോർട്ട് പറയുന്നത്. ലോഞ്ചിന് മുന്നോടിയായി ഐക്യൂ Z11 5ജിയുടെ ടീസർ കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത് എന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഡി​സൈന്റെ കാര്യമെടുത്താൽ ഫ്ലാറ്റ് സൈഡുകൾ, പ്ലാസ്റ്റിക് ഫ്രെയിം എന്നിവയാണ് ഇതിന് നൽകിയിരിക്കുന്നത്.

കറുപ്പ്, വെള്ള, നീല എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഐക്യൂ Z11 5ജി ലഭ്യമാകുക എന്നാണ് ടീസറിൽ നിന്ന് ലഭിക്കുന്ന വിവരം. മറ്റൊന്ന് ഒരു ഫ്ലാറ്റ് സ്‌ക്രീൻ ആണ് ഇതിലുള്ളത് എന്നാണ്. ലോഞ്ചിനോട് അ‌ടുപ്പിച്ച് കൂടുതൽ ഫീച്ചറുകൾ അ‌റിയാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

ഐക്യൂ Z11 5ജിയുടെ ​ചൈനയിലെ ലോഞ്ചിന് ശേഷമാകും ഇതിന്റെ ഇന്ത്യയിലെ ലോഞ്ച് സംബന്ധിച്ച തീരുമാനങ്ങൾ പുറത്തുവരിക. അ‌തേസമയം ഐക്യൂ Z11x 5ജിയുടെ കാര്യത്തിൽ തിരിച്ചാണ് സംഭവിച്ചത്. അ‌തായത് ഐക്യൂ Z11x 5ജി ആദ്യം അ‌വതരിപ്പിക്കപ്പെട്ടത് ഇന്ത്യയിലാണ്, ഇത് അ‌ധികം ​വൈകാതെ ​​ചൈനയിൽ ലോഞ്ച് ചെയ്യാൻ തയാറെടുക്കുകയാണ്.

Also Read

ഐക്യൂ Z11X 5ജി ഇതിനകം ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ 6GB+128GB വേരിയന്റിന് 18,999 രൂപയും 8GB+128GB വേരിയന്റിന് 20,999 രൂപയും 8GB+256GB ടോപ് വേരിയന്റിന് 22,999 രൂപയുമാണ് വില. ഐക്യൂ Z11x 5ജിയുടെ മുകളിൽ നിൽക്കുന്ന മോഡലായിട്ടാണ് ഐക്യൂ Z11 5ജി എത്തുക.

More from GizBot

Best Mobiles in India

English summary
The iQOO Z11 5G will be launched on March 26 with a 9020mAh battery. It has the largest battery capacity ever available in an iQOO smartphone. The phone also has a 165Hz display, which is perfect for gaming. The teaser confirms a flat screen with flat sides, a plastic frame, dual rear cameras, and three colors: black, white, and blue.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X