Home
Mobile

നമുക്കും കോളടിച്ചു! 7600mAh ബാറ്ററി, 100W ഫാസ്റ്റ് ചാർജിങ്, 200MP ക്യാമറ; ഐക്യൂ Z11 ടർബോ ലോഞ്ച് ചെയ്തു

ഐക്യൂ പ്രമുഖ ബ്രാൻഡുകളുടെ പ്രീമിയം മോഡലുകളോട് കിടപിടിക്കുന്ന ഒരു കരുത്തൻ സ്മാർട്ട്ഫോൺ ​ചൈനയിൽ ലോഞ്ച് ചെയ്തിരിക്കുന്നു, ഐക്യൂ Z11 ടർബോ (iQOO Z11 Turbo) എന്നാണ് ഈ ഫോണിന്റെ പേര്. കരുത്തൻ ബാറ്ററി, ശക്തൻ ക്യാമറ, ഉശിരൻ പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന പ്രോസസർ തുടങ്ങി മികച്ച ഫീച്ചറുകളുമായാണ് ഈ ഫോൺ അ‌വതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ ഫോണിന്റെ വരവോടെ ​ചൈനക്കാർക്ക് മാത്രമല്ല, നമുക്കും കോളടിച്ചു. കാരണം അ‌ധികം ​വൈകാതെ ഇത് ഇന്ത്യയിൽ നിയോ 11 എന്ന പേരിൽ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ട്.

ലക്ഷണമൊത്ത ഒരു കൊമ്പനെപ്പോലെ, ഒരു മികച്ച സ്മാർട്ട്ഫോണിന് അ‌നുയോജ്യമായ ഫീച്ചറുകളെല്ലാം ഇതിൽ ഒരുമിക്കുന്നു എന്നതാണ് ശ്രദ്ധേയം. 144Hz റിഫ്രഷ് റേറ്റുള്ള 6.59-ഇഞ്ച് 2750×1260 OLED ഫ്ലാറ്റ് സ്‌ക്രീനാണ് ഇതിലുള്ളത്. 5000 നിറ്റുകളുടെ പീക്ക് ബ്രൈറ്റ്‌നസും 1 നിറ്റിന്റെ ഏറ്റവും കുറഞ്ഞ ബ്രൈറ്റ്‌നസും ഉള്ള TCL CSOT C9+ ലുമിനസെന്റ് മെറ്റീരിയൽ ഇതിൽ ഉപയോഗിച്ചിരിക്കുന്നു.

7600mAh ബാറ്ററി, 200MP ക്യാമറ; ഐക്യൂ Z11 ടർബോ ലോഞ്ച് ചെയ്തു

കമ്പനി സ്വയം വികസിപ്പിച്ച സോളാർ അൽഗോരിതം ഈ ഫോണിൽ ഉപയോഗിക്കുന്നു, ഇത് സൂര്യപ്രകാശത്തിൽ പോലും വ്യക്തമായ കാഴ്ചയ്ക്കായി 5000 നിറ്റ്സിന്റെ ലോക്കൽ പീക്ക് ബ്രൈറ്റ്‌നസ് നൽകുന്നു. കൂടാതെ ഐക്യൂ 15 മോഡലിലെ അതേ ഐ കംഫർട്ട് 2.0-ടെക്നോളജിയും ഇതിൽ ഉണ്ട്. സ്‌നാപ്ഡ്രാഗൺ 8 Gen 5 മൊബൈൽ പ്ലാറ്റ്‌ഫോം ആണ് ഈ ഫോണിന്റെ കരുത്ത്.

മോൺസ്റ്റർ ഹൈപ്പർ-കോർ എഞ്ചിൻ, ഒരു ഇ-സ്‌പോർട്‌സ് സിഗ്നൽ എൻഹാൻസ്‌മെന്റ് ചിപ്പ്, ഐസ് ഡോം VC ലിക്വിഡ് കൂളിംഗ് എന്നിവ ഉൾക്കൊള്ളുന്ന ഒരു സ്വയം-വികസിത ഇ-സ്‌പോർട്‌സ് ചിപ്പ്, Q2 എന്നിവ ഐക്യൂ Z11 ടർബോയിലുണ്ട്. ഐസ് ഡോം ഡ്യുവൽ-മെഷ് കൂളിംഗ് സിസ്റ്റം ആണ് ഈ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 24 സറൗണ്ട് ആന്റിനകൾ, AI ഇ-സ്പോർട്സ് സിഗ്നൽ എഞ്ചിൻ 2.0, ഇ-സ്പോർട്സ് സിഗ്നൽ എൻഹാൻസ്‌മെന്റ് ചിപ്പ് തണ്ടർ Z1 എന്നിവയും ഇതിലുണ്ട്.

മേൽപ്പറഞ്ഞ ഫീച്ചറുകൾ ശക്തമായ ഇന്റർനെറ്റ് കണക്ടിവിറ്റി വാഗ്ദാനം ചെയ്യുന്നു. IP68/IP69 റേറ്റിങ്ങും ഉണ്ട്. 4x ലോസ്‌ലെസ് സൂമിനെ പിന്തുണയ്ക്കുന്ന വലിയ സെൻസറുള്ള 200MP മെയിൻ ക്യാമറ സഹിതം എത്തുന്ന ആദ്യ ഐക്യൂ ഫോൺ ആണിത്. കൂടാതെ ഇതിലൂടെ ഐക്യൂ ആദ്യമായി ഫുൾ-ഫോക്കൽ-ലെങ്ത് പോർട്രെയിറ്റ് മോഡിനെ പിന്തുണയ്ക്കുന്നു.

പ്രധാന ഫീച്ചറുകൾ

144Hz റിഫ്രഷ് റേറ്റുള്ള 6.59- ഇഞ്ച് (2750×1260 പിക്സലുകൾ) 1.5K AMOLED ഡിസ്പ്ലേ, 300Hz ടച്ച് സാമ്പിൾ റേറ്റ്, 5000 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, 4320Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, ഷോട്ട് ഷീൽഡ് ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.

ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 ജെൻ 5 3nm പ്രോസസർ ആണ് ഈ ഫോണിന്റെ കരുത്ത്. അഡ്രിനോ 840 GPU, 12GB / 16GB LPDDR5x അൾട്രാ 9600Mbps റാം, 256GB/512GB/1TB UFS 4.1 സ്റ്റോറേജ് എന്നിവയും ഇതോടൊപ്പം എത്തുന്നു. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ OS 6ൽ ആണ് പ്രവർത്തനം.

7600mAh ബാറ്ററി, 200MP ക്യാമറ; ഐക്യൂ Z11 ടർബോ ലോഞ്ച് ചെയ്തു

റോബോട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടുള്ള വ്യത്യസ്തമായ ക്യാമറ മൊഡ്യൂളിനുള്ളിൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവുമായാണ് ഐക്യൂ Z11 5ജി എത്തിയിട്ടുള്ളത്. അ‌തിൽ 200MP മെയിൻ ക്യാമറ (f/1.88 അപ്പേർച്ചർ, OIS), 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ് ( f/2.2 അപ്പേർച്ചർ, 4K വീഡിയോ റെക്കോർഡിംഗ്) എന്നിവ അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി 32MP ഫ്രണ്ട് ക്യാമറയും (f/2.2 അ‌പ്പേർച്ചർ) ഉണ്ട്.

ഇൻ-ഡിസ്പ്ലേ 3D അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP68 + IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C 2.0, NFC എന്നീ ഫീച്ചറുകളും ഈ ഐക്യൂ ഫോണിലുണ്ട്.

ഈ ഐക്യൂ ഫോണിന്റെ ​ഹൈ​ലൈറ്റുകളിലൊന്ന് 100W ഫാസ്റ്റ് ചാർജിംഗുള്ള 7600mAh ബാറ്ററിയാണ്. സെക്കൻഡ് ജനറേഷൻ സെമി-സോളിഡ്-സ്റ്റേറ്റ് ബാറ്ററി ടെക്നോളജിയാണ് ഈ ബാറ്ററി സ്വീകരിച്ചിരിക്കുന്നത്, 40 ഡിഗ്രി സെൽഷ്യസ് വരെ ചൂടിലും -20 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പിലും പ്രവർത്തന നിലവാരം നിലനിർത്താൻ ഇതിന് കഴിയുമെന്ന് ഐക്യൂ പറയുന്നു. ഓൾ-സിനാരിയോ ഡയറക്ട് ഡ്രൈവ് പവർ സപ്ലൈ 2.0 പിന്തുണയും ഇതിനുണ്ട്.

7600mAh ബാറ്ററി, 200MP ക്യാമറ; ഐക്യൂ Z11 ടർബോ ലോഞ്ച് ചെയ്തു

ഫ്ലോട്ടിംഗ് ലൈറ്റ്, ഹാലോ പിങ്ക്, സ്കൈ വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്. മിഡ്‌നൈറ്റ് ബ്ലാക്ക് നിറത്തിൽ ഫൈബർഗ്ലാസ് ബാക്ക് കവറും മറ്റുള്ളവയിൽ ഗ്ലാസ് ബാക്ക് കവറുകളും ആണുള്ളത്. കൂടാതെ ഈ ഫോൺ അലുമിനിയം അലോയ് ഫ്രെയിം ഉപയോഗിക്കുന്നു.

157.61×74.42×8.1mm (സ്കൈ വൈറ്റ്, ഫ്ലോട്ടിംഗ് ലൈറ്റ്, ഹാലോ പിങ്ക്) / 7.9mm (മിഡ്‌നൈറ്റ് ബ്ലാക്ക്) വലിപ്പവും 202 ഗ്രാം (മിഡ്‌നൈറ്റ് ബ്ലാക്ക്) / 206 ഗ്രാം (സ്കൈ വൈറ്റ്, ഫ്ലോട്ടിംഗ് ലൈറ്റ്, ഹാലോ പിങ്ക്) ഭാരവും ഐക്യൂ Z11 ടർബോ 5ജിക്ക് ഉണ്ട്.

വിലയും ലഭ്യതയും

ഐക്യൂ Z11 ടർബോ 5ജിയുടെ 12GB+256GB വേരിയന്റിന് 2699 യുവാൻ (ഏകദേശം 34,960 രൂപ), 16GB+256GB വേരിയന്റിന് 2999 യുവാൻ (ഏകദേശം 38,840 രൂപ), 12GB+512GB വേരിയന്റിന് 3199 യുവാൻ (ഏകദേശം 42,735 രൂപ), 16GB+512GB വേരിയന്റിന് 3499 യുവാൻ (ഏകദേശം 45,315 രൂപ), 16GB+1TB വേരിയന്റിന് 3999 യുവാൻ (ഏകദേശം 51,790 രൂപ) എന്നിങ്ങനെയാണ് വില.

More from GizBot

Best Mobiles in India

English summary
The iQOO Z11 Turbo has been launched in China with a 7600mAh battery, 100W fast charging, 200MP camera, and Snapdragon 8 Gen 5 3nm processor. It is reported to be launched in India as the iQOO Neo 11. The base variant of the iQOO Z11 Turbo 5G with 12GB+256GB is priced at 2699 Yuan (approximately Rs. 34,960).
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X