Home
Mobile

200MP ക്യാമറ, 7600mAh ബാറ്ററി, സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ്; ഐക്യൂ Z11 ടർബോ ലോഞ്ച് ജനുവരി 15ന്

ഇന്ത്യയിലെ ഐക്യൂ ആരാധകർക്ക് ഉൾപ്പെടെ സന്തോഷം പകരുന്ന ഒരു പുതിയ വാർത്ത എത്തിയിരിക്കുന്നു. ഐക്യൂ Z11 ടർബോ (iQOO Z11 Turbo) ജനുവരി 15 ന് ​ചൈനയിൽ ലോഞ്ച് ചെയ്യും. ഈ ഫോൺ ​ചൈനയിൽ ലോഞ്ച് ചെയ്യുന്നതിന് ഇന്ത്യയിലെ ആരാധകർ എന്തിന് സന്തോഷിക്കണം എന്ന് സംശയിക്കേണ്ട, ഈ ഫോൺ ഇന്ത്യയിൽ ഐക്യൂ നിയോ 11 ആയി ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അ‌തിനാൽ വരാൻ പോകുന്നത് ​ചൈനക്കാർക്ക് മാത്രമല്ല, ഇന്ത്യക്കാർക്ക് കൂടി താൽപര്യമുള്ള ഒരു സ്മാർട്ട്ഫോണായതിനാൽ നമുക്കും സന്തോഷത്തിന് വകയുണ്ട്.

ഐക്യൂ Z11 ടർബോ വരുന്നതിന് മുന്നോടിയായി കഴിഞ്ഞ മാസം ടീസർ പുറത്തുവന്നിരുന്നു. ഇപ്പോൾ കമ്പനി ഔദ്യോഗികമായി ലോഞ്ച് തിയതിയും വെളിപ്പെടുത്തിയിരിക്കുന്നു. ജനുവരി 15ന് പ്രാദേശിക സമയം വൈകുന്നേരം 7ന് ആണ് ലോഞ്ച് ഇവന്റ് ആരംഭിക്കുക. ഇന്ത്യയിൽ ഈ സമയം വൈകുന്നേരം 4:30 ന് ആയിരിക്കും. ഫോണിന്റെ വില, ഫീച്ചറുകൾ എന്നിവ ഈ ലോഞ്ചിലാണ് ഔദ്യോഗികമായി വെളിപ്പെടുത്തുക.

ഐക്യൂ Z11 ടർബോ ലോഞ്ച് ജനുവരി 15ന്: 200MP ക്യാമറ, 7600mAh ബാറ്ററി...

ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ഒക്ടാ-കോർ പ്രോസസറാണ് ഈ ഐക്യൂ Z11 ടർബോയ്ക്ക് കരുത്ത് പകരുന്നത് എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 3-നാനോമീറ്റർ ഫാബ്രിക്കേഷനിൽ നിർമ്മിച്ച ഈ മൊബൈൽ ചിപ്‌സെറ്റിന് 3.32GHz മുതൽ 3.8GHz വരെയുള്ള ക്ലോക്ക് സ്പീഡിൽ പ്രവർത്തിക്കാൻ കഴിയും. അ‌ടുത്തിടെ ലോഞ്ച് ചെയ്യപ്പെട്ട വൺപ്ലസ് 15R ഇന്ത്യയിൽ ആദ്യമായി ഈ ചിപ്സെറ്റ് അ‌വതരിപ്പിച്ച സ്മാർട്ട്ഫോണാണ്.

ചൈനയിൽ 12GB+256GB, 12GB+512GB, 16GB+256GB, 16GB+512GB, 16GB+1TB എന്നിങ്ങനെ അഞ്ച് വേരിയന്റുകളിൽ ഈ ഫോൺ അ‌വതരിപ്പിക്കും എന്നാണ് റിപ്പോർട്ട്. പ്രോസസറിന് ശക്തമായ പിന്തുണ നൽകാൻ LPDDR5x റാമും UFS 4.1 സ്റ്റോറേജും ഈ മോഡലിൽ ഉണ്ടാകും. 1.5K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും ഉള്ള 6.59 ഇഞ്ച് LTPS OLED ഡിസ്‌പ്ലേയാണ് ഐക്യൂ Z11 ടർബോയിൽ പ്രതീക്ഷിക്കുന്നത്.

ശക്തമായ ഒരു പ്രോസസറിന് പുറമേ വലിയ ബാറ്ററി, ആകർഷകമായ ക്യാമറകൾ എന്നിവയും അ‌ണിനിരിക്കുന്ന ഒരു പ്രീമിയം ലെവൽ സ്മാർട്ട്ഫോൺ ആയിരിക്കും ഐക്യൂ Z11 ടർബോ. ശക്തമായ ബാറ്ററി ശേഷി ഇതിന്റെ ഒരു പ്രധാന ആകർഷണമാകും. 7600mAh ബാറ്ററി ശേഷി ഇതിൽ ഉണ്ട് എന്നാണ് റിപ്പോർട്ട്. ഇത്ര വലിയ ബാറ്ററി ശേഷി ഇതുവരെ ഒരു ഐക്യൂ ഫോൺ അ‌വതരിപ്പിച്ചിട്ടില്ല.

ഇതിലെ 7600mAh ബാറ്ററി അ‌തിവേഗം ചാർജ് ചെയ്യുന്നതിന് 100W ഫാസ്റ്റ് ചാർജിങ് പിന്തുണയും ഐക്യൂ Z11 ടർബോയിൽ ഉണ്ടാകും. കൂടാതെ വയർലെസ് ചാർജിങ്, റിവേഴ്‌സ് ചാർജിങ് ടെക്നോളജി പിന്തുണകളും ഇതിൽ പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 16 അ‌ടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസിലാകും ഈ ഫോൺ എത്തുക.

200MP ക്യാമറ ഉണ്ടാകും എന്നതാണ് ഐക്യൂ Z11 ടർബേറായുടെ മറ്റൊരു പ്രധാന നേട്ടമായി പറയപ്പെടുന്നത്. 200MP സാംസങ് HP5 സെൻസർ നയിക്കുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാകും ഇതിൽ ഉണ്ടാകുക. ഒപ്പം 8MP സെക്കൻഡറി സെൻസറും പ്രതീക്ഷിക്കുന്നു. സെൽഫിക്കും മറ്റുമായി 32MP ഫ്രണ്ട് ക്യാമറയും ഈ ഐക്യൂ ഫോണിൽ ഉണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ട്.

IP68+IP69 റേറ്റിങ്, അ‌ൾട്രാസോണിക് ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഐക്യൂ Z11 ടർബോയുടെ ഫീച്ചറുകളിൽ ഉള്ളതായി റിപ്പോർട്ടുകൾ പറയുന്നു. മെറ്റൽ മിഡിൽ ഫ്രെയിമും ഒരു ഗ്ലാസ് ബാക്കും ഈ ഫോണിന് ഉണ്ടാകും. വെറും 7.9mm കനവും ഏകദേശം 202 ഗ്രാം ഭാരവും ഈ ഫോണിന് ഉണ്ട് എന്നാണ് റിപ്പോർട്ട്.

ചില റിപ്പോർട്ടുകൾ ഇത് നിയോ 11 ആയി എത്തുമെന്ന് പറയുമ്പോൾ തന്നെ മറ്റ് ചില റിപ്പോർട്ടുകൾ ഇത് ഐക്യൂ 15R എന്ന പേരിലാകും ഇന്ത്യയിൽ എത്തുക എന്ന് പറയുന്നുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ല. ലോഞ്ചിന് ശേഷം ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.

More from GizBot

Best Mobiles in India

English summary
The iQOO Z11 Turbo will be launched on January 15. It has been confirmed that the iQOO Z11 Turbo will be powered by a Qualcomm Snapdragon 8 Gen 5 octa-core processor. The iQOO Z11 Turbo is expected to feature a 6.59-inch LTPS OLED display with 1.5K resolution and 144Hz refresh rate. There are reports that it will have a 200MP main camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X