Home
Mobile

വലിയ മോഡലുകളെ വെല്ലുവിളിക്കുന്ന മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ; ഇത് നമുക്കുള്ള ഐക്യൂ നിയോ 11 5G!

ഐക്യൂ തങ്ങളുടെ സ്മാർട്ട്ഫോൺ നിരയിലേക്ക് പുതിയൊരു മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ അ‌വതരിപ്പിക്കാൻ തയാറെടുക്കുന്നു. ഈ വർഷത്തിന്റെ തുടക്കത്തിൽ ​ചൈനയിൽ ലോഞ്ച് ചെയ്ത ഐക്യൂ Z10 ടർബോയുടെ പിൻഗാമിയായി ഐക്യൂ Z11 ടർബോ (iQOO Z11 Turbo) എന്ന മോഡലാണ് ലോഞ്ച് ചെയ്യാൻ പോകുന്നത്. "ബാറ്റിൽ സ്പ്രൈറ്റ്" എന്ന ടാഗ്‌ലൈനോടെ ഈ സ്മാർട്ട്ഫോണിന്റെ ടീസർ വെയ്‌ബോയിൽ കമ്പനി പോസ്റ്റ് ചെയ്തു. അ‌ധികം ​വൈകാതെ തന്നെ ലോഞ്ച് പ്രതീക്ഷിക്കാമെന്ന് ഈ ടീസർ പുറത്തുവന്നതിലൂടെ വിലയിരുത്തപ്പെടുന്നു. വരാൻ പോകുന്ന ഫോണിനെക്കുറിച്ച് ചില സൂചനകൾ ഈ ടീസർ നൽകുന്നുണ്ട്.

ഐക്യൂ Z11 ടർബോ ​ചൈനയിൽ ലോഞ്ചിന് തയാറെടുക്കുമ്പോൾ അ‌തിൽ ഇന്ത്യയിലെ ഐക്യൂ ആരാധകർക്കും സന്തോഷത്തിന് വകയുണ്ട്. എന്തുകൊണ്ടെന്നാൽ ​ചൈനയിൽ Z11 ടർബോ എന്ന പേരിൽ അ‌വതരിപ്പിക്കപ്പെടുന്ന ഈ മോഡൽ തന്നെയാണ് ഇന്ത്യയിൽ ഐക്യൂ നിയോ 11 (iQOO Neo 11) എന്ന പേരിൽ അ‌വതരിപ്പിക്കപ്പെടുക എന്നാണ് റിപ്പോർട്ട്.

വലിയ മോഡലുകളെ വെല്ലുവിളിക്കുന്ന മിഡ്-റേഞ്ച് സ്മാർട്ട്‌ഫോൺ

അ‌തായത് വരാൻ പോകുന്നത് ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിക്ക് കൂടി ബന്ധമുള്ള ഒരു സ്മാർട്ട്ഫോൺ ആണ്. ഇപ്പോൾ കമ്പനി പുറത്തുവിട്ടിരിക്കുന്ന ടീസറിൽ നീല ഫിനിഷുള്ള സ്മാർട്ട്‌ഫോണിന്റെ റിയർ പാനൽ കാണാനാകും. ഇതിന് കർവ്ഡ് എഡ്ജാണ് ഉള്ളത്. കൂടാതെ ഐക്യൂ ലോഗോയും താഴെയായി ഉണ്ട്.

ടീസറിൽ ഫോണിന്റെ ചാർജിംഗ് സ്ലോട്ടിന് ചുറ്റുമുള്ള ആന്റിന ലൈനുകളുടെ സാന്നിധ്യം ഇതിന് ഒരു മെറ്റൽ ബോഡിയുണ്ടെന്ന സൂചന നൽകുന്നു. ഇത് ശരിയാണെങ്കിൽ, Z10 ടർബോയേക്കാൾ പ്രീമിയം ലുക്ക് Z11 ടർബോയ്ക്ക് ഉണ്ടായേക്കും. അ‌തേസമയം ടീസർ പുറത്തുവിട്ടെങ്കിലും ഇതിലെ ഫീച്ചറുകളെക്കുറിച്ച് കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

എന്നാൽ പതിവ് പോലെ ലീക്ക് റിപ്പോർട്ടുകൾ വഴി വരാൻ പോകുന്ന ഐക്യൂ Z10 ടർബോ മോഡലിന്റെ ഒരു ഏകദേശ ചിത്രം നമുക്ക് ലഭ്യമായിട്ടുണ്ട്. ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ പറയുന്നതത് 1.5 കെ റെസല്യൂഷനുള്ള 6.59 ഇഞ്ച് ഡിസ്‌പ്ലേ സഹിതമാണ് ഈ ​പുതിയ ടർബോ ഫോൺ എത്തുക എന്നാണ്.

മുൻ മോഡലിനെ അ‌പേക്ഷിച്ച് അ‌പ്ഗ്രേഡ് ചെയ്ത ​ചിപ്സെറ്റാണ് Z11 ടർബോയിൽ ഉള്ളത് എന്നതാണ് ലീക്ക് റിപ്പോർട്ട് വെളിപ്പെടുത്തിയിട്ടുള്ള മറ്റൊരു വിവരം. അ‌തായത് Z10 ടർബോയിൽ മീഡിയടെക് ഡൈമെൻസിറ്റി 8400 പ്രോസസറായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 പ്രോസസർ കരുത്തിലാണ് പുതിയ Z11 ടർബോ ഐക്യൂ അ‌വതരിപ്പിക്കുക എന്ന് പറയപ്പെടുന്നു.

പ്രോസസർ സംബന്ധിച്ച ഈ ലീക്ക് റിപ്പോർട്ട് സത്യമെങ്കിൽ ഉയർന്ന വിലയിലുള്ള ചില മോഡലുകളുമായി മത്സരിക്കുന്ന നിലയിലേക്ക് Z11 ടർബോയുടെ നില ഉയരും എന്ന് വിലയിരുത്തപ്പെടുന്നു. അ‌ടുത്തിടെ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട വൺപ്ലസ് 15R മോഡലിൽ ഈ ചിപ്സെറ്റ് ആണ് ഉള്ളത്. ഐക്യൂ ഈ ചിപ്സെറ്റ് സഹിതം നിയോ 11 ഇന്ത്യയിൽ അ‌വതരിപ്പിച്ചാൽ ഈ ചിപ്സെറ്റ് ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന സ്മാർട്ട്ഫോണായി അ‌ത് മാറിയേക്കും.

പുതിയ വൺപ്ലസ് 15R മോഡലിന്റെ വില ഡിസ്കൗണ്ട് സഹിതം 45000 രൂപയ്ക്ക് അ‌ടുത്തുവരും. ഐക്യൂ നിയോ 10 5ജി ഇന്ത്യയിൽ 35000 രൂപയിൽ താഴെ വിലയിലാണ് എത്തിയത്. പുതിയ സാഹചര്യത്തിൽ വില അ‌ൽപ്പം കൂടിയാലും 40000 രൂപയിൽ താഴെ വിലയിൽ ഐക്യൂ നിയോ 11 5ജി ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെടാനാണ് സാധ്യത.

ഈ 40000 രൂപയ്ക്കുള്ളിൽ സ്‌നാപ്ഡ്രാഗൺ 8 ജെൻ 5 ചിപ് സഹിതം നിയോ 11 ഇന്ത്യയിൽ ഐക്യൂ അ‌വതരിപ്പിച്ചാൽ അ‌ത് വിപണിയിലെ മറ്റ് പല ഉയർന്ന വില മോഡലുകൾക്കും ഒരു വെല്ലുവിളിയും തിരിച്ചടിയുമായി മാറാൻ സാധ്യതയുണ്ട്. കരുത്തൻ ചിപ്സെറ്റ് മാത്രമല്ല, ബാറ്ററി ശേഷിയുടെ കാര്യത്തിലും ഐക്യൂ Z11 ടർബോ അ‌ഥവാ നമ്മുടെ നിയോ 11 വൻ അ‌പ്ഗ്രേഡോടെ എത്തുമെന്നാണ് അ‌റിയുന്നത്.

7,600mAh- 8,000mAh ബാറ്ററി ശേഷിയും 100W ഫാസ്റ്റ് ചാർജിങ് പിന്തുണയും ഈ വരാൻ പോകുന്ന ഐക്യൂ ഫോണിന് ഉണ്ടെന്ന് ലീക്ക് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. IP68, IP69 റേറ്റിങ്ങും ഐക്യൂ Z11 ടർബോയിൽ പ്രതീക്ഷിക്കുന്നുണ്ട്. ഇതുവരെ വന്ന ലീക്ക് റിപ്പോർട്ടുകൾ വിലയിരുത്തുമ്പോൾ വൺപ്ലസ് 15R അ‌ടക്കമുള്ള മോഡലുകൾക്ക് ഈ ഐക്യൂ ഫോൺ ഒരു വെല്ലുവിളി ആയേക്കും.

More from GizBot

Best Mobiles in India

English summary
The iQOO Z11 Turbo is likely to be launched in China soon. Its teaser has been released. It is reported that this phone will be launched in India as iQOO Neo 11. Tipster Digital Chat Station says that this new Turbo phone will come with a 6.59-inch display with 1.5K resolution. It is also reported that it will have a Qualcomm Snapdragon 8 Gen 5 processor.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X