തുടക്കം ആയതുകൊണ്ടാണ് ഈ വിലക്കുറവ്! 7200mA ബാറ്ററിയുള്ള ഐക്യൂ Z11x 5G 17499 രൂപയ്ക്ക് വാങ്ങാം
പുതിയ 5ജി സമാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിച്ചവർക്ക് പ്രതീക്ഷ പകർന്നുകൊണ്ട് കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z11x 5ജി (iQOO Z11x 5G). ഇത് നാളെ (മാർച്ച് 16) മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിക്കുന്നു. ഐക്യുവിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ എന്നിവ വഴിയാണ് ഐക്യൂ Z11x 5ജി വാങ്ങാനാകുക. വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകർഷകമായ ലോഞ്ച് ഓഫറുകളും ലഭ്യമാണ് എന്നത് ഈ ഐക്യൂ 5ജി ഫോൺ വാങ്ങാൻ ഉപയോക്താക്കളെ കൂടുതൽ പ്രചോദിപ്പിക്കുന്നു.
ഐക്യൂ Z11X 5ജിയുടെ 6GB+128GB വേരിയന്റിന് 18,999 രൂപയും 8GB+128GB വേരിയന്റിന് 20,999 രൂപയും 8GB+256GB ടോപ് വേരിയന്റിന് 22,999 രൂപയുമാണ് യഥാർഥ വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി അടിസ്ഥാന മോഡലിന് 1500 രൂപയുടെയും മറ്റ് വേരിയന്റുകൾക്ക് 2000 രൂപയുടെയും ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്.

അതിനാൽ തുടക്കത്തിൽ ഐക്യൂ Z11x 5ജി 17499 രൂപ, 18999 രൂപ, 20999 രൂപ വിലകളിൽ വാങ്ങാനാകും. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച അവസരമാണ്. കുറഞ്ഞ വേരിയന്റുകളുടെ വിലയിൽ ടോപ് വേരിയന്റുകൾ സ്വന്തമാക്കാൻ ഈ ലോഞ്ച് ഓഫറുകൾ ഉപയോക്താക്കളെ സഹായിക്കുന്നു.
Axix ബാങ്ക്, SBI ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോഴാണ് 2000 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാകുക. ബാങ്ക് ഡിസ്കൗണ്ടിന് പുറമേ 6 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനും ലഭ്യമാണ്. ടൈറ്റൻ ബ്ലാക്ക്, പ്രിസ്മാറ്റിക് ഗ്രീൻ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.

പ്രധാന ഫീച്ചറുകൾ
2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 ടർബോ 4nm പ്രൊസസർ ആണ് ഐക്യൂ Z11x 5ജിയുടെ കരുത്ത്. സോണി IMX852 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ Z11x 5ജിയിൽ ഉള്ളത്.
സെൽഫിക്കും മറ്റുമായി f/2.45 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും 4K വീഡിയോ റെക്കോർഡിംഗ് സഹിതം ഐക്യൂ Z11x 5ജിയിൽ ഉണ്ട്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.76-ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ.
മാലി G615 MC2 ജിപിയു, 6GB / 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവയും ഇതിലുണ്ട്. 44W ഫാസ്റ്റ് ചാർജിംഗുള്ള 7200mAh ബാറ്ററി ഈ ഫോണിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL- STD- 810H), പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP68 + IP69 റേറ്റിങ്സ് എന്നിവയും ഇതിലുണ്ട്.

സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്- സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡ്യുവൽ സിം (നാനോ + നാനോ), 5G SA, NSA, 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 -ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.


Click it and Unblock the Notifications











