5G ഫോൺ തേടിനടന്ന പലരും ഹാപ്പിയാകും! 7200mA ബാറ്ററി സഹിതം ഐക്യൂ Z11x 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു
നല്ലൊരു 5ജി ഫോൺ 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ആഗ്രഹിച്ചിരുന്ന പലരും ഇനി ഹാപ്പിയാകും, കാരണം ഐക്യൂ തങ്ങളുടെ ജനപ്രിയ 5ജി സ്മാർട്ട്ഫോൺ മോഡലായിരുന്ന ഐക്യൂ Z10x 5ജിയുടെ പിൻഗാമിയായി ഐക്യൂ Z11x 5ജി (iQOO Z11x 5G) എന്ന പുതിയ മോഡൽ ഇന്ത്യയിൽ ഇന്ന് ലോഞ്ച് ചെയ്തിരിക്കുന്നു. മുൻഗാമിയെപ്പോലെ തന്നെ മികച്ച ജനപ്രീതി നേടാൻ ഈ മോഡലിനും കഴിയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 7300 SoC-യെ മീഡിയടെക് ഡൈമെൻസിറ്റി 7400 ടർബോ ചിപ്സെറ്റ് കരുത്തിലാണ് ഇത് എത്തിയിരിക്കുന്നത്.
6.76 ഇഞ്ച് ഫുൾ HD+ 120Hz LCD സ്‌ക്രീനും പഞ്ച്-ഹോളിനുള്ളിൽ 32MP ഫ്രണ്ട് ക്യാമറയും അടക്കമുള്ള ഫീച്ചറുകൾ ഇതിലുണ്ട്. കൂടാതെ നിലവിലെ പൊതു ട്രെൻഡ് പിന്തുടർന്ന് 7200mAh ബാറ്ററി ശേഷിയും ഐക്യൂ Z11x 5ജിയിൽ ഉണ്ട്. മുൻ മോഡലിന് 6500mAh ബാറ്ററി ശേഷിയേ ഉണ്ടായിരുന്നുള്ളൂ.

പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി IP68 + IP69 റേറ്റിങ്ങും മികച്ച ഈടിനായി MIL-STD- 810H മിലിട്ടറി ഗ്രേഡ് സർട്ടിഫിക്കേഷനും ഐക്യൂ Z11x 5ജിയിൽ ഉണ്ട്. ലോഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ ഇത് 15000 രൂപയോട് അടുത്ത വിലയിൽ സ്വന്തമാക്കാം എന്ന പ്രത്യേകതയും ഉണ്ട്.
പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റ് ഉള്ള 6.76-ഇഞ്ച് (2408×1080 പിക്സലുകൾ) ഫുൾ HD+ സ്ക്രീൻ, 1200 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിലുണ്ട്. 2.5GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 ടർബോ 4nm പ്രൊസസർ ആണ് ഐക്യൂ Z11x 5ജിയുടെ കരുത്ത്, ഒപ്പം മാലി G615 MC2 ജിപിയുവും ഉണ്ട്.

6GB / 8GB LPDDR4x റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ് ഓപ്ഷനുകളിൽ ഐക്യൂ Z11x 5ജി ലഭ്യമാണ്. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OriginOS 6 -ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം. 2 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ മോഡലിന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ Z11x 5ജിയിൽ ഉള്ളത്. അതിൽ സോണി IMX852 സെൻസറുള്ള 50MP മെയിൻ ക്യാമറ (f/1.8 അപ്പേർച്ചർ), 2MP ഡെപ്ത് സെൻസർ (f/2.4 അപ്പേർച്ചർ), LED ഫ്ലാഷ്, 4K വീഡിയോ റെക്കോർഡിംഗ് എന്നിവ അടങ്ങുന്നു. സെൽഫിക്കും മറ്റുമായി f/2.45 അപ്പേർച്ചറുള്ള 32MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും 4K വീഡിയോ റെക്കോർഡിംഗ് സഹിതം ഇതിലുണ്ട്.
സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്- സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL- STD- 810H), പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കാൻ IP68 + IP69 റേറ്റിങ്സ് എന്നിവയും ഐക്യൂ Z11x 5ജിയിൽ ഉണ്ട്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA, NSA (n1/n3/n5/n8/n28B/n38/n40/n41(2535-2655MHz)/n77/n78), 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.4, GPS/ GLONASS/ Beidou, USB ടൈപ്പ്-C 2.0, 44W ഫാസ്റ്റ് ചാർജിംഗുള്ള 7200mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. 166.64cm ×78.43cm ×8.39mm വലിപ്പവും 219 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്. ടൈറ്റൻ ബ്ലാക്ക്, പ്രിസ്മാറ്റിക് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.
വിലയും ലഭ്യതയും
ഐക്യൂ Z11X 5ജിയുടെ 6GB+128GB വേരിയന്റിന് 18,999 രൂപയും 8GB+128GB വേരിയന്റിന് 20,999 രൂപയും 8GB+256GB ടോപ് വേരിയന്റിന് 22,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി Axix ബാങ്ക്, SBI ക്രെഡിറ്റ് കാർഡുകളിൽ 2000 രൂപ വരെ ഡിസ്കൗണ്ട് ലഭ്യമാകും. കൂടാതെ 6 മാസം വരെ നോ-കോസ്റ്റ് EMI ഓപ്ഷനുമുണ്ട്. മാർച്ച് 16 മുതൽ ആമസോൺ ഐക്യൂ സ്റ്റോർ എന്നിവ വഴി വിൽപ്പന ആരംഭിക്കും.


Click it and Unblock the Notifications











