Home
Mobile

5G ഫോണുകളിലെ അ‌ടുത്ത താരം! ഐക്യൂ Z11x 5G മാർച്ച് 12ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും

ഐക്യൂ തങ്ങളുടെ 5G സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് ഒരു പുതിയ സ്മാർട്ട്ഫോൺ അ‌വതരിപ്പിക്കാൻ പോകുന്നു. നിലവിലെ ഐക്യൂ Z10x 5ജിയുടെ പിൻഗാമിയായി ഐക്യൂ Z11x 5ജി (iQOO Z11x) എന്ന മോഡലാണ് അ‌വതരിപ്പിക്കാൻ പോകുന്നത്. മാർച്ച് 12ന് ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഇപ്പോൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആമസോണിലും ഐക്യൂ ഇന്ത്യയുടെ ഔ​ദ്യോഗിക വെബ്​സൈറ്റിലും ഈ സ്മാർട്ട്ഫോണിനായി ഇപ്പോൾ ​മൈക്രോ​സൈറ്റ് ആരംഭിച്ചിട്ടുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7400 ടർബോ പ്രോസസർ കരുത്തിലാണ് ഇത് എത്തുന്നത് എന്ന് ടീസറിൽ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

1 ദശലക്ഷത്തിലധികം AnTuTu Benchmark സ്കോർ നേടിയ ഐക്യൂ Z11x 5ജി സെഗ്മെന്റിലെ ഏറ്റവും വേഗതയേറിയ സ്മാർട്ട്‌ഫോണാണെന്ന് കമ്പനി പറയുന്നു. മുൻ മോഡലിനെക്കാൾ കരുത്ത് ഈ പുതിയ മോഡൽ വാഗ്ദാനം ചെയ്യും. മൂന്ന് റാം+ സ്റ്റോറേജ് കോൺഫിഗറേഷനിൽ ഈ ഫോൺ ലഭ്യമാകുമെന്നാണ് സൂചന.

5G ഫോണുകളിലെ അ‌ടുത്ത താരം! ഐക്യൂ Z11x 5G മാർച്ച് 12ന് ഇന്ത്യയിൽ

8ജിബി + 256ജിബി കോൺഫിഗറേഷനിൽ ഐക്യൂ Z11x 5ജി ലഭ്യമാകും എന്ന് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ 6ജിബി + 128ജിബി, 8ജിബി + 128ജിബി വേരിയന്റുകളിലും ഈ ഫോൺ ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6 ൽ ആണ് ഈ ഫോൺ എത്തുക എന്നതും ഉറപ്പിച്ചിട്ടുണ്ട്.

ഐക്യൂ Z10x എത്തിയത് 6500എംഎഎച്ച് ബാറ്ററി​ ശേഷിയുമായാണ്, ഇതിനെക്കാൾ മികച്ച ബാറ്ററി ശേഷി പുതിയ മോഡലിലുണ്ട്, 7200 എംഎഎച്ച് ബാറ്ററി ഐക്യൂ Z11x 5ജിയിൽ ഉണ്ട് എന്ന് ടീസറിൽ കാണുന്നുണ്ട്. ഇത് 44W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയാണ് എത്തുന്നത്. കൂടാതെ റിവേഴ്‌സ് ചാർജിംഗിനെ പിന്തുണയ്ക്കുകയും ചെയ്യും.

5G ഫോണുകളിലെ അ‌ടുത്ത താരം! ഐക്യൂ Z11x 5G മാർച്ച് 12ന് ഇന്ത്യയിൽ

6 വർഷത്തെ ബാറ്ററി ഹെൽത്ത് ഐക്യൂ Z11x മോഡലിന് ഐക്യൂ വാഗ്ദാനം ചെയ്യുന്നുണ്ട്. പച്ച, ചാര എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഐക്യൂ 5ജി ഫോൺ ഇന്ത്യൻ വിപണിയിൽ വാങ്ങാൻ ലഭ്യമാകുക എന്ന വിവരവും ടീസറിലൂടെ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഐക്യൂ Z11x ന്റെ ഫീച്ചറുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തുവരാനുണ്ട്. ലോഞ്ചിന് മുമ്പായി വരുംദിവസങ്ങളിൽ കമ്പനി ഇത് ഒന്നൊന്നായി വെളിപ്പെടുത്തും. ​ലോഞ്ചിന് ശേഷം ആമസോൺ, ഐക്യുവിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റ് എന്നിവ വഴി ഈ ഐക്യൂ Z11x 5G വിൽപ്പനയ്‌ക്കെത്തും.

ഐക്യൂ Z11x 5ജിയുടെ വില സംബന്ധിച്ച് നിലവിൽ കമ്പനി വെളിപ്പെടുത്തൽ നടത്തിയിട്ടില്ല. ലോഞ്ച് ഇവന്റിലാകും ഇത് വെളിപ്പെടുത്തുക എന്നതിനാൽ, വിലയറിയാൻ മാർച്ച് 12 വരെ കാത്തിരിക്കേണ്ടിവരും. സ്മാർട്ട്ഫോണുകൾക്ക് പൊതുവിൽ വില വർധിച്ചതിനാൽ മുൻ മോഡലിനെക്കാൾ ഉയർന്ന വിലയിലാണ് ഈ പുതിയ മോഡൽ എത്തുക എന്നകാര്യം ഉറപ്പിക്കാം.

5G ഫോണുകളിലെ അ‌ടുത്ത താരം! ഐക്യൂ Z11x 5G മാർച്ച് 12ന് ഇന്ത്യയിൽ

ഐക്യൂ Z10x 5Gയുടെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 13,499 രൂപയും 8GB + 128GB വേരിയന്റിന് 14,999 രൂപയും ടോപ്പ്-എൻഡ് 8GB + 256GB വേരിയന്റിന് 16,499 രൂപയുമായിരുന്നു ലോഞ്ച് സമയത്തെ വില. എന്നാൽ പിന്നീട് വില വർധനയെ തുടർന്ന് ഇവയുടെ വില ഉയർന്നു.

നിലവിൽ ഐക്യൂ Z10x 5ജിയുടെ വേരിയന്റുകൾ 16999 രൂപ, 18999 രൂപ, 20499 രൂപ വിലകളിലാണ് ഔദ്യോഗിക വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ ഐക്യൂ Z11x 5ജി 23000 രൂപയിൽ താഴെ വിലയിൽ അ‌വതരിപ്പിക്കപ്പെടാനാണ് സാധ്യത എന്നാണ് ചില ഓൺ​ലൈൻ റിപ്പോർട്ടുകൾ പറയുന്നത്.

More from GizBot

Best Mobiles in India

English summary
The iQOO Z11x 5G with MediaTek Dimensity 7400 Turbo will be launched in India on March 12. The iQOO Z11x 5G is powered by a 7200mAh battery, which comes with 44W fast charging and reverse charging support. iQOO is promising 6 years of battery life for the iQOO Z11x model. The iQOO 5G phone will be available in two color options - Green and Gray - in the Indian market.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X