സ്‌നാപ്ഡ്രാഗൺ 768 ജി ചിപ്‌സെറ്റുമായി ഐക്യുഒ ഇസഡ് 3 5 ജിയുടെ ലോഞ്ച് ഉടനെ നടക്കും
ഐക്യുഒ പുതിയ മിഡ് റേഞ്ച് 5 ജി ഗെയിമിംഗ് സ്മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കും. ഐക്യുഒ ഇസഡ് 3 5 ജി സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ ജൂൺ പകുതിയോടെ ഔദ്യോഗികമായി അവതരിപ്പിക്കും. കമ്പനി തന്നെ ഈ സ്മാർട്ഫോൺ ആമസോൺ എക്സ്ക്ലൂസീവ് ആണെന്ന് സ്ഥിരീകരിച്ചു. ഇപ്പോൾ, ഓൺലൈൻ റീട്ടെയിലർ അതിൻറെ വെബ്‌സൈറ്റിൽ ഈ ഹാൻഡ്‌സെറ്റ് പട്ടികപ്പെടുത്തുകയും ചില സവിശേഷതകൾ സ്ഥിരീകരിക്കുകയും ചെയ്യ്തിരുന്നു. ഐക്യുഒ ഇസഡ് 3 5 ജി സ്മാർട്ഫോൺ ലാൻഡിംഗ് പേജ് ആമസോൺ ഇന്ത്യയുടെ വെബ്‌സൈറ്റിൽ ലഭ്യമാക്കി. ഈ ഹാൻഡ്‌സെറ്റിൻറെ ലഭ്യത, വിൽപ്പന വിശദാംശങ്ങൾ എന്നിവയുടെ പുതിയ വിവരങ്ങൾ ഉപയോക്താക്കൾക്ക് അറിയുന്നതിനായി 'നോട്ടിഫൈ മി' ടാബും ഈ മൈക്രോസൈറ്റിനുണ്ട്. പുതിയ ഐക്യുഒ ഇസഡ് 3 5 ജി സ്മാർട്ഫോണിൻറെ ചില പ്രധാന സവിശേഷതകൾ അതിൽ സ്ഥിരീകരിച്ചു. ഇതിനെ കുറിച്ച് നമുക്ക് വിശദമായി പരിശോധിക്കാം.

ഐക്യുഒ ഇസഡ് 3 5 ജിയ്ക്ക് ചൈനീസ് വേരിയന്റിന് വരുന്ന സവിശേഷതകളുമായി സാമ്യത പുലർത്തുന്നുവെന്ന് ലിസ്റ്റിംഗ് സ്ഥിരീകരിക്കുന്നു. 7 എൻഎം ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ള സ്നാപ്ഡ്രാഗൺ 768 ജി 5 ജി പ്രോസസർ ഉപയോഗിച്ച് ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിക്കും. കൂടാതെ, 8 ജിബി റാം ഓപ്ഷനോടുകൂടിയ ഈ സ്മാർട്ട്‌ഫോണിന് 3 ജിബി എക്സ്റ്റെൻഡഡ് റാം ഓപ്ഷനുമുണ്ട്. ആമസോണിൽ ഐക്യുഒ ഇസഡ് 3 5 ജി മൈക്രോസൈറ്റ് നിലവിൽ ഉടൻ വരുന്നതായി പറയുന്നു. എന്നിരുന്നാലും ഔദ്യോഗികമായി ഇത് എപ്പോൾ അവതരിപ്പിക്കുമെന്നുള്ള കാര്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ, ലോഞ്ച് ജൂൺ പകുതിയോടെ നടന്നേക്കും. എന്നാൽ, ഔദ്യോഗിക ടീസറുകളും ആമസോൺ ലാൻഡിംഗ് പേജും വഴി കൂടുതൽ അപ്‌ഡേറ്റുകൾ ലഭിക്കും.

ഐക്യുഒ ഇസഡ് 3 5 ജി മിഡ് റേഞ്ച് സെഗ്മെന്റ് ഇന്ത്യയിൽ നിന്നും ലഭ്യമാകുമോ ?
ഐക്യുഒ ഇസഡ് 3 5 ജിക്ക് ഇന്ത്യയിൽ 25,000 രൂപ വില നൽകിയേക്കുമെന്ന് പറയുന്നു.1080 x 2400 പിക്‌സൽ എഫ്‌എച്ച്ഡി + റെസല്യൂഷനും 120 ഹെർട്സ് റിഫ്രഷ് റേറ്റുമുള്ള 6.5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് ഈ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 16 എംപി സെൽഫി ക്യാമറയ്‌ക്കായി വാട്ടർ ഡ്രോപ്പ് നോച്ച് പാനലിൽ നൽകിയിട്ടുണ്ട്. 8 എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസറും 2 എംപി മാക്രോ സെൻസറുമായി ജോടിയാക്കിയ 64 എംപി സാംസങ് ഐസോസെൽ ജിഡബ്ല്യു 3 സെൻസറും പിൻ ക്യാമറ സംവിധാനത്തിൽ ഉൾപ്പെടുന്നു.

ആമസോൺ ലിസ്റ്റിംഗ് സ്നാപ്ഡ്രാഗൺ 768 ജി പ്രോസസർ 8 ജിബി റാമിനൊപ്പം ഈ ഹാൻഡ്‌സെറ്റ് അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ഐക്യുഒ യുഐ 1.0 ഇന്റർഫേസിൽ ഈ സ്മാർട്ട്‌ഫോൺ പ്രവർത്തിക്കുന്നു. ഐക്യുഒ ഇസഡ് 3 5 ജിയിലെ പവർ കീ ഫിംഗർപ്രിന്റ് സ്കാനറായും പ്രവർത്തിക്കുന്നു. 55W ഫാസ്റ്റ് ചാർജിംഗുള്ള 4,400 എംഎഎച്ച് ബാറ്ററിയാണ് ഈ ഹാൻഡ്സെറ്റിനെ സപ്പോർട്ട് ചെയ്യുന്നത്. ഈ സ്മാർട്ഫോൺ ഇന്ത്യൻ വിപണിയിൽ കടുത്ത മത്സരം നേരിടും.


Click it and Unblock the Notifications







