ഐക്യൂ ആരാധകർക്ക് സന്തോഷവാർത്ത, Z6 5ജിയുടെ വില കുറച്ചു! പക്ഷേ പുത്തൻ Z7 ഉള്ളപ്പോൾ Z6 വാങ്ങണോ?
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ അടുത്തകാലത്തായി ഐക്യുവിന്റെ 5ജി സ്മാർട്ട്ഫോണുകളോട് താൽപര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ട്. ഐക്യൂവിന്റെ ഇതിനോടകം പുറത്തിറങ്ങിയ സ്മാർട്ട്ഫോണുകൾ പലതും കാഴ്ചവച്ച മികച്ച പെർഫോമൻസ് ആണ് ഈ ആരാധനയ്ക്ക് കാരണം. ഇപ്പോൾ പുതിയ ഫോൺ വാങ്ങാൻ ആലോചിക്കുന്നവരുടെ ആദ്യ ലിസ്റ്റിൽ ഐക്യൂ ഫോണുകളും ഉണ്ടാകാറുണ്ട്.
പുതിയ 5ജി ഫോണായി ഐക്യൂ എടുക്കാൻ ആലോചിക്കുന്നവരെ തേടി ഒരു സന്തോഷവാർത്തകൂടി ഇപ്പോൾ എത്തിയിരിക്കുകയാണ്. ഐക്യൂ ഇസഡ്6 ന്റെ വില കമ്പനി കുറച്ചിരിക്കുന്നു എന്നതാണ് ആ സന്തോഷവാർത്ത. ഐക്യുവിന്റെ ഏറ്റവും പുതിയ 5ജി ഫോൺ ആയ ഐക്യൂ ഇസഡ്7 മാർച്ച് 21 മുതൽ ഇന്ത്യയിൽ വിൽപ്പനയാരംഭിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഐക്യൂ Z6 ന്റെ വില കമ്പനി കുറച്ചത്. 15,499 രൂപ വിലയുണ്ടായിരുന്ന ഐക്യൂ Z6 ന്റെ 4 ജിബി റാം+ 128 ജിബി സ്റ്റോറേജ് വേരിയന്റിന് ഇപ്പോൾ 14,499 രൂപയാണ് വില. ഇതോടെ 15,000 രൂപയിൽ താഴെ വിലയിൽ 5ജി സ്മാർട്ട്ഫോൺ തിരയുന്നവർക്ക് പരിഗണിക്കാൻ ഒരു മികച്ച സ്മാർട്ട്ഫോൺ കൂടി എത്തിയിരിക്കുകയാണ്.
എന്നാൽ പുതിയ ഐക്യൂ ഇസഡ്7 വിപണിയിലെത്തിയിരിക്കുന്ന നിലയ്ക്ക് ഏറെനാൾ മുൻപ് ഇറങ്ങിയ ഐക്യൂ ഇസഡ്6 വാങ്ങേണ്ടതുണ്ടോ എന്നതാണ് ഉയരുന്ന ഒരു ചോദ്യം. പുതിയ ഐക്യൂ Z7 ന്റെ 6ജിബി റാം + 128ജിബി സ്റ്റോറേജ് മോഡലിന് 18,999 രൂപയാണ് വില. അതായത് ഇപ്പോഴത്തെ ഐക്യൂ Z6 ന്റെ വിലയെക്കാൾ 4500 രൂപ അധികമായി നൽകേണ്ടിവരും.
4,500 രൂപ അധികമായി നൽകാൻ തയാറല്ലാത്തവർക്ക് ഐക്യൂ ഇസഡ്6 ന്റെ വിലക്കുറവ് പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാൽ കുറച്ചുകൂടി പണം മുടക്കാൻ തയാറുള്ളവർ പുതിയ ഐക്യൂ ഇസഡ്7 എടുക്കുന്നതാകും കൂടുതൽ നല്ലത്. കാരണം മുൻഗാമിയെക്കാൾ ഒട്ടനവധി മികച്ച ഫീച്ചറുകളുള്ള സ്മാർട്ട്ഫോൺ ആണ് പുതിയ ഐക്യൂ ഇസഡ്7.

ഐക്യൂ Z7 18,999 രൂപ പ്രാരംഭവിലയിലാണ് എത്തുന്നത് എങ്കിലും വിൽപ്പന ആരംഭിക്കുന്നത് കണക്കിലെടുത്ത് ബാങ്ക് ഓഫറുകളും മറ്റും ലഭ്യമാണ്. എച്ച്ഡിഎഫ്സി, എസ്ബിഐ കാർഡ് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ 15,00 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. അങ്ങനെ 17,499 രൂപ വിലയിൽ പുതിയ ഐക്യൂ Z7 സ്വന്തമാക്കാനുള്ള അവസരം നിലവിലുണ്ട്.
എന്നാൽ അത്രയും പണം മുടക്കാൻ തയാറല്ലാത്തവർക്ക് ഐക്യൂ Z6 പരിഗണിക്കാവുന്നതാണ്. ഫീച്ചറുകളുടെ കാര്യത്തിൽ പുതിയ ഫോണിനെക്കാൾ അത്ര പിന്നിലൊന്നുമല്ല ഐക്യൂ Z6 5ജി. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 പ്രോസസർ കരുത്തിലാണ് ഐക്യൂ Z6 എത്തുന്നത്. മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്നതിൽ ഈ സ്മാർട്ട്ഫോൺ ഒട്ടും പിശുക്ക് കാട്ടുന്നില്ല.

120Hz റിഫ്രഷ് റേറ്റുള്ള ഡിസ്‌പ്ലേ ഈ വിലയ്ക്ക് ലഭ്യമാകുന്ന മറ്റ് സ്മാർട്ട്ഫോണുകളിൽ അധികം കാണാൻ കഴിയില്ല. 6.58 ഇഞ്ച് എൽസിഡി സ്‌ക്രീൻ ആണ് ഐക്യൂ Z6 ൽ ലഭ്യമാകുക. ആൻഡ്രോയിഡ് 12 ഔട്ട് ഓഫ് ദി ബോക്‌സ് ഉപയോഗിച്ചാണ് ഹാൻഡ്‌സെറ്റ് ലോഞ്ച് ചെയ്തിരിക്കുന്നത് എങ്കിലും ദീർഘകാല സോഫ്റ്റ്വെയർ പിന്തുണ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് ഇസഡ്6ൽ ഐക്യൂ നൽകിയിരിക്കുന്നത്. 50 എംപി+ 2എംപി റിയർ ക്യാമറ സംവിധാനവും 16 എംപി സെൽഫി ക്യാമറയുമാണ് ഐക്യൂ Z6ൽ ഉള്ളത്. നിലവിലെ വിലയിൽ ലഭ്യമാകുന്ന മികച്ച ഫീച്ചറുകൾ ആണ് ഐക്യൂ Z6ൽ ലഭിക്കുന്നത്.
എന്നാൽ കുറച്ചുകൂടി പണം മുടക്കാൻ താൽപര്യമുള്ളവർക്ക് കുറച്ചുകൂടി മികച്ച പെർഫോമൻസ് ലഭിക്കുന്ന ഐക്യൂ ഇസഡ്7 പരിഗണിക്കാം. വേഗതയേറിയ മീഡിയടെക് ഡിമെൻസിറ്റി 920 ചിപ്സെറ്റ്, 64-മെഗാപിക്സൽ ഡ്യുവൽ പിൻ ക്യാമറ, അമോലെഡ് ഡിസ്പ്ലേ, 44W ഫാസ്റ്റ് ചാർജിങ് പിന്തുണ എന്നിങ്ങനെ ഒട്ടനവധി മികച്ച ഫീച്ചറുകളാണ് ഐക്യൂ ഇസഡ്7 ൽ ഇടംപിടിച്ചിരിക്കുന്നത്.


Click it and Unblock the Notifications








