iQOO Z6 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യ ലോഞ്ച് ഉടൻ

|

ഇന്ത്യയിൽ വളരെപ്പെട്ടെന്ന് ജനകീയമായ സ്മാർട്ട്ഫോൺ ബ്രാൻഡാണ് iQOO. കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകൾ അവതരിപ്പിക്കുന്നു എന്നതാണ് iQOO സ്മാർട്ട്ഫോണുകളുടെ സവിശേഷത. പ്രീമിയം,മിഡ്റേഞ്ച് സെഗ്മെന്റിൽ ഇപ്പോൾ തന്നെ iQOO സ്മാർട്ട്ഫോണുകൾ ചർച്ച വിഷയമാണ്. iQOO 9 സീരീസ് സ്മാർട്ട്ഫോണുകൾ അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ എത്തിയത്. പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ സ്വീകാര്യതയും iQOO 9 സീരീസ് സ്മാർട്ട്ഫോണുകൾക്ക് ലഭിച്ചിരുന്നു.

സ്മാർട്ട്ഫോൺ

ഇപ്പോഴിതാ iQOO തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. iQOO Z6 5ജി സ്മാർട്ട്ഫോൺ ആണ് ഉടൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കപ്പെടുന്ന ഫോൺ. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത iQOO Z5 5ജി സ്മാർട്ട്ഫോണിന്റെ പിൻഗാമി കൂടിയാണ് iQOO Z6 5ജി. iQOO Z6 5ജി സ്മാർട്ട്ഫോൺ മാർച്ച് 16ന് ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് സൂചന.

സാംസങ് ഗാലക്സി എസ്22 സീരീസ് സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിച്ചു; വിലയും ഓഫറുകളുംസാംസങ് ഗാലക്സി എസ്22 സീരീസ് സ്മാർട്ട്ഫോണുകളുടെ വിൽപ്പന ആരംഭിച്ചു; വിലയും ഓഫറുകളും

iQOO Z6 5ജി

iQOO Z6 5ജി സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഔദ്യോഗികമായി സ്ഥിരീകരിച്ച് കഴിഞ്ഞു. അതേ സമയം ലോഞ്ച് തീയതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ കമ്പനി നൽകിയിട്ടില്ല. ടിപ്‌സ്റ്റർ അഭിഷേക് യാദവ് പുറത്ത് വിട്ട ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ഫോൺ മാർച്ച് 16ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടും. iQOO Z6 5ജി സ്മാർട്ട്ഫോണിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

iQOO Z6 5ജി ഇന്ത്യ ലോഞ്ച്

iQOO Z6 5ജി ഇന്ത്യ ലോഞ്ച്

ടിപ്‌സ്റ്റർ അഭിഷേക് യാദവ് പറയുന്നതനുസരിച്ച്, iQOO അതിന്റെ അടുത്ത Z സീരീസ് ഡിവൈസ് മാർച്ച് 16ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. അതേ സമയം പുറത്തിറങ്ങാനിരിക്കുന്ന iQOO Z6 5ജി സ്മാർട്ട്ഫോൺ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

റീചാർജിനായി അധികം പണം മുടക്കേണ്ട, എയർടെല്ലിന്റെ 1ജിബി, 1.5 ജിബി ഡാറ്റ പ്ലാനുകൾറീചാർജിനായി അധികം പണം മുടക്കേണ്ട, എയർടെല്ലിന്റെ 1ജിബി, 1.5 ജിബി ഡാറ്റ പ്ലാനുകൾ

ഡിസൈൻ

iQOO Z6 5ജി സ്മാർട്ട്ഫോണിന്റെ ഡിസൈൻ അടക്കമുള്ള വിശദാംശങ്ങൾ ഇതിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ട്രിപ്പിൾ റിയർ ക്യാമറ സംവിധാനവും എൽഇഡി ഫ്ലാഷും iQOO Z6 5ജി സ്മാർട്ട്ഫോണിൽ ഉണ്ട്. കൂടാതെ, വോളിയവും പവർ ബട്ടണുകളും iQOO Z6 5ജി സ്മാർട്ട്ഫോണിന്റെ വലത് വശത്ത് സ്ഥാപിക്കുമെന്നും ഔദ്യോഗിക ടീസർ വ്യക്തമാക്കിയിട്ടുണ്ട്.

iQOO Z6 5ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

iQOO Z6 5ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

വരാനിരിക്കുന്ന iQOO Z6 5ജി-യുടെ പ്രധാന ഫീച്ചറുകൾ ഒന്നും iQOO പുറത്ത് വിട്ടിട്ടില്ല. അതേ സമയം ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലെയായിരിക്കും iQOO Z6 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും iQOO Z6 5ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്. 8 ജിബി റാമിനൊപ്പം ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റിനൊപ്പം iQOO Z6 5ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്.

10,000 രൂപയിൽ താഴെ വിലയിൽ മാർച്ചിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ10,000 രൂപയിൽ താഴെ വിലയിൽ മാർച്ചിൽ വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ

ലിക്വിഡ് കൂളിംഗ് സാങ്കേതികവിദ്യ

കൂടാതെ, iQOO Z6 5ജി സ്മാർട്ട്ഫോണിൽ 4 ജിബി വരെ റാം എക്സ്പാൻഷൻ ഫീച്ചറും ലഭ്യമായേക്കും. 5 ലെയർ ലിക്വിഡ് കൂളിംഗ് സാങ്കേതികവിദ്യയും iQOO Z6 5ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്. അൻടുടു ബെഞ്ച്മാർക്ക് ടെസ്റ്റിൽ iQOO Z6 5ജി സ്മാർട്ട്ഫോണിന് 4,10,563 പോയിന്റുകൾ നേടാൻ കഴിഞ്ഞുവെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. അതേ സമയം ബാറ്ററി, ക്യാമറ തുടങ്ങിയ ഫീച്ചറുകളെക്കുറിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. പ്രൈമറി സെൻസറിനൊപ്പം അൾട്രാ വൈഡ് ലെൻസും മാക്രോ ക്യാമറയും iQOO Z6 5ജി സ്മാർട്ട്ഫോണിൽ പ്രതീക്ഷിക്കാവുന്നതാണ്.

iQOO Z6 5ജി സ്മാർട്ട്ഫോണിന് ഇന്ത്യയിൽ പ്രതീക്ഷിക്കാവുന്ന വില

iQOO Z6 5ജി സ്മാർട്ട്ഫോണിന് ഇന്ത്യയിൽ പ്രതീക്ഷിക്കാവുന്ന വില

ടിപ്‌സ്റ്റർ മുകുൾ ശർമ്മ പറയുന്നത് അനുസരിച്ച്, iQOO Z6 5ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ എത്തുന്നത് 15,000 രൂപയിൽ താഴെ വിലയിലാണ്. ഈ പ്രൈസ് റേഞ്ചിൽ റിയൽമി 9 പ്രോ 5ജി, റെഡ്മി നോട്ട് 11 പ്രോ പ്ലസ് 5ജി തുടങ്ങിയ ഡിവൈസുകളുമായാണ് iQOO Z6 5ജി സ്മാർട്ട്ഫോൺ മത്സരിക്കുന്നത്. ഈ പുതിയ സ്മാർട്ട്ഫോണിന്റെ ലോഞ്ച് അടക്കമുള്ള കാര്യങ്ങൾ ഉടൻ കമ്പനി പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കാം.

4ജി ഫോൺ വാങ്ങുമ്പോൾ രണ്ട് കൊല്ലം ക്യാഷ്ബാക്ക്; വിഐയുടെ കിടിലൻ ഓഫർ 20 ദിവസം കൂടി4ജി ഫോൺ വാങ്ങുമ്പോൾ രണ്ട് കൊല്ലം ക്യാഷ്ബാക്ക്; വിഐയുടെ കിടിലൻ ഓഫർ 20 ദിവസം കൂടി

Best Mobiles in India

English summary
IQOO is a fast growing smartphone brand in India. The feature of iQOO smartphones is that they offer premium features at a low price. IQOO smartphones are already a hot topic in the premium and mid range segment. The iQOO 9 Series smartphones have recently hit the Indian market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X