വരവറിഞ്ഞ് കാത്തിരിക്കുന്നവർ ഏറെ! ഐക്യൂ Z7 5ജിയുടെ വില ആരംഭിക്കുക 18,999 രൂപ മുതൽ, 1500 രൂപ ഡിസ്കൗണ്ടും!
ഒരു മികച്ച 5ജി ഫോൺ 20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കണം എന്ന് ആഗ്രഹിച്ച് കാത്തിരിക്കുന്നവരുടെ മോഹം സഫലമാകാൻ സമയമായി. വെറും 18,999 രൂപ മുതൽ വില ആരംഭിക്കുന്ന, മികച്ച ഫീച്ചറുകളടങ്ങിയ 5ജി സ്മാർട്ട്ഫോണായ ഐക്യൂ Z7 മാർച്ച് 21 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയാണ്.
കുറഞ്ഞ വിലയിൽ ലഭിക്കുന്ന മികച്ച ഫീച്ചറുകളും വിശ്വാസ്യതയുള്ള പെർഫോമൻസുമാണ് ഐക്യുവിന്റെ ഇസഡ്7 നിരയിലെ ഈ പുതുമുഖത്തിന്റെ വരവ് പ്രതീക്ഷാനിർഭരമാക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഐക്യൂ സ്മാർട്ട്ഫോണുകൾ മികച്ച പെർഫോമൻസ് കാഴ്ചവച്ച് ആരാധകരെ കൈയിലെടുത്തിരുന്നു. ആ മുൻഗാമികളുടെ പേരും പ്രശസ്തിയും ഇപ്പോൾ എത്തുന്ന ഐക്യൂ Z7നും ജനവിശ്വാസം നേടാൻ ഏറെ സഹായകമായി.

ലോഞ്ചിന് മുൻപ് തന്നെ ഐക്യു Z7 ന്റെ വില അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. നോർവേ ബ്ലൂ, പസഫിക് നൈറ്റ് കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. പുറത്തുവന്ന വിവരങ്ങൾ അനുസരിച്ച് 6 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഐക്യൂ Z7 5ജി മോഡലിന് 18,999 രൂപയാണ് വില.
1,000 രൂപ കൂടി നൽകിയാൽ, 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡൽ 19,999 രൂപയ്ക്ക് ലഭിക്കും. ലോഞ്ച് ഓഫറിന്റെ ഭാഗമായി, ബ്രാൻഡ് ഐസിഐസിഐ, എച്ച്ഡിഎഫ്‌സി കാർഡുകൾ വഴി 1,500 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് നൽകുന്നുണ്ട്. മാർച്ച് 21 മുതൽ ഐക്യൂ Z7 5ജി ആമസോണിൽനിന്നും ഐക്യൂ ഇ-സ്റ്റോറിൽനിന്നും വാങ്ങാം.
ഐക്യൂ Z7 5ജി സവിശേഷതകൾ: 6.38-ഇഞ്ച് 1080p അമോലെഡ് ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിംഗ് റേറ്റ്, കൂടാതെ 1300 nit പീക്ക് ബ്രൈറ്റ്‌നെസ്, ഡിസ്പ്ലേയ്ക്ക് കീഴിൽ ഒരു ഫിംഗർപ്രിന്റ് സ്കാനർ എന്നീ സവിശേഷതകളുമായാണ് ഐക്യൂ Z7 5ജി സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലേ എത്തുന്നത്.

മികച്ച പെർഫോമൻസിനായി മീഡിയടെക് ഡൈമെൻസിറ്റി 920 5G പ്രോസസർ ആണ് ഐക്യൂ ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. ഒപ്പം IMG BXM-8-256 GPU-വും ഉണ്ട്. ഓപ്പറേറ്റിംഗ് സിസ്റ്റത്തെ സംബന്ധിച്ചിടത്തോളം, സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 13 ൽ ആണ് പ്രവർത്തിക്കുക.
ബായ്ക്കിൽ ഡ്യുവൽ ക്യാമറ സജ്ജീകരണവുമായാണ് ഐക്യൂ Z7 എത്തുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 64 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയാണ് സ്മാർട്ട്‌ഫോൺ പായ്ക്ക് ചെയ്യുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. 2എംപി സെക്കൻഡറി ലെൻസും ഇതോടൊപ്പമെത്തുന്നു. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 എംപി ക്യാമറയാണ് നൽകിയിരിക്കുന്നത്.

44W ഫ്ലാഷ് ചാർജിനുള്ള പിന്തുണയുള്ള 4,500എംഎഎച്ച് ബാറ്ററിയാണ് ഐക്യൂ Z7 5ജിയിലുള്ളത്. 25 മിനിറ്റിനുള്ളിൽ സ്മാർട്ട്‌ഫോൺ 50 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് ബ്രാൻഡ് അവകാശപ്പെടുന്നു. ഡ്യുവൽ സിം 5ജി, 4ജി എൽടിഇ, ഡ്യുവൽ ബാൻഡ് വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.
ഈ സ്മാർട്ട്ഫോണിന് മൂന്ന് വർഷത്തെ പ്രതിമാസ സുരക്ഷാ അപ്‌ഡേറ്റുകളും രണ്ട് വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്ക് മാത്രമായി ഐക്യു പുറത്തിറക്കുന്ന സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z7 5ജി എന്നാണ് ലഭ്യമാകുന്ന വിവരം. കമ്പനിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതായത് മറ്റൊരു വിപണിയിലും ഈ സ്മാർട്ട്‌ഫോൺ ലഭ്യമാകില്ല.


Click it and Unblock the Notifications








