Home
Mobile

തരംഗമാകാൻ ഐക്യൂ ഇസഡ്7 എത്തി! ഫീച്ചറുകൾ ഗംഭീരം, ഇപ്പോൾ വാങ്ങിയാൽ 1500 രൂപ ഡിസ്കൗണ്ടും

ഇന്ത്യൻ സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ നാളായി കാത്തിരുന്ന ഐക്യുവിന്റെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോൺ ഐക്യൂ ഇസഡ്7 ഇന്ത്യയിലെത്തി. 20000 രൂപയിൽ താഴെ ലഭിക്കുന്ന കിടിലൻ ഐക്യൂ 5ജി സ്മാർട്ട്ഫോൺ എന്നതാണ് ഇസഡ്7 ന്റെ പ്രത്യേകത. ഇന്ത്യക്കാർക്കിടയിൽ ഏറെ വിശ്വാസ്യത നേടാൻ കഴിഞ്ഞിട്ടുള്ളവയാണ് ഐക്യൂവിന്റെ സ്മാർട്ട്ഫോണുകൾ.

പുതിയ ഐക്യൂ ഇസഡ്7 ഈ വിശ്വാസ്യത കാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുറഞ്ഞ വിലയിൽ ഗംഭീര ഫീച്ചറുകളുമായാണ് ഐക്യൂ ഇസഡ്7 എത്തുന്നത്. 44വാട്ട് ഫാസ്റ്റ് ചാർജിങ്, മീഡിയടെക് ഡൈമെൻസിറ്റി 920 പ്രോസസർ, 90Hz റിഫ്രഷ് റേറ്റ്, അ‌മോലെഡ് ഡിസ്പ്ലേ, 64 എംപി ക്യാമറ എന്നിങ്ങനെപോകുന്നു ഇതിലെ ഫീച്ചറുകൾ.

തരംഗമാകാൻ ഐക്യൂ ഇസഡ്7 എത്തി! ഫീച്ചറുകൾ ഗംഭീരം

ഐക്യൂ ഇസഡ്7 രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമായി എത്തുന്ന അടിസ്ഥാന മോഡലിന് 18,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള വേരിയന്റിന് 19,999 രൂപയാണ് വില. എന്നാൽ വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് 1500 രൂപ വിലക്കുറവിൽ ഇസഡ്7 സ്വന്തമാക്കാൻ സാധിക്കും.

എച്ച്ഡിഎഫ്സി, എസ്ബിഐ കാർഡ് ഉപയോക്താക്കൾക്ക് 1,500 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ടോടെ ഐക്യൂ Z7 യഥാക്രമം 17,499 രൂപയ്ക്കും 18,499 രൂപയ്ക്കും ആമസോൺ, iQOO.com എന്നിവ വഴി ഇന്ന് മുതൽ ലഭ്യമാണ്. ഈ ഡിസ്കൗണ്ട് ഓഫർ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂ എന്നകാര്യം ശ്രദ്ധിക്കണം.

സവിശേഷതകൾ: ഫുൾഎച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.38-ഇഞ്ച് അ‌മോലെഡ് സ്‌ക്രീനും 90Hz റേറ്റുമായാണ് ഐക്യൂ Z7 എത്തുന്നത്. ഇതിന്റെ സ്‌ക്രീൻ Schott Xensation UP സംരക്ഷിച്ചിരിക്കുന്നു, അതിൽ ഒരു സ്‌ക്രീൻ പ്രൊട്ടക്‌ടറും ഉൾപ്പെടുന്നു. മീഡിയടെക് ​ഡൈമെൻസിറ്റി 920 ആണ് പ്രോസസർ. അ‌തോടൊപ്പം 8ജിബി വരെ റാമും 128ജിബി ഇന്റേണൽ സ്റ്റോറേജും ലഭ്യമാണ്.

തരംഗമാകാൻ ഐക്യൂ ഇസഡ്7 എത്തി! ഫീച്ചറുകൾ ഗംഭീരം

ക്യാമറയുടെ കാര്യത്തിലും ഈ ഐക്യൂ സ്മാർട്ട്ഫോൺ മികവ് വാഗ്ദാനം ചെയ്യുന്നുണ്ട്. 64എംപി ഒപ്റ്റിക്കലി സ്റ്റെബിലൈസ്ഡ് പ്രൈമറി ക്യാമറയും 2എംപി ബൊക്കെ ലെൻസും ഉള്ള ഈ സ്മാർട്ട്ഫോണിൽ ബായ്ക്കിൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. 1080p വീഡിയോ റെക്കോർഡിങ് പിന്തുണയുള്ള 16എംപി ഫ്രണ്ട് ഫേസിംഗ് സെൽഫി ക്യാമറയും ഈ സ്മാർട്ട്ഫോണിന്റെ എടുത്തുപറയേണ്ട സവിശേഷതയാണ്.

ഡിസൈനിന്റെ കാര്യത്തിൽ, ഐക്യൂ ഇസഡ്7 5ജി ഡ്യുവൽ ടോൺ ഡിസൈൻ കൊണ്ട് അതിശയിപ്പിക്കുന്നു. ഇന്ത്യയിൽ, രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ എത്തുന്നത്. പസഫിക് നൈറ്റ്, നോർവേ ബ്ലൂ എന്നിവയാണ് അ‌വ. വളരെ മെലിഞ്ഞതും ഭാരം കുറഞ്ഞതുമായ ഐക്യൂ ഇസഡ്7 ഏറെ ഒതുക്കമുള്ളതും ​കൈയിൽ സുഖമായി പിടിക്കാൻ പാകത്തിലുമാണ് എത്തുന്നത്.

തരംഗമാകാൻ ഐക്യൂ ഇസഡ്7 എത്തി! ഫീച്ചറുകൾ ഗംഭീരം

ഒരു പ്ലാസ്റ്റിക് ബാക്ക് പാനലും പ്ലാസ്റ്റിക് ഫ്രെയിമും ഐക്യൂ ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നു. രണ്ട് 5ജി സിം കാർഡുകൾ അല്ലെങ്കിൽ ഒരു സിം കാർഡും ഒരു മൈക്രോ എസ്ഡി കാർഡും ഉപയോഗിക്കാനുള്ള സംവിധാനമാണ് ഇതിലുള്ളത്. കണക്റ്റിവിറ്റിയുടെ കാര്യത്തിൽ, ഐക്യൂ Z7 ​വൈ​ഫൈ 6, ബ്ലൂടൂത്ത് 5.2 എന്നിവയെ പിന്തുണയ്ക്കുന്നു.

4500 എംഎഎച്ചിന്റേതാണ് ബാറ്ററി. 44 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയും ഐക്യൂ ഇസഡ് 7 ന് ഉണ്ട്. ഫാസ്റ്റ് ചാർജറും റീട്ടെയിൽ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 13 ൽ ആണ് പ്രവർത്തനം. ഭാവിയിൽ സോഫ്റ്റ്‌വെയർ, സുരക്ഷാ അപ്‌ഡേറ്റുകളും ലഭിച്ചേക്കും.

ഒറ്റനോട്ടത്തിൽ, ഒരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നയാൾക്ക് ആവശ്യമായ എല്ലാ ഫീച്ചറുകളും കുറഞ്ഞ നിരക്കിൽ ഈ ഫോണിൽ ഐക്യൂ ഉൾപ്പെടുത്തിയിട്ടുണ്ട്. അ‌തിനാൽത്തന്നെ ഇന്ത്യൻ മൊ​ബൈൽ വിപണിയിൽ തരംഗമാകാൻ ഐക്യൂ ഇസഡ്7 ന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 20000 രൂപയിൽ താഴെ വിലയിലുള്ള മറ്റ് 5ജി സ്മാർട്ട്ഫോണുകൾക്ക് ഐക്യൂ ഇസഡ്7 നിൽനിന്ന് കടുത്തമത്സരം നേരിടേണ്ടിവരുമെന്നാണ് സൂചന.

More from GizBot

Best Mobiles in India

English summary
IQOO's latest 5G smartphone, the IQOO Z7, has arrived in India. The base model comes with 6GB of RAM and 128GB of storage and is priced at Rs 18,999. The 8GB RAM and 128GB internal storage variant is priced at Rs 19,999. But in conjunction with the launch, it is possible to get the Z7 at a discount of Rs 1,500.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X