വേഗം ചെന്നില്ലെങ്കിൽ കിട്ടില്ല! എതിരാളികൾ ഇല്ലാതിരുന്ന ഐക്യൂ ഫോണിന് ഇപ്പോൾ വൻ ഡിസ്കൗണ്ട്
പ്രത്യേക ഓഫർ സെയിലുകളിൽ മാത്രം ഡിസ്കൗണ്ട് ലഭ്യമായിരുന്ന ഐക്യൂവിന്റെ കിടിലൻ 5ജി സ്മാർട്ട്ഫോണിന് ഇപ്പോൾ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ആകർഷകമായ ഡിസ്കൗണ്ടുകൾ ലഭിക്കും. 2023 ഒക്ടോബറിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഐക്യൂ Z7 പ്രോ 5ജി (iQOO Z7 Pro 5G) ആണ് വിലക്കുറവിൽ ലഭ്യമായിരിക്കുന്നത്.
സെഗ്മെന്റിലെ എതിരാളികളെ മറികടക്കുന്ന ഫീച്ചറുകളും പെർഫോമൻസും വാഗ്ദാനം ചെയ്തുകൊണ്ടാണ് ഐക്യൂ Z7 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. ഐക്യൂ എന്ന സ്മാർട്ട്ഫോൺ ബ്രാൻഡിന് തന്നെ ഇന്ത്യയിൽ വളരെയേറെ ആരാധകരുണ്ട്. ഇതിൽ ഏറെയും യുവാക്കളാണ്. മികച്ച പെർഫോമൻസും ക്യാമറ മികവുമൊക്കെ ആഗ്രഹിക്കുന്നവരാണ് യുവാക്കൾ.

ഏറ്റവും മികച്ചതിനെ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന യുവതലമുറ ഐക്യൂ ഫോണുകളെ അത്രകണ്ട് ഇഷ്ടപ്പെടണമെങ്കിൽ അതിന്റെ റേഞ്ച് മനസിലാക്കാവുന്നതേയുള്ളൂ. ഐക്യൂ സ്മാർട്ട്ഫോണുകളുടെ പെർഫോമൻസ് മികവും ക്യാമറ മികവുമെല്ലാം ഒത്തിണങ്ങി മിഡ് റേഞ്ചിൽ അവതരിപ്പിക്കപ്പെട്ട മികച്ച സ്മാർട്ട്ഫോൺ ആയിരുന്നു Z7 പ്രോ 5ജി. 5ജി സ്മാർട്ട്ഫോണുകളിലെ 'ഉസൈൻ ബോൾട്ട്' എന്നാണ് ഈ സ്മാർട്ട്ഫോണിനെ വിശേഷിപ്പിച്ചിരുന്നത്.
അങ്ങനെയുള്ള ഈ കിടിലൻ ഐക്യൂ Z7 പ്രോ 5ജി ഇപ്പോൾ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഡിസ്കൗണ്ടുകളോടെ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. ഫ്ലിപ്പ്കാർട്ടിലെക്കാൾ ആമസോണിലെ ഡിസ്കൗണ്ട് ഓഫറാണ് ഒരുപടി മുന്നിൽ നിൽക്കുന്നത് എന്ന് പറയേണ്ടിവരും. എന്നാൽ ഏത് സമയത്തും ഡിസ്കൗണ്ട് ഓഫറുകളിൽ മാറ്റം വരാം എന്നതിനാൽ ഫ്ലിപ്പ്കാർട്ടിൽ കൂടുതൽ ഡിസ്കൗണ്ട് ലഭ്യമാക്കാനുള്ള സാധ്യതയും കുറവല്ല.

ലോഞ്ച് ചെയ്യുന്ന സമയത്ത്, ഐക്യൂ Z7 പ്രോ 5ജിയുടെ 8GB റാം + 128GB സ്റ്റോറേജ് മോഡലിന് 23,999 രൂപയായിരുന്നു വില. ഇതിന്റെ 256 ജിബി മോഡലിന് 24,999 രൂപയും നൽകണമായിരുന്നു. ഫ്ലിപ്പ്കാർട്ട് ഏതാണ്ട് ഇതേവിലയിൽ തന്നെയാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്, എന്നാൽ ബാങ്ക് ഡിസ്കൗണ്ടിലൂടെ 15000 രൂപവരെ വില കുറയ്ക്കാൻ സാധിക്കും.
അതേസമയം ആമസോണിൽ ഐക്യൂ Z7 പ്രോയുടെ അടിസ്ഥാന വേരിയന്റ് ലോഞ്ച് വിലയിലും 1000 രൂപ കുറച്ച് 22,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ഇത് കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ ആമസോണിൽ നിന്ന് ഈ കിടിലൻ സ്മാർട്ട്ഫോൺ 21,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കും.
ഈ ഡിസ്കൗണ്ടുകൾ ഏതെങ്കിലും സ്പെഷ്യൽ ഓഫർ സെയിലിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നതല്ല. അതിനാൽത്തന്നെ ഏത് സമയത്തും വിലയിൽ മാറ്റം പ്രതീക്ഷിക്കാം. കുറഞ്ഞ വിലയിൽ ഐക്യൂ Z7 പ്രോ 5ജി വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർക്ക് ഉടൻ തന്നെ ഫ്ലിപ്പ്കാർട്ടിലെയും ആമസോണിലെയും ഓഫറുകളും ഡിസ്കൗണ്ടും പരിശോധിക്കാവുന്നതാണ്.

ഐക്യൂ Z7 പ്രോയുടെ പ്രധാന ഫീച്ചറുകൾ: ഫുൾ എച്ച്‌ഡി റെസല്യൂഷനോട് കൂടിയ 6.74 ഇഞ്ച്
3ഡി കർവ്ഡ് ഡിസ്പ്ലേ, കരുത്തുറ്റ മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റ്, 66W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,600mAh ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ തുടങ്ങിയ ഫീച്ചറുകളെല്ലാം ഈ 5ജി ഫോണിലുണ്ട്.
ഒഐഎസ് പിന്തുണയുള്ള 64 മെഗാപിക്സൽ മെയിൻ ക്യാമറയും 2 മെഗാപിക്സൽ സെൻസറും റിംഗ് ആകൃതിയിലുള്ള എൽഇഡി ഫ്ലാഷും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഉള്ളത്. സെൽഫികൾക്കായി പഞ്ച്-ഹോൾ കട്ടൗട്ടിൽ 16 മെഗാപിക്സൽ സെൻസർ നൽകിയിരിക്കുന്നു. ഇതിനോടകം തന്നെ ഈ ക്യാമറകൾ ജനപ്രീതി പിടിച്ചുപറ്റിയിട്ടുണ്ട്.


Click it and Unblock the Notifications








