Home
Mobile

5ജി സ്മാർട്ട്ഫോണുകളിലെ 'ഉ​സൈൻ ബോൾട്ട്'! ഐക്യൂ z7 പ്രോ 5ജി ഏറ്റവും വിലക്കുറവിൽ വാങ്ങാം!

ഇന്ത്യയിലെ യുവതലമുറയുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഐക്യൂ. പ്രത്യേകിച്ച് ഗെയിമിങ്ങിൽ താൽപര്യമുള്ള ആളുകൾ ഐക്യൂ സ്മാർട്ട്ഫോണുകൾ തേടി വാങ്ങുന്നു. മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്നു എന്നതിനോടൊപ്പം മികച്ച ക്യാമറ മികവും ഐക്യൂ ഫോണുകൾ പുലർത്താറുണ്ട്. സ്മാർട്ട്ഫോൺ വാങ്ങുന്നവർ ഏറ്റവുമധികം പരിഗണന നൽകുന്ന രണ്ട് ഘടകങ്ങളാണ് ഇവ.

ഐക്യുവിന്റെ എല്ലാ സവിശേഷതകളും നിലനിർത്തിക്കൊണ്ട് ഒരു പുതിയ സ്മാർട്ട്ഫോൺ കമ്പനി കഴിഞ്ഞമാസം ഇന്ത്യയിൽ അ‌വതരിപ്പിക്കുകയുണ്ടായി. ഐക്യൂ Z7 പ്രോ 5ജി ആയിരുന്നു ആ മോഡൽ. ഫാസ്റ്റസ്റ്റ് 5ജി സ്മാർട്ട്ഫോൺ എന്നാണ് ആമസോൺ ഈ സ്മാർട്ട്ഫോണിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിന്റെ പെർഫോമൻസ് മികവ് തന്നെയാണ് ഈ വിശേഷണത്തിന് കാരണം.

 ഐക്യൂ z7 പ്രോ 5ജി ഏറ്റവും വിലക്കുറവിൽ വാങ്ങാം!

ഐക്യൂ Z7 പ്രോ 5ജിയുടെ 8GB റാം + 128GB സ്റ്റോറേജ് മോഡൽ ഇന്ത്യയിൽ 23,999 രൂപ വിലയിലാണ് ലോഞ്ച് ചെയ്തത്. എന്നാൽ വിൽപ്പന ആരംഭിക്കുന്ന​തിനോട് അ‌നുബന്ധിച്ച് ബാങ്ക് ഓഫർ ലഭ്യമായിരുന്നു. അ‌തിനാൽ ആദ്യത്തെ ഒരാഴ്ച 21,999 രൂപയ്ക്ക് ഈ ഫോൺ ലഭ്യമായി. എന്നാൽ ഇപ്പോൾ ഈ ഫോൺ വാങ്ങണമെങ്കിൽ 23,999 രൂപ നൽകേണ്ടതുണ്ട്.

പക്ഷേ മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന ഈ സ്മാർട്ട്ഫോൺ ഇതുവരെ ലഭ്യമായതിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ ഒരു അ‌വസരം ഉപയോക്താക്കളെ തേടി എത്തുകയാണ്. ഒക്ടോബർ 8ന് ആരംഭിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഈ 5ജി സ്മാർട്ട്ഫോണിന് മികച്ച ഡീൽ ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഓഫർ സെയിൽ ഡീൽ വിവരങ്ങൾ വെളിപ്പെടുത്തുന്ന ആമസോൺ പേജിൽ 21,499 രൂപയ്ക്ക് ഈ ഫാസ്റ്റസ്റ്റ് 5ജി സ്മാർട്ട്ഫോൺ ലഭ്യമാകും എന്ന് വെളിപ്പെടുത്തിയിരിക്കുന്നു. എങ്ങനെയാണ് ഈ വിലയ്ക്ക് ഐക്യൂ z7 പ്രോ 5ജി ലഭിക്കുക എന്ന് ആമസോൺ ഇതോടൊപ്പം വിശദീകരിക്കുന്നുണ്ട്.

ആമസോൺ പേജ് നൽകുന്ന വിവരങ്ങൾ പ്രകാരം ഐക്യൂ z7 പ്രോ 5ജിയുടെ എംആർപി 26,999 രൂപയാണ്. ആമസോൺ നിലവിൽ വിൽക്കുന്ന വില 23,999 രൂപ. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായി കൂപ്പൺ ഡിസ്കൗണ്ടായി 500 രൂപയും ബാങ്ക് ഡിസ്കൗണ്ടായി 2000 രൂപയും വിലയിൽനിന്ന് കുറയും. അ‌ങ്ങനെ 21,499 രൂപയ്ക്ക് ഈ ഫോൺ ലഭ്യമാകും.

അ‌തേസമയം എസ്ബിഐ കാർഡ് ഉപയോഗിച്ച് ഇടപാട് നടത്തുന്നവർക്ക് മാത്രമാണ് ഈ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാകുക എന്നകാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. 20000 രൂപയോട് അ‌ടുത്ത വിലയിൽ വാങ്ങാൻ ലഭ്യമായ ഏറ്റവും മികച്ച ഓപ്ഷനാണ് ഐക്യൂ Z7 പ്രോ 5ജി. ഈ സ്മാർട്ട്ഫോണിലെ പ്രധാന ഫീച്ചറുകൾ കൂടി പരിചയപ്പെടാം.

 ഐക്യൂ z7 പ്രോ 5ജി ഏറ്റവും വിലക്കുറവിൽ വാങ്ങാം!

ഫുൾ എച്ച്‌ഡി റെസല്യൂഷനോട് കൂടിയ 6.74 ഇഞ്ച് ഡിസ്പ്ലേയുമായാണ് ഐക്യൂ Z7 പ്രോ 5ജി എത്തിയിരിക്കുന്നത്. മിഡ്റേഞ്ച് നിരക്കിൽ ലഭ്യമാകുന്ന ഏറ്റവും ശക്തമായ പ്രോസസർ തന്നെയാണ് ഇത്. 12 ജിബി വരെ റാം പിന്തുണയും 256 ജിബി സ്റ്റോറേജ് പിന്തുണയും ഐക്യൂ ഈ ഫോണിൽ നൽകിയിരിക്കുന്നു.

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 64 മെഗാപിക്സൽ മെയിൻ ക്യാമറയും 2എംപി സെൻസറും റിംഗ് ആകൃതിയിലുള്ള എൽഇഡി ഫ്ലാഷും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ Z7 പ്രോയിൽ ഉള്ളത്. സെൽഫികൾക്കായി പഞ്ച്-ഹോൾ കട്ടൗട്ടിൽ 16 മെഗാപിക്സൽ സെൻസർ നൽകിയിരിക്കുന്നു.

66W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,600mAh ബാറ്ററിയാണ് ഐക്യൂ Z7 പ്രോ 5ജിയിൽ നൽകിയിരിക്കുന്നത്. 3ഡി കർവ്ഡ് ഡിസ്പ്ലേയുമായി എത്തുന്ന ഈ സ്മാർട്ട്ഫോൺ, സെഗ്മെന്റിലെ ഏറ്റവും കനം കുറഞ്ഞ ഫോണാണ്. 175 ഗ്രാം ആണ് ഭാരം. ബാക്ക് പാനലിൽ ആന്റിഗ്ലെയർ മാറ്റ് ഗ്ലാസും നൽകിയിട്ടുണ്ട്. ആകർഷകമായ ബ്ലൂ ലഗൂൺ ഡി​സൈനും ഇതിന്റെ മാറ്റ് കൂട്ടുന്നു.

More from GizBot

Best Mobiles in India

English summary
Amazon Great Indian Festival Sale will make the iQoo z7 Pro 5G available at its lowest ever price. According to the information provided by the Amazon page, the MRP of IQOO Z7 Pro 5G is Rs 26,999. The current selling price is Rs 23,999. 500 rupees as coupon discount and 2000 rupees as bank discount will be reduced from the price. So this phone will be available for Rs 21,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X