Home
Mobile

ഏറ്റുമുട്ടാൻ ആരുണ്ട്! ഐക്യൂ Z7 പ്രോ 5ജി എത്തി; ശരിക്കും വില 23,999 രൂപ, ഇപ്പോൾ 21,999 ന് കിട്ടും!

സ്മാർട്ട്​ഫോണുകളുടെ കൂട്ടത്തിൽ യുവതയുടെ ഹരമായി മാറിക്കൊണ്ടിരിക്കുന്ന ബ്രാൻഡാണ് ഐക്യൂ. ഗെയിമിങ്ങിന് ഉൾപ്പെടെ അ‌നുയോജ്യമായ വിധത്തിൽ മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കാൻ 'ചുറുചുറുക്കോടെ' എത്തുന്നു എന്നതാണ് ഐക്യൂ ഫോണുകളുടെ പ്രത്യേകത. ഇതുവ​രെ ഇന്ത്യയിൽ പുറത്തിറങ്ങിയ ഐക്യൂ ഫോണുകളൊന്നും ജനപ്രീതി പിടിച്ചുപറ്റുന്നതിൽ ഒരിക്കലും പിന്നോട്ട് പോയിട്ടില്ല.

അ‌തിനാൽത്തന്നെ ഓരോ ഐക്യൂ ഫോണിന്റെയും വരവിന് ഇന്ത്യയിൽ വൻ പ്രാധാന്യം ലഭിക്കാറുണ്ട്. ഇപ്പോൾ ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ മറ്റ് സ്മാർട്ട്ഫോൺ ബ്രാൻഡുകൾക്ക് കനത്ത ​വെല്ലുവിളി ഉയർത്തിക്കൊണ്ട് ഐക്യൂ Z7 പ്രോ 5ജി ( iQOO Z7 Pro 5G) എന്ന പുത്തൻ സ്മാർട്ട്ഫോൺ ഐക്യൂ പുറത്തിറക്കിയിരിക്കുകയാണ്.

ഏറ്റുമുട്ടാൻ ആരുണ്ട്! ഐക്യൂ Z7 പ്രോ 5ജി എത്തി; 21,999 ന് കിട്ടും!

മിഡ്റേഞ്ച് ഫോണുകളുടെ നിരയിൽ കടുത്ത മത്സരത്തിന് കളമൊരുക്കിക്കൊണ്ട് ഐക്യൂ Z7 പ്രോ 5ജിയുടെ അ‌ടിസ്ഥാന മോഡൽ 23,999 രൂപ പ്രാരംഭ വിലയിൽ എത്തുന്നു. ഇപ്പോൾ വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ഓഫറുകൾ ലഭ്യമാക്കിയിരിക്കുന്നതിനാൽ ഇത് 21,999 രൂപയ്ക്ക് വാങ്ങാൻ ലഭ്യമാണ്. ഈ ഫോണിന്റെ വിലയെയും വിൽപ്പനയെയും പറ്റി അ‌റിയും മുമ്പ് ഇതിലെ ഫീച്ചറുകൾ ഒന്ന് പരിചയപ്പെടാം.

ഐക്യൂ Z7 പ്രോ 5ജിയുടെ സവിശേഷതകൾ: ഫുൾ എച്ച്‌ഡി റെസല്യൂഷനോട് കൂടിയ 6.74 ഇഞ്ച് ഡിസ്പ്ലേയുമായാണ് ഐക്യൂ Z7 പ്രോ 5ജി എത്തിയിരിക്കുന്നത്. മിഡ്റേഞ്ച് നിരക്ക് ലക്ഷ്യമിട്ടെത്തുന്നതിനാൽ, മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റ് കരുത്താണ് ഐക്യൂ Z7 പ്രോ വാഗ്ദാനം ചെയ്യുന്നത്. മിഡ്റേഞ്ച് നിരക്കിൽ ലഭ്യമാകുന്ന ഏറ്റവും ശക്തമായ പ്രോസസർ തന്നെയാണ് ഇത്.

12 ജിബി വരെ റാം പിന്തുണയും 256 ജിബി സ്റ്റോറേജ് പിന്തുണയും ഐക്യൂ ഈ ഫോണിൽ നൽകിയിരിക്കുന്നു. ഇവ പ്രോസസറിന്റെ പ്രകടനത്തിന് ശക്തമായ പിന്തുണ നൽകുന്നു. ആൻഡ്രോയിഡ് 13 ഒഎസ് അ‌ടിസ്ഥാനമാക്കിയാണ് ഈ ഐക്യൂ Z7 പ്രോ 5ജി ഫോണിന്റെ പ്രവർത്തനം.

ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 64 മെഗാപിക്സൽ മെയിൻ ക്യാമറയും . 2 മെഗാപിക്സൽ സെൻസറും റിംഗ് ആകൃതിയിലുള്ള എൽഇഡി ഫ്ലാഷും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ Z7 പ്രോയിൽ ഉള്ളത്. സെൽഫികൾക്കായി പഞ്ച്-ഹോൾ കട്ടൗട്ടിൽ 16 മെഗാപിക്സൽ സെൻസർ നൽകിയിരിക്കുന്നു.

ഐക്യൂ ഇന്ത്യയിൽ അ‌വതരിപ്പിച്ച ഈ ഏറ്റവും പുതിയ 5ജി ഫോണിൽ 66W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,600mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ഐക്യൂ Z7 പ്രോ 5ജിയുടെ ബോക്സിൽ പതിവ് പോലെ ഒരു ചാർജറും കമ്പനി നൽകുന്നുണ്ട്. സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറാണ് ഇതിലുള്ളത്.

ഏറ്റുമുട്ടാൻ ആരുണ്ട്! ഐക്യൂ Z7 പ്രോ 5ജി എത്തി; 21,999 ന് കിട്ടും!

Wi-Fi 6, ബ്ലൂടൂത്ത് 5.3 തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളുമുണ്ട്. 3ഡി കർവ്ഡ് ഡിസ്പ്ലേയുമായി എത്തുന്ന ഈ സ്മാർട്ട്ഫോൺ, സെഗ്മെന്റിലെ ഏറ്റവും കനം കുറഞ്ഞ ഫോൺ എന്ന പ്രത്യേകതയും സ്വന്തമാക്കിയിരിക്കുന്നു. 175 ഗ്രാം ആണ് ഭാരം. പിൻ പാനലിൽ ആന്റി ഗ്ലെയർ മാറ്റ് ഗ്ലാസും നൽകിയിട്ടുണ്ട്. ആകർഷകമായ ബ്ലൂ ലഗൂൺ ഡി​സൈനും ഇതിന്റെ മാറ്റ് കൂട്ടുന്നു.

വിലയും ലഭ്യതയും: ഐക്യൂ Z7 പ്രോ 5ജിയുടെ 8GB റാം + 128GB സ്റ്റോറേജ് മോഡലിന് 23,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി ഇത് 21,999 രൂപയ്ക്ക് വാങ്ങാം. Z7 പ്രോ 5ജിയുടെ 256 ജിബി മോഡലിന് 24,999 രൂപയാണ് വില. വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ഈ മോഡലിനും 2000 രൂപ ഡിസ്കൗണ്ടുണ്ട്.

അ‌തിനാൽ, ഇപ്പോൾ വാങ്ങിയാൽ ഐക്യൂ Z7 പ്രോ 5ജിയുടെ ഉയർന്ന വേരിയന്റ് 22,999 രൂപയ്ക്ക് കിട്ടും. പരിമിത സമയത്തേക്ക് മാത്രമാണ് ഈ ഓഫർ ലഭ്യമാകുക എന്നത് ശ്രദ്ധിക്കുക. ആമസോൺ വഴിയും ഐക്യൂ ഇ-സ്റ്റോർ വഴിയും ഈ ഫോൺ വാങ്ങാം. സെപ്റ്റംബർ 5 ന് ഉച്ചയ്ക്ക് 12 മുതലാണ് വിൽപ്പന ആരംഭിക്കുക.

More from GizBot

Best Mobiles in India

English summary
iQOO Z7 Pro 5G launched in India The 8GB RAM + 128GB storage model is priced at Rs 23,999. However, it can be bought for Rs 21,999 as part of the launch offer. The 256GB model is priced at Rs 24,999, which also has a discount of Rs 2,000. This phone can be purchased through Amazon and iQOO e-store. The sale will start from 12 noon on September 5.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X