വിലക്കുറവിനെ ഭയക്കേണ്ട, വിശ്വസിച്ച് വാങ്ങാം! മിടുമിടുക്കൻ ഐക്യൂ 5ജി ഫോണിന് ആമസോണിൽ ഡിസ്കൗണ്ട്
സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ടിൽ ലഭിക്കുന്നു എന്ന് കേൾക്കുമ്പോൾ ചിലരെങ്കിലും ഒന്ന് സംശയിക്കാറുണ്ട്, വിൽക്കാതെ കെട്ടിക്കിടക്കുന്നതും അത്ര മെച്ചമില്ലാത്തതുമായ ഫോണുകൾ തങ്ങളെക്കൊണ്ട് വാങ്ങിപ്പിക്കാനുള്ള നീക്കമാണോ ഈ വിലക്കുറവ് എന്നാണ് ഇവർ ചിന്തിക്കുന്നത്. എന്നാൽ അത്തരം ഭയപ്പാടുകളൊന്നുമില്ലാതെ ധൈര്യത്തോടെ സമീപിക്കാവുന്ന ഒരു കിടിലൻ ഡീൽ ആമസോൺ മുന്നോട്ട് വച്ചിട്ടുണ്ട്.
ആമസോണിൽ ഇപ്പോൾ ഇയർ എൻഡ് സെയിൽ നടക്കുകയാണ്. ഈ ഓഫർ സെയിലിന്റെ ഭാഗമായി നിരവധി സ്മാർട്ട്ഫോണുകൾക്ക് ആമസോൺ മികച്ച ഡീലുകൾ മുന്നോട്ട് വച്ചിട്ടുണ്ട്. അതിൽ ജനപ്രിയ ഐക്യൂ സ്മാർട്ട്ഫോണുകളും ഇടംപിടിച്ചിരിക്കുന്നു. പെർഫോമൻസ് മികവിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും നടത്താത്തവയാണ് ഐക്യൂ ഫോണുകൾ എന്ന് പ്രത്യേകം പറയേണ്ടതില്ല.

തങ്ങളുടെ പ്രൈസ് സെഗ്മെന്റുകളിൽ മുൻ നിരയിൽ ഇടംപിടിക്കാൻ ഐക്യൂ ഫോണുകൾക്ക് കഴിയാറുണ്ട്. ആമസോണിൽ ഇപ്പോൾ നടക്കുന്ന ഇയർ എൻഡ് സെയിൽ ഓഫറുകളുടെ ഭാഗമായി ഐക്യൂവിന്റെ Z7 പ്രോ 5ജിയും ഇടം പിടിച്ചിരിക്കുന്നു. ഏതാനും മാസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ കിടിലൻ 5ജി ഫോൺ ആണ് ഇത്.
പുറത്തിറങ്ങുന്ന സമയത്ത് 5ജി സ്മാർട്ട്ഫോണുകളിലെ 'ഉസൈൻ ബോൾട്ട്' എന്നാണ് ഈ സ്മാർട്ട്ഫോണിനെ നമ്മൾ വിശേഷിപ്പിച്ചത്. ഫാസ്റ്റസ്റ്റ് 5ജി സ്മാർട്ട്ഫോൺ എന്നാണ് ആമസോൺ ഈ ഫോണിനെ അന്ന് വിശേഷിപ്പിച്ചത്. ഇതിന്റെ പെർഫോമൻസ് മികവ് തന്നെയാണ് ഈ വിശേഷണത്തിന് കാരണം. പെർഫോമൻസിൽ മാത്രമല്ല, ക്യാമറയുടെ കാര്യത്തിലും ഈ മിഡ്റേഞ്ച് ഫോൺ പുലിയാണ്.

ഐക്യൂ Z7 പ്രോ 5ജി ( iQOO Z7 Pro 5G ) യുടെ യഥാർഥ വില 27,999 രൂപയാണെന്നും 11 ശതമാനം ഡിസ്കൗണ്ട് തങ്ങൾ നൽകുന്നു എന്നുമാണ് ആമസോൺ അവകാശപ്പെടുന്നത്. 24,999 രൂപയ്ക്കാണ് ആമസോണിൽ ഐക്യൂ Z7 പ്രോ 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്.
പതിവ് പോലെ ആമസോണിന്റെ ഡിസ്കൗണ്ട് അവകാശവാദങ്ങൾ ഇവിടെ കണക്കിലെടുക്കേണ്ടതില്ല. എന്നാൽ ലഭ്യമായിരിക്കുന്ന ബാങ്ക് ഓഫർ ശ്രദ്ധിക്കേണ്ടതുണ്ട്. ഓഫർ സെയിലിന്റെ ഭാഗമായി, ഐക്യൂ Z7 പ്രോ 5ജി വാങ്ങുമ്പോൾ 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ട് ആമസോൺ ലഭ്യമാക്കിയിട്ടുണ്ട്. ഈ ഡിസ്കൗണ്ട് ഉപയോഗിച്ച് ഫോണിന്റെ വില 22,999 രൂപയിലേക്ക് എത്തിക്കാം.
8ജിബി റാം+ 256ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലാണ് ഡിസ്കൗണ്ട് സഹിതം 22,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കുക. 8ജിബി+ 128ജിബി ഇന്റേണൽ സ്റ്റോറേജുള്ള മോഡലാണ് വാങ്ങുന്നത് എങ്കിൽ കുറച്ചുകൂടി വില കുറയും. കാരണം 23,999 രൂപയ്ക്കാണ് 128 ജിബി സ്റ്റോറേജ് മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഇതിന്റെ വില 21,999 ആയി കുറയും.

ഐക്യൂ Z7 പ്രോയുടെ പ്രധാന ഫീച്ചറുകൾ: ഫുൾ എച്ച്‌ഡി റെസല്യൂഷനോട് കൂടിയ 6.74 ഇഞ്ച് ഡിസ്പ്ലേയാണ് ഇതിലുള്ളത്. മിഡ്റേഞ്ച് നിരക്ക് ലക്ഷ്യമിട്ടെത്തിയതിനാൽ, മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റ് ആണ് ഇതിൽ നൽകിയിരിക്കുന്നത്. മിഡ്റേഞ്ച് നിരക്കിൽ ലഭ്യമാകുന്ന ഏറ്റവും ശക്തമായ പ്രോസസർ തന്നെയാണ് ഇത്.
ആൻഡ്രോയിഡ് 13 ഒഎസ് അടിസ്ഥാനമാക്കിയാണ് ഈ ഐക്യൂ Z7 പ്രോ 5ജി ഫോണിന്റെ പ്രവർത്തനം. ഒഐഎസ് പിന്തുണയുള്ള 64 മെഗാപിക്സൽ മെയിൻ ക്യാമറയും 2 മെഗാപിക്സൽ സെൻസറും റിംഗ് ആകൃതിയിലുള്ള എൽഇഡി ഫ്ലാഷും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ ഉള്ളത്. സെൽഫികൾക്കായി പഞ്ച്-ഹോൾ കട്ടൗട്ടിൽ 16 മെഗാപിക്സൽ സെൻസർ നൽകിയിരിക്കുന്നു.
3ഡി കർവ്ഡ് ഡിസ്പ്ലേയുമായി എത്തുന്ന ഈ സ്മാർട്ട്ഫോൺ, സെഗ്മെന്റിലെ ഏറ്റവും കനം കുറഞ്ഞ ഫോണാണ്. 175 ഗ്രാം ആണ് ഭാരം. ബാക്ക് പാനലിൽ ആന്റിഗ്ലെയർ മാറ്റ് ഗ്ലാസും നൽകിയിട്ടുണ്ട്. ആകർഷകമായ ബ്ലൂ ലഗൂൺ ഡിസൈനും ഇതിന്റെ മാറ്റ് കൂട്ടുന്നു. 66W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,600mAh ബാറ്ററിയാണ് ഐക്യൂ Z7 പ്രോ 5ജിയിൽ നൽകിയിരിക്കുന്നത്.


Click it and Unblock the Notifications








