Home
Mobile

90's കിഡ്സിനുള്ള സമ്മാനം! ഐക്യൂ Z7 പ്രോ 5ജി ഓഗസ്റ്റ് 31ന് ഇന്ത്യയിൽ; പെർഫോമൻസാണ് മെയിൻ!

കുറഞ്ഞ നാളുകൾക്കുള്ളിൽ ഇന്ത്യയിൽ നിരവധി ആരാധകരെ സൃഷ്ടിച്ച സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഐക്യൂ. മികച്ച​ പെർഫോമൻസ് ഉറപ്പിക്കാം എന്ന വിശ്വാസം ആളുകൾക്കിടയിൽ നേടിയെടുക്കാൻ കഴിഞ്ഞു എന്നതാണ് ഐക്യുവിന്റെ വിജയത്തിന്റെ ഒരു കാരണം. ഇതിനോടകം പുറത്തിറങ്ങിയ ഐക്യൂ ഫോണുകളെല്ലാം ആരാധകരുടെ ആ വിശ്വാസം കാത്ത് സൂക്ഷിച്ച് പോന്നിട്ടുമുണ്ട്.

ഐക്യൂ നിയോ 6, നിയോ 7, ഐക്യൂ Z7 എന്നിവയെല്ലാം ജനപ്രീതി നേടിയ ഐക്യൂ ​ഫോണുകളിൽ ചിലത് മാത്രമാണ്. നിരവധി ആരാധകരുള്ള ഇന്ത്യയിലേക്ക് ഇപ്പോൾ ഐക്യൂ പുതിയൊരു പോരാളിയെക്കൂടി പുറത്തിറക്കാൻ തയാറെടുത്തിരിക്കുകയാണ്. ഐക്യൂ Z7 പ്രോ എന്ന് പേരിട്ടിരിക്കുന്ന ​പുതിയ ഫോൺ ഓഗസ്റ്റ് 31ന് ഇന്ത്യയിലെത്തും.

90's കിഡ്സിനുള്ള സമ്മാനം! ഐക്യൂ Z7 പ്രോ 5ജി ഓഗസ്റ്റ് 31ന് ഇന്ത്യയിൽ

ഐക്യൂ Z7 പ്രോ ഓഗസ്റ്റ് 31 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന വിവരം കമ്പനിതന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കർവ്ഡ് ഡിസ്പ്ലേയോടുകൂടിയാണ് പുതിയ ഐക്യൂ ഫോൺ എത്തുകയെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മറ്റ് പ്രധാന ഫീച്ചറുകൾ കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാൽ ഓൺ​ലൈനുകളിൽ ഈ ഫോണിന്റെ ഫീച്ചറുകൾ ഇതിനകം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

സെൽഫി ക്യാമറയ്‌ക്കായി ഡിസ്‌പ്ലേയിൽ ഒരു ഹോൾ-പഞ്ച് കട്ടൗട്ട് ഐക്യൂ Z7 പ്രോയിലുണ്ടെന്ന് ഔദ്യോഗിക പോസ്റ്റർ വെളിപ്പെടുത്തുന്നു. മീഡിയടെക്കിന്റെ ഡൈമെൻസിറ്റി 7200 ചിപ്സെറ്റ് ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഐക്യൂ Z7 പ്രോ 5ജി ഫോണിൽ ഉണ്ടാകുകയെന്ന് പ്രമുഖ ടിപ്‌സ്റ്റർ മുകുൾ ശർമ്മ ട്വിറ്ററിലൂടെ ( ഇപ്പോൾ എക്സ് ) പുറത്തുവിട്ടിരുന്നു.

തങ്ങളുടെ ഏറ്റവും പുതിയ ഫോൺ ഇന്ത്യയിലെ ജെൻ z (Gen Z ) ഉപഭോക്താക്കൾക്കായി രൂപകൽപ്പന ചെയ്‌തതാണെന്ന് ഐക്യൂ പറയുന്നു. 1990 നും 2000 നും ഇടയിൽ ജനിച്ച തലമുറയെ ആണ് ജെൻ z എന്നതുകൊണ്ട് ഐക്യൂ ഉദ്ദേശിച്ചിരിക്കുന്നത്. നമ്മുടെ ഭാഷയിൽ വേണമെങ്കിൽ 90'S കിഡ്സ് എന്നും പറയാം.

ഐക്യൂ Z7 പ്രോ 5ജിയിൽ പ്രതീക്ഷിക്കപ്പെടുന്ന പ്രധാന സവിശേഷതകൾ: ആൻഡ്രോയിഡ് 13 ഒഎസ് അടിസ്ഥാനമാക്കിയുള്ള ഫൺടച്ചിലായിരിക്കും ഈ ഐക്യൂ ​ഫോൺ പ്രവർത്തിക്കുകയെന്ന് മറ്റൊരു ടിപ്സ്റ്ററായ പാരസ് (X/ @passionategeekz) അടുത്തിടെ പുറത്തുവിട്ടിരുന്നു. 1080 x 2400 പിക്സൽ റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് കർവ്ഡ് AMOLED ഡിസ്പ്ലേയും 120Hz റിഫ്രഷ്റേറ്റും ഈ സ്മാർട്ട്ഫോണിൽ ഉണ്ടാകും.

എന്തൊക്കെ സവിശേഷതകൾ ഉണ്ടെന്നു പറഞ്ഞാലും അ‌തിലെല്ലാം ഉപരിയായി, പെർഫോമൻസിന് പ്രാധാന്യം നൽകിക്കൊണ്ടാണ് ഐക്യൂ ഫോണുകൾ എപ്പോഴും പുറത്തിറങ്ങാറുള്ളത്. ഇവിടെയും ക്യാമറ ഉൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങളെക്കാൾ പ്രാധാന്യം ഐക്യൂ പെർഫോമൻസിന് നൽകും എന്ന് ടിപ്സ്റ്റർമാർ ചൂണ്ടിക്കാട്ടുന്നു. എങ്കിലും ക്യാമറയുടെ കാര്യത്തിൽ നിരാശപ്പെടേണ്ടി വരില്ല.

90's കിഡ്സിനുള്ള സമ്മാനം! ഐക്യൂ Z7 പ്രോ 5ജി ഓഗസ്റ്റ് 31ന് ഇന്ത്യയിൽ

ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള (OIS) പിന്തുണയുള്ള 64-മെഗാപിക്സൽ പ്രൈമറി ക്യാമറയും 2-മെഗാപിക്സൽ ക്യാമറയും പുതിയ ഐക്യൂ Z7 പ്രോയിൽ പ്രതീക്ഷിക്കാം. ഫ്രണ്ടിൽ 16 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഉണ്ടാകും. ബാറ്ററിയുടെ കാര്യമെടുത്താൽ, 66W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,600mAh ബാറ്ററി ആകും ഈ ഐക്യൂ ഫോണിൽ ഉണ്ടാകുക.

ജൂ​ലൈയിൽ ലോഞ്ച് ചെയ്ത ഐക്യൂ നിയോ 7 പ്രോ, മേയിൽ ലോഞ്ച് ചെയ്ത ഐക്യൂ Z7s 5G എന്നീ സ്മാർട്ട്ഫോണുകളെ പിന്തുടർന്നാണ് ഐക്യൂ Z7 പ്രോ 5ജി എത്തുന്നത്. പുറത്തുവന്ന സ്പെസിഫിക്കേഷനുകൾ പ്രകാരം ഐക്യൂ Z7 പ്രോ ഏകദേശം 25,000 രൂപ ​പ്രൈസ് റേഞ്ചിലാകും പുറത്തിറങ്ങുക. ടോപ്പ് വേരിയന്റിന് 30,000 രൂപ വില വന്നേക്കാം.

More from GizBot

Best Mobiles in India

English summary
The IQOO Z7 Pro will be launched in India on August 31. The company has officially confirmed this. This IQOO phone will arrive with a curved display. The official poster reveals that the IQOO Z7 Pro has a hole-punch cutout in the display for the selfie camera. Leaked reports suggest that it will be powered by MediaTek's Dimensity 7200 chipset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X