Home
Mobile

ഐക്യൂ ഇസഡ്7ഐ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങി; പ്രതീക്ഷയ്ക്ക് വകയുണ്ട്!

പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ നിർമാണ കമ്പനിയായ ഐക്യു തങ്ങളുടെ ഇസഡ്7 സീരീസിലെ പുത്തൻ സ്മാർട്ട്ഫോൺ ഐക്യൂ ഇസഡ്7ഐ ( iQOO Z7i ) ​ചൈനയിൽ പുറത്തിറക്കി. ഇന്ത്യയിൽ ഒട്ടേറെ ആരാധകരുള്ള ഐക്യുവിന്റെ മിക്ക ഫോണുകൾക്കും ആരാധകർക്കിടയിൽ വളരെ മികച്ച അ‌ഭിപ്രായമാണ് ഉള്ളത്.

അ‌തിനാൽത്തന്നെ പുതിയ ഐക്യൂ സ്മാർട്ട്ഫോണിന്റെ വരവും ഇന്ത്യൻ സ്മാർട്ട്ഫോൺ പ്രേമികൾക്ക് ഏറെ സന്തോഷം പകരുന്നുണ്ട്. ഇതിന് മുമ്പ് ഐക്യൂ ഇസഡ്7 സീരീസിൽ ഐക്യൂ ഇസഡ്7, ഐക്യൂ ഇസഡ്7എക്സ് എന്നിവയാണ് പുറത്തിറങ്ങിയിട്ടുള്ളത്. ഡൈമെൻസിറ്റി 6020 SoC ഉള്ള ആദ്യത്തെ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായാണ് ഇസഡ്7ഐയുടെ വരവ്.

ഐക്യൂ ഇസഡ്7ഐ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങി; പ്രതീക്ഷയ്ക്ക് വകയുണ്ട്!

720 x 1600 പിക്സൽ റെസലൂഷൻ, 60Hz റിഫ്രഷ് റേറ്റ്, 20:9 ആസ്പെക്ട് റേഷ്യോ, ഡിസി ഡിമ്മിംഗ് എന്നിവയുള്ള 6.51 ഇഞ്ച് എച്ച്ഡി+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിലുള്ളത്. 5 എംപി ഫ്രണ്ട് ക്യാമറയ്ക്കായി സ്‌ക്രീനിൽ വാട്ടർഡ്രോപ്പ് നോച്ചും ഐക്യൂ ഇസഡ്7ഐയിൽ ഉണ്ട്.

മീഡിയടെക് ഡൈമെൻസിറ്റി 6020 ചിപ്‌സെറ്റ് നൽകുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണാണ് ഐക്യൂ ഇസഡ്7ഐ. 7nm ഒക്ടാ കോർ ചിപ്‌സെറ്റിന് 2.2GHz-ൽ ക്ലോക്ക് ചെയ്ത രണ്ട് ARM Cortex-A76 പെർഫോമൻസ് കോറുകളും 2.0GHz-ൽ ക്ലോക്ക് ചെയ്ത ആറ് ARM Cortex-A55 എഫിഷ്യൻസി കോറുകളും ഉണ്ട്. മാലി-ജി57 ജിപിയും പ്രോസസറിന് കരുത്തുപകരാനൊപ്പമുണ്ട്.

കൂടാതെ LPDDR4X റാമും UFS 2.2 സ്റ്റോറേജും സ്മാർട്ട്ഫോണിന് സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ സഹായിക്കുന്ന ഘടകങ്ങളാണ്. 4ജിബി, 6ജിബി​, അല്ലെങ്കിൽ 8ജിബി റാം മോഡലുകൾ തിരഞ്ഞെടുക്കാൻ അ‌വസരം ഐക്യൂ നൽകുന്നുണ്ട്. 8 ജിബി വരെ വെർച്വൽ റാം പിന്തുണയും ഈ സ്മാർട്ട്ഫോണിൽ ഉള്ളടങ്ങിയിരിക്കുന്നു.

മൂന്ന് വേരിയന്റുകളിലും 128ജിബി ഇന്റേണൽ സ്റ്റോറേജ് ഓപ്ഷനാണ് നൽകിയിരിക്കുന്നത്. ഓൺബോർഡ് മെമ്മറി വർദ്ധിപ്പിക്കുന്നതിന് ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്. ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഐക്യൂ ഇസഡ്7ഐ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് പ്രവർത്തിക്കുന്നത്. ഐസ് ലേക്ക് ബ്ലൂ, മൂൺ ഷാഡോ കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ കമ്പനി പുറത്തിറക്കിയിരിക്കുന്നത്.

ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, ഐക്യു ഇസഡ്7ഐയിൽ ഡ്യുവൽ ക്യാമറ സജ്ജീകരണം ആണ് നൽകിയിരിക്കുന്നത്. അതിൽ 13 എംപി പ്രൈമറി ക്യാമറയും 2 എംപി മാക്രോ സെൻസറും ഉൾപ്പെടുന്നു. സെൽഫികൾ, വീഡിയോ കോളുകൾ, ഫേസ് അൺലോക്ക് എന്നിവയ്‌ക്കായി 5 എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും നൽകിയിരിക്കുന്നു.

15W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന, 5000എംഎഎച്ചിന്റേതാണ് ബാറ്ററി. ഒറ്റച്ചാർജിൽ 17.2 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് സമയവും 29 ദിവസം വരെ സ്റ്റാൻഡ്‌ബൈ സമയവും ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡ്യുവൽ സിം, 5ജി, 4ജി, വൈ-ഫൈ, ബ്ലൂടൂത്ത് വി5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5 എംഎം ഓഡിയോ ജാക്ക് എന്നിവയാണ് പ്രധാനകണക്റ്റിവിറ്റി ഫീച്ചറുകൾ.

ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ - കോമ്പസ്, പ്രോക്‌സിമിറ്റി സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ. ഫിംഗർപ്രിന്റ് സെൻസറും ഫെയ്സ് ഐഡി ഫീച്ചറും ഐക്യൂ ഇസഡ്7ഐയിൽ എത്തുന്നുണ്ട്. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്‌റ്റോറേജുമുള്ള ഐക്യൂ ഇസഡ്7ഐയുടെ അടിസ്ഥാന വേരിയന്റിന് 899 യുവാനാണ്(ഏകദേശം 10,700 രൂപ) വില.

6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 1,099 യുവാനും (ഏകദേശം 13,000 രൂപ), 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് വേരിയന്റിന് 1,199 യുവാനും (ഏകദേശം 14,300 രൂപ) ആണ് വില. ഈ സ്മാർട്ട്‌ഫോണിന്റെ ആദ്യ വിൽപ്പന 2023 മാർച്ച് 20-ന് ആണ് നടക്കുക.

വിവോയുടെ ഉപ ബ്രാൻഡായ ഐക്യൂ വിൽപ്പന തീയതി സംബന്ധിച്ച വിവരങ്ങൾ സ്ഥിരീകരിച്ചു എങ്കിലും ഈ സ്മാർട്ട്ഫോണിന്റെ ഇന്ത്യയിലെ ലോഞ്ച് സംബന്ധിച്ച് പ്രഖ്യാപനങ്ങൾ ഒന്നും നടത്തിയിട്ടില്ല. എങ്കിലും കുറഞ്ഞ വിലയിലെത്തുന്ന ഈ സ്മാർട്ട്ഫോൺ അ‌ധികം ​വൈകാതെ തന്നെ ഇന്ത്യൻ വിപണിയിലേക്കും എത്തും എന്നുതന്നെയാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

More from GizBot

Best Mobiles in India

English summary
Leading Chinese smartphone manufacturer IQOO has launched its new Z7 series smartphone, the iQOO Z7i, in China. The IQOO Z7i is the world's first smartphone to be powered by the MediaTek Dimension 6020 chipset. IQOO offers a choice of 4GB, 6GB, or 8GB RAM models. The internal storage is 128GB.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X