സ്നാപ്ഡ്രാഗൺ 695 കരുത്തുമായി ഐക്യൂ Z7s എത്തി, അതും 1500 രൂപ ഡിസ്കൗണ്ടിൽ
ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകരിൽ ഏറെ ആവേശം സൃഷ്ടിച്ചാണ് രണ്ട് മാസം മുൻപ് ഐക്യൂ ഇസഡ് 7 5ജി ഇന്ത്യയിൽ അവതരിച്ചത്. മികച്ച ഫീച്ചറുകളുമായി 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ ഐക്യൂ Z7 വൻ തരംഗം സൃഷ്ടിച്ചു. പുറത്തിറങ്ങി ദിവസങ്ങൾക്കകം ചൂടപ്പംപോലെ ഈമോഡൽ വിറ്റഴിഞ്ഞു.
നൽകുന്ന വിലയെക്കാൾ മൂല്യമുള്ള ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഐക്യൂ Z7 നെ ഇന്ത്യക്കാർ രണ്ടുകയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് അന്ന് കണ്ടത്. അങ്ങനെ വിൽപ്പനയിൽ പുത്തൻ റെക്കോഡുകൾ സൃഷ്ടിച്ച ഐക്യൂ Z7 ഒന്നുകൂടി പരിഷ്കരിച്ച് Z7 എസ് എന്നപേരിൽ പുതിയൊരു മോഡൽ ഇന്ത്യയിൽ എത്തിച്ചിരിക്കുകയാണ് ഐക്യൂ.

ഈ രണ്ട് ഫോണുകൾ( ഐക്യൂ Z7നും ഐക്യൂ Z7 എസും) തമ്മിലുള്ള പ്രാഥമിക വ്യത്യാസം ചിപ്സെറ്റ് ആണ്. ഐക്യൂ Z7 മീഡിയടെക് ചിപ്പാണ് നൽകുന്നത്, അതേസമയം Z7s ക്വാൽകോം സ്നാപ്ഡ്രാഗൺ 695 ചിപ്സെറ്റ് കരുത്തിലാണ് എത്തുന്നത്. പുതിയ മോഡൽ എത്തിയതോടെ ഐക്യൂ Z7 ന്റെ വില നേരിയതോതിൽ ഉയരുമെന്ന് സൂചനയുണ്ട്.
ഫുൾഎച്ച്ഡി+ റെസല്യൂഷനോടുകൂടിയ 6.38-ഇഞ്ച് അമോലെഡ് സ്‌ക്രീനും 90Hz റേറ്റും 360Hz ടച്ച് സാംപ്ലിംഗ് റേറ്റുമായാണ് ഐക്യൂ Z7 എസ് എത്തുന്നത്. സുരക്ഷയ്ക്കായി ഇൻ-സ്ക്രീൻ ഫിംഗർപ്രിന്റ് സ്കാനറും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ചിപ്‌സെറ്റാണ് ഐക്യൂ Z7s 5ജിയുടെ പ്രധാന കരുത്ത്.

ഫോൺ രണ്ട് കോൺഫിഗറേഷനുകൾ വാഗ്ദാനം ചെയ്യുന്നു: ഒന്ന് 6 ജിബി, 8 ജിബി റാമും. ഈ രണ്ട് വേരിയന്റിനൊപ്പവും 128 ജിബി ഇന്റേണൽ സ്റ്റോറേജ് ആണ് ലഭിക്കുക. കൂടാതെ, ഉപയോക്താക്കൾക്ക് ബിൽറ്റ്-ഇൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉപയോഗിച്ച് സ്റ്റോറേജ് 1ടിബി വരെ വിപുലീകരിക്കാനുള്ള ഓപ്ഷൻ ഉണ്ട്.
ക്യാമറയുടെ കാര്യത്തിലും പുതിയ ഐക്യൂ Z7 എസും ഐക്യൂ Z7നും തമ്മിൽ വ്യത്യാസങ്ങളൊന്നുമില്ല. 64എംപി ഒപ്റ്റിക്കലി സ്റ്റെബിലൈസ്ഡ് പ്രൈമറി ക്യാമറയും 2എംപി ബൊക്കെ ലെൻസും ഉള്ള ഈ സ്മാർട്ട്ഫോണിൽ ബായ്ക്കിൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. 1080p വീഡിയോ റെക്കോർഡിങ് പിന്തുണയുള്ള 16എംപി ഫ്രണ്ട് ഫേസിംഗ് സെൽഫി ക്യാമറയും ഐക്യൂ നൽകിയിരിക്കുന്നു.
4500 എംഎഎച്ചിന്റേതാണ് ബാറ്ററി. 44 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയും ഐക്യൂ ഇസഡ് 7 എസിന് ഉണ്ട്. ഫാസ്റ്റ് ചാർജറും റീട്ടെയിൽ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 13 ൽ ആണ് പ്രവർത്തനം. ഭാവിയിൽ സോഫ്റ്റ്‌വെയർ, സുരക്ഷാ അപ്‌ഡേറ്റുകളും ലഭിച്ചേക്കും.
പസഫിക് നൈറ്റ്, നോർവേ ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ പുതിയ ഐക്യൂ സ്മാർട്ട്ഫോണും എത്തുന്നത്. രണ്ട് 5ജി സിം കാർഡുകൾ അല്ലെങ്കിൽ ഒരു സിം കാർഡും ഒരു മൈക്രോ എസ്ഡി കാർഡും ഉപയോഗിക്കാനുള്ള സംവിധാനമാണ് ഇതിലുള്ളത്. IP54 വാട്ടർ- ഡസ്റ്റ് റേറ്റിംഗ്, 3.5mm ഓഡിയോ ജാക്ക് എന്നിവയും ശ്രദ്ധേയമായ സവിശേഷതകളാണ്.

ഇന്ന് മുതൽ ഐക്യൂ Z7s 5G ഐക്യൂ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണിലും വാങ്ങാൻ ലഭ്യമാണ്. ഐക്യൂ Z7 വിൽപ്പന ആരംഭിച്ചപ്പോൾ ഉണ്ടായിരുന്ന അതേ വിലയും ഡിസ്കൗണ്ട് ഓഫറും തന്നെയാണ് Z7 എസ് മോഡലിനും ഉള്ളത്. 6ജിബി റാം മോഡലിന് 18,999 രൂപയും 8ജിബി റാം മോഡലിന് 19,999 രൂപയുമാണ് വില.
എന്നാൽ വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ബാങ്ക് ഓഫറായി 1500 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. മേയ് 31 വരെ മാത്രമാണ് ഈ ഡിസ്കൗണ്ട് വിലയിൽ ഐക്യൂ Z7 എസ് വാങ്ങാൻ സാധിക്കുക. 20000 രൂപയിൽ താഴെ വിലയിൽ തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഓപ്ഷനുകളിൽ ഒന്നാണ് ഐക്യൂ Z7 എസ്.


Click it and Unblock the Notifications








