സന്തോഷിക്കാൻ ഇതിൽക്കൂടുതൽ ഇനി എന്ത് വേണം! ഐക്യുവിന്റെ പുതുപുത്തൻ 5G ഫോണിന് ഞെട്ടിക്കും ഡിസ്കൗണ്ട്
ചറപറാന്ന് സ്മാർട്ട്ഫോണുകൾ വിപണിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നുണ്ട്. താരതമ്യേന അതിൽ കൂടുതലും ഇപ്പോൾ എത്തുന്നത് ബജറ്റ് സെഗ്മെന്റിലാണ്. പ്രീമിയം സ്മാർട്ട്ഫോൺ മോഡലുകൾ മറുവശത്ത് അണിനിരക്കുന്നുണ്ട് എന്നത് വേറെ കാര്യം. എങ്കിലും ബജറ്റ് സെഗ്മെന്റിലും പ്രീമിയം സെഗ്മെന്റിനും ഇടയിൽ എത്തുന്ന മിഡ്റേഞ്ച് ഫോണുകൾക്ക് പ്രത്യേകം ആരാധകരുണ്ട്. മിഡ് റേഞ്ചിന്റെ പരിധി എവിടം മുതൽ എവിടം വരെയാണ് എന്ന് ചോദിച്ചാൽ കൃത്യമായ ഒരു സംഖ്യക്ക് ഉള്ളിൽ നിൽക്കുന്ന ഒരു കണക്ക് പറയുക അൽപ്പം പാടാണ്. കുറഞ്ഞ നിരക്കിലുള്ളതാണോ അതുമല്ല, കൂടിയ നിരക്കിലുള്ളതാണോ അതുമല്ല. ഇതിന് രണ്ടിനും നടുവിൽ പരിഗണിക്കാൻ കഴിയുന്ന വിലയിൽ എത്തുന്നവയെ മിഡ്റേഞ്ചിൽ ഉൾപ്പെടുത്താം.
ഏറ്റവുമധികം സ്മാർട്ട്ഫോണുകൾ വിൽക്കപ്പെടുന്ന സെഗ്മെന്റുകളിൽ ഒന്നാണ് 20000 രൂപയിൽ താഴെ വിലയിൽ എത്തുന്ന സ്മാർട്ട്ഫോണുകളുടേത്. ബജറ്റ് ഫോണുകളെക്കാൾ അൽപ്പം കൂടി ഉയർന്ന വിലയിൽ പ്രീമിയം സ്മാർട്ട്ഫോണുകളിലേതിന് സമാനമായ ഫീച്ചറുകൾ ഈ സെഗ്മെന്റിലെ ഫോണുകൾ എത്തിക്കുന്നു. അതിനാൽ തന്നെ കൂടുതൽ പണം മുടക്കാൻ തയാറല്ലാത്തവരും കുറച്ചുകൂടുതൽ പണം മുടക്കിയാൽ കുറച്ചുകൂടി നല്ല സ്മാർട്ട്ഫോൺ കിട്ടുമെന്ന് കരുതുന്ന ബജറ്റ് പ്രേമികളും ഈ സെഗ്മെന്റിലെ ഫോണുകളെ ഇഷ്ടപ്പെടുന്നു.

ഇന്ത്യയിലെ സ്മാർട്ട്ഫോണുകളിൽ പുതുതലമുറ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ബ്രാൻഡുകളിൽ ഒന്നാണ് ഐക്യൂ. എല്ലാ സെഗ്മെന്റുകളിലും തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കിക്കൊണ്ട് ഐക്യൂ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിക്കൊണ്ടിരിക്കുന്നു. അത്തരത്തിൽ 20000 രൂപയിൽ താഴെ വിലയുള്ള സെഗ്മെന്റിൽ ഈ വർഷം മാർച്ചിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z9 5ജി (iQOO Z9 5G).
പുതിയ പ്രൊമോഷണൽ ഓഫറിൻ്റെ ഭാഗമായി ഇപ്പോൾ ഐക്യൂ Z9 5ജി ആമസോണിൽ വൺ ഡിസ്കൗണ്ടിൽ ലഭ്യമായിരിക്കുന്നു. അതായത് ഏതാനും മാസം മുൻപ് ലോഞ്ച് ചെയ്യപ്പെട്ട ഒരു പുതുപുത്തൻ സ്മാർട്ട്ഫോൺ ഇപ്പോൾ ലോഞ്ച് വിലയെക്കാൾ വിലക്കുറവിൽ വാങ്ങാൻ അവസരം ഒരുങ്ങിയിരിക്കുന്നു. ആമസോൺ, ഐക്യൂ ഇ-സ്റ്റോർ എന്നിവ വഴി പർച്ചേസ് നടത്തുന്നവർക്കാണ് ഡിസ്കൗണ്ട് ലഭിക്കുക.

ലോഞ്ച് ചെയ്യുന്ന സമയത്ത് ഐക്യൂ Z9 5ജിയുടെ 8GB+ 128GB പ്രാരംഭ മോഡലിന് 19,999 രൂപയും 8GB+ 256GB മോഡലിന് 21,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ പ്രത്യേക സെയിലിന്റെ ഭാഗമായി ഈ രണ്ട് മോഡലുകൾക്കും 3000 രൂപ വീതം ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു. അതിനാൽ ഇവ യഥാക്രമം 16,999 രൂപ, 18,999 രൂപ വിലകളിൽ വാങ്ങാനാകുന്നു.
ICICI, HDFC ബാങ്കുകളുടെ ക്രെഡിറ്റ് (ഇഎംഐ, നോൺ ഇഎംഐ), ഡെബിറ്റ് കാർഡ് (ഇഎംഐ ഇതര) ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോഴാണ് 3000 രൂപ ഡിസ്കൗണ്ട് ലഭിക്കുക. ഇത് കൂടാതെ ആമസോണിൽ ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ക്യാഷ്ബാക്ക് രൂപത്തിൽ 5% അധിക ഡിസ്കൗണ്ടും ലഭ്യമാണ്.
ലഭ്യമായ എല്ലാ ഓഫറുകളും പ്രയോജനപ്പെടുത്തിയാൽ പുതിയ ഐക്യൂ Z9 5ജി ആമസോണിൽ നിന്ന് 16,150 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. 20000 രൂപയ്ക്കുള്ളിൽ നിൽക്കുന്ന വിലയിൽ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ ഉപകാരപ്പെടുന്ന ഒരു കിടിലൻ ഡീൽ ആണ് ഇത്.

iQOO Z9 5G സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് ഫുൾ HD+ അമോലെഡ് സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, DT-Star2 ഗ്ലാസ് പ്രൊട്ടക്ഷൻ, മാലി G610 MC4 ജിപിയു ഉള്ള 2.8GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7200 4nm പ്രോസസർ, 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്.
50MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ, 16MP ഫ്രണ്ട് ക്യാമറ, ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP54 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ +നാനോ / മൈക്രോ എസ്ഡി).
5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS/ GLONASS/ Beidou, യുഎസ്ബി ടൈപ്പ്-സി, 44W ഫാസ്റ്റ് ചാർജിംഗ് ഉള്ള 5000mAh ബാറ്ററി എന്നിവയൊക്കെ ഐക്യൂ Z9 5ജിയുടെ ഫീച്ചറുകളുടെ ലിസ്റ്റിൽ ഉൾപ്പെടുന്നു. ഗ്രാഫീൻ ബ്ലൂ, ബ്രഷ്ഡ് ഗ്രീൻ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാകും.


Click it and Unblock the Notifications