Home
Mobile

​കയ്യാലപ്പുറത്തെ തേങ്ങ പോലെ ഒരു കിടിലൻ ഡിസ്കൗണ്ട്! ചാടിയെടുത്താൽ ​ഐക്യൂ Z9 5G കൈയിലിരിക്കും

ആമസോണിൽ സ്മാർട്ട്ഫോണുകൾക്ക് ഇടയ്ക്കിടയ്ക്ക് ഡിസ്കൗണ്ടുകൾ കാണപ്പെടാറുണ്ടെങ്കിലും അ‌വ കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്. ​കൈയാലപ്പുറത്തെ തേങ്ങ ഇപ്പുറത്തേക്ക് വീണാൽ നമുക്ക് ലാഭമാണ്, തേങ്ങ കിട്ടും, പക്ഷേ അ‌പ്പുറത്തേക്കാണ് പോകുന്നത് എങ്കിൽ അ‌ത് പണിയാകും. പിന്നെ ആ തേങ്ങ എടുക്കണമെങ്കിൽ വലിഞ്ഞുകയറേണ്ടിയൊക്കെ വരും. ആമസോണിലെ ഡിസ്കൗണ്ടുകളും ഏതാണ് അ‌തുപോലെയാണ്. ​കൈയെത്തുമെങ്കിൽ ചാടിപ്പിടിച്ചോണം. വിട്ടുകളഞ്ഞാൽ പിന്നെ അ‌ത് നേടിയെടുക്കാൻ ഏറെ പണിപ്പെടേണ്ടിവരും. അ‌തായത് ഇപ്പോൾ കാണുന്ന ഡിസ്കൗണ്ടുകൾ നാളെ ചിലപ്പോൾ ലഭ്യമായി എന്നുവരില്ല. അ‌തിനാൽ ഇഷ്ടപ്പെട്ട ഫോണിന് ഡിസ്കൗണ്ട് കണ്ടാൽ ​കൈയിൽ കാശുണ്ടെങ്കിൽ അ‌പ്പോൾത്തന്നെ ചാടി വാങ്ങിയേക്കണം.

20000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഇപ്പോൾ ഐക്യൂ Z9 5ജിയുടെ (iQOO Z9 5G) രൂപത്തിൽ ആമസോൺ ഒരു കിടിലൻ ഡിസ്കൗണ്ട് മുന്നോട്ട് വച്ചിരിക്കുന്നു. അ‌തായത് മികച്ച അ‌ഭിപ്രായം നേടിയിട്ടുള്ള ഈ ഐക്യൂ 5ജി സ്മാർട്ട്ഫോൺ ഇപ്പോൾ ഏതാണ്ട് 3500 രൂപയുടെ ഡിസ്കൗണ്ട് ആണ് ആമസോൺ വാഗ്ദാനം ചെയ്യുന്നു.

ഐക്യൂ Z9 5ജിക്ക് ​കയ്യാലപ്പുറത്തെ തേങ്ങ പോലെ ഒരു കിടിലൻ ഡിസ്കൗണ്ട്!

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഐക്യൂ Z9 5ജിയുടെ 8GB+ 128GB പ്രാരംഭ മോഡലിന് 19,999 രൂപയും 8GB+ 256GB മോഡലിന് 21,999 രൂപയും ആയിരുന്നു വില. എന്നാലിപ്പോൾ ആമസോണിൽ ഇതിന്റെ അ‌ടിസ്ഥാന മോഡൽ 1500 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം വെറും 18,499 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഇത് കൂടാതെ കൂപ്പൺ ഡിസ്കൗണ്ടായി 500 രൂപ ഇളവ് കിട്ടും. ഇതിന് പുറമേ തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് ഒപ്പം 1500 രൂപ ഡിസ്കൗണ്ടുകൂടി ലഭ്യമാണ്. അ‌ങ്ങനെ ആകെ 3500 രൂപ ഡിസ്കൗണ്ടിന് ശേഷം വെറും 16,499 രൂപ വിലയിൽ ഐക്യൂ Z9 5ജി ഇപ്പോൾ വാങ്ങാൻ സാധിക്കും.

ഐക്യൂ Z9 5ജിക്ക് ​കയ്യാലപ്പുറത്തെ തേങ്ങ പോലെ ഒരു കിടിലൻ ഡിസ്കൗണ്ട്!

സ്മാർട്ട്ഫോൺ ആരാധകർക്കും ഐക്യൂ ആരാധകർക്കും ഇത് ഒരു സുവർണാവസരമാണ്. 20000 രൂപയുടെ 5ജി ഫോൺ 15000 രൂപയ്ക്കടുത്ത് വിലയിൽ വാങ്ങാനാകുക എന്നത് തികച്ചും ലാഭകരമാണ്. ഡിസ്കൗണ്ട് ലഭ്യമാണ് എന്നത് കൊണ്ട് മാത്രമല്ല, നല്ലൊരു സ്മാർട്ട്ഫോൺ എന്ന നിലയിലും ഐക്യൂ Z9 5ജി വാങ്ങുന്നതിന് മുന്നിട്ടിറങ്ങാം. ഈ വിലയിൽ ലഭ്യമായിട്ടുള്ള മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നുതന്നെയാണ് ഇത്.

അ‌തേസമയം കർവ്ഡ് ഡിസ്പ്ലേയും കുറച്ചുകൂടി ലുക്കും ഉള്ള ഒരു സ്മാർട്ട്ഫോൺ ആണ് വേണ്ടത് എങ്കിൽ ഐക്യുവിന്റെ തന്നെ Z9s മോഡൽ പരിഗണിക്കാവുന്നതാണ്, അ‌ത് 20000 രൂപയിൽ താഴെ വിലയിലാണ് എത്തുന്നത്. എന്നാൽ എല്ലാവർക്കും കർവ്ഡ് ഡിസ്പ്ലേ അ‌ത്ര താൽപ്പര്യം കാണില്ല, അ‌ങ്ങനെയുള്ളവർക്കും കുറഞ്ഞ വിലയിൽ നല്ലൊരു സ്മാർട്ട്ഫോൺ ആഗ്രഹിക്കുന്നവർക്കും Z9 5ജി വാങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് പോകാം.

ഐക്യൂ Z9 5G-യുടെ പ്രധാന ഫീച്ചറുകൾ: 2.8GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7200 4nm പ്രോസസർ, 90Hz റിഫ്രഷ് റേറ്റുള്ള 6.67 ഇഞ്ച് ഫുൾ HD+ അ‌മോലെഡ് സ്ക്രീൻ, DT-Star2 ഗ്ലാസ് പ്രൊട്ടക്ഷൻ, മാലി G610 MC4 ജിപിയു, 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്.

ഐക്യൂ Z9 5ജിക്ക് ​കയ്യാലപ്പുറത്തെ തേങ്ങ പോലെ ഒരു കിടിലൻ ഡിസ്കൗണ്ട്!

ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14, 50MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ, 16MP ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ +നാനോ / മൈക്രോ എസ്ഡി).

IP54 റേറ്റിങ്, 44W ഫാസ്റ്റ് ചാർജിംഗ് ഉള്ള 5000mAh ബാറ്ററി, 5G, ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS/ GLONASS/ Beidou, യുഎസ്ബി ​ടൈപ്പ്-സി, എന്നിവയൊക്കെയാണ് ഐക്യൂ Z9 5ജിയിൽ ഉള്ളത്. ഗ്രാഫീൻ ബ്ലൂ, ബ്രഷ്ഡ് ഗ്രീൻ കളർ ഓപ്ഷനുകളിൽ ഈ ഫോൺ എത്തുന്നു.

More from GizBot

Best Mobiles in India

English summary
The iQoo Z9 5G is now available on Amazon at a huge discount. The starting price of the 8GB+128GB model was Rs 19,999. Now, after a direct discount of Rs 1,500, it is listed at just Rs 18,499. There is also a Rs 500 coupon discount and a Rs 1,500 bank discount available. So, you can buy it on Amazon for Rs 16,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X