Home
Mobile

ഒരു ഒന്നൊന്നര ട്വിസ്റ്റുമായി ഐക്യൂ Z9 5G; വില ആണ് ​ഹൈ​ലൈറ്റ്!

കിടിലൻ ലുക്കും അ‌ഴകിനൊത്ത മികച്ച ഫീച്ചറുകളുമായി ഐക്യൂ Z9 5ജി (iQOO Z9 5G) ഇന്ത്യയിലേക്ക് എത്താൻ പോകുകയാണ്. മാർച്ച് 12ന് ആണ് ഐക്യൂ Z9 5ജിയുടെ ഇന്ത്യൻ ലോഞ്ച് നിശ്ചയിച്ചിരിക്കുന്നത്. ഐക്യൂ ഫോൺ എത്തുന്നു എന്ന് കേട്ടാലേ ഇന്ത്യയിലെ യുവതലമുറയ്ക്ക് ആവേശമാണ്.

എത്തുന്നത് ഏത് ​പ്രൈസ് സെഗ്മെന്റിൽ ആയാലും ആ സെഗ്മെന്റിലെ മറ്റ് സ്മാർട്ട്ഫോണുകളിൽ ലഭ്യമായിരിക്കുന്ന ഫീച്ചറുകളെക്കാൾ മികച്ച ഫീച്ചറുകൾ അ‌തിനെക്കാൾ മികച്ച വിലയിൽ നൽകും എന്നതാണ് ഐക്യൂ സ്മാർട്ട്ഫോണുകളുടെ ഒരു പൊതു രീതി. പെർഫോമൻസിന്റെയും ക്യാമറ മികവിന്റെയുമൊക്കെ കാര്യത്തിൽ ഐക്യൂ എപ്പോഴും ഒരു നിലവാരം പുലർത്താറുണ്ട്.

ഒരു ഒന്നൊന്നര ട്വിസ്റ്റുമായി ഐക്യൂ Z9 5G;  വില ആണ് ​ഹൈ​ലൈറ്റ്!

ഇപ്പോൾ ഇന്ത്യയിലേക്ക് എത്താൻ പോകുന്ന ഐക്യൂ Z9 5ജിയും അ‌ത്തരത്തിൽ അ‌തിന്റെ ​പ്രൈസ് സെഗ്മെന്റിലെ മികച്ച ഫീച്ചറുകളുമായിട്ടാണ് എത്തുന്നത്. ഐക്യൂ Z9 5ജിയുടെ ഫീച്ചറുകൾ സംബന്ധിച്ച വിവരങ്ങൾ ഇതിനകം തന്നെ ലീക്ക് റിപ്പോർട്ടുകളായും മറ്റും ലഭ്യമായിട്ടുണ്ട്. എന്നാൽ ഫീച്ചറുകളെക്കാൾ വിലയുടെ കാര്യത്തിലാകും ഐക്യൂ Z9 ആളുകളെ ​കൈയിലെടുക്കുക എന്ന വിവരമാണ് ഏറ്റവും പുതിയതായി എത്തിയിരിക്കുന്നത്.

ഐക്യൂ Z9 5ജിയുടെ വില കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ലോഞ്ചിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഈ 5ജി സ്മാർട്ട്ഫോണിന്റെ വില സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരിക്കുന്നു. ഏകദേശം 20,000 രൂപ വിലയിലായിരിക്കും ഐക്യൂ Z9 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെടുകയെന്ന് ഡിസ്പ്ലേ പോസ്റ്റർ സൂചന നൽകുന്നു.

ഒരു ഒന്നൊന്നര ട്വിസ്റ്റുമായി ഐക്യൂ Z9 5G;  വില ആണ് ​ഹൈ​ലൈറ്റ്!

ഏറ്റവും പുതിയ പ്രൊമോഷണൽ ചിത്രങ്ങൾ ഐക്യൂ Z9 5Gയുടെ ഡിസ്പ്ലേ ഹാർഡ്‌വെയറും ബാറ്ററി ശേഷിയും സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് വില സംബന്ധിച്ച സൂചനകളും വന്നിരിക്കുന്നത്. മുൻപ് 25000 രൂപയിൽ താഴെ വിലയിലാകും ഈ സ്മാർട്ട്ഫോൺ എത്തുയെന്ന് ചില അ‌ഭ്യൂഹങ്ങളും മറ്റും വന്നിരുന്നു. എന്നാൽ പുതിയ ചിത്രങ്ങൾ ഈ അ‌ഭ്യൂഹങ്ങളെ തള്ളിക്കളയുകയും ആരാധകർക്ക് ആവേശമാകുകയും ചെയ്യുന്നു.

പ്രമുഖ ടിപ്സ്റ്ററായ മുകുൾ ശർമ്മയും ട്വിറ്ററിലെ തന്റെ അ‌ക്കൗണ്ടിലൂടെ ഐക്യൂ Z9 5ജിയുടെ വിലയും സെയിൽ ഡീറ്റെയിൽസും വെളിപ്പെടുത്തിയിട്ടുണ്ട്. 20,000 രൂപയിൽ താഴെയുള്ള സ്മാർട്ട്ഫോണുകളിലെ ഏറ്റവും ഉയർന്ന ​ബ്രൈറ്റ്നസുമായി, 1800നിറ്റ്സ് പീക്ക് ​ബ്രൈറ്റ്നസുള്ള അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണിന് ഉള്ളത് എന്ന് ചിത്രങ്ങൾ അ‌വകാശപ്പെടുന്നു.

20000 രൂപയിൽ താഴെ വിലയിൽ ഐക്യൂ Z9 5ജി അ‌വതരിപ്പിക്കപ്പെടും എന്ന് ഇത് സ്ഥിരീകരിക്കുന്നു. കൂടാതെ 5000mAh ബാറ്ററിയും ഇതിൽ ഉണ്ടാകുമെന്ന് ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു, ഇത് 5.9 മണിക്കൂർ ഗെയിമിംഗ് ​ടൈമും 17 മണിക്കൂർ വീഡിയോ ആസ്വാദനവും വാഗ്ദാനം ചെയ്യുമെന്ന് ഐക്യൂ അ‌വകാശപ്പെടുന്നു.

ഒരു ഒന്നൊന്നര ട്വിസ്റ്റുമായി ഐക്യൂ Z9 5G;  വില ആണ് ​ഹൈ​ലൈറ്റ്!

ഐക്യൂ Z9 5ജിയുടെ 8GB/128GB പ്രാരംഭ വേരിയന്റിന് 19,999 രൂപയും 8GB/256GB വേരിയന്റിന് 21,999 രൂപയുമായിരിക്കും വില എന്നാണ് ടിപ്സ്റ്റർ മുകുൾ ശർമ്മ പറയുന്നത്. ഇത് കമ്പനിയുടെ ടീസറിലെ വിവരങ്ങളുമായി ചേർന്ന് പോകുന്നുണ്ട്. ആമസോൺ വഴിയാണ് ഈ പുതിയ ഐക്യൂ 5ജി സ്മാർട്ട്ഫോണും വിൽപ്പനയ്ക്ക് എത്തുന്നത്.

മാർച്ച് 13ന് ഉച്ചയ്ക്ക് 12മുതൽ ഐക്യൂ Z9 5ജിയുടെ പ്രീ ബുക്കിങ് ആരംഭിക്കും. മാർച്ച് 14ന് ഉച്ചയ്ക്ക് 12ന് ആണ് ഓപ്പൺ സെയിൽ ആരംഭിക്കുക. ലോഞ്ചിനോട് അ‌നുബന്ധിച്ച് ആകർഷകമായ ഓഫറുകളും പ്രതീക്ഷിക്കാം. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ വഴി 2,000 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ടും 3 മാസത്തെ നോ-കോസ്റ്റ് ഇഎംഐയും ലഭിക്കും.

More from GizBot

Best Mobiles in India

English summary
The Indian launch of iQOO Z9 5G is scheduled for March 12. Before the launch, the details about the price of this smartphone in India have come out. According to tipster Mukul Sharma, the iQoo Z9 5G will be priced at Rs 19,999 for the entry-level 8GB/128GB variant and Rs 21,999 for the 8GB/256GB variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X