പാവങ്ങളുടെ ഐഫോണും എസ്24 അൾട്രയും ഇനി ഇവൻ! ഐക്യൂ Z9 5ജി ഇന്ത്യയിൽ
ഐക്യൂ തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷത്തെ ഇന്ത്യയിലെ ഐക്യൂവിന്റെ സൂപ്പർഹിറ്റ് ഫോണുകളിൽ ഒന്നായ iQOO Z7 ൻ്റെ പിൻഗാമിയായി ഐക്യൂ Z9 5ജി (iQOO Z9 5G) ആണ് ഇന്ത്യയിൽ പുതിയതായി ലോഞ്ച് ചെയ്തിരിക്കുന്നത്.
മുൻഗാമിയായ ഐക്യൂ Z7 5ജിയിൽനിന്ന് ഒട്ടേറെ നവീകരണവുമായാണ് Z9 5ജി എത്തുന്നത്. AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ഡൈമെൻസിറ്റി 7200 SoC, 50MP പ്രൈമറി ക്യാമറ, 44W ഫാസ്റ്റ് ചാർജിംഗുള്ള 5,000mAh ബാറ്ററി എന്നിങ്ങനെ ശ്രദ്ധേയമായ ഫീച്ചറുകൾ ഈ മിഡ്റേഞ്ച് സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നു.

മുൻ മോഡലിനെക്കാൾ ഒരുപാട് മികച്ച ഫീച്ചറുകൾ അവതരിപ്പിക്കുമ്പോൾ തന്നെ 20000 രൂപയിൽ താഴെ വിലയിൽ എത്തുന്നു എന്നതാണ് ഐക്യൂ Z9 5ജിയെ ശ്രദ്ധേയമാക്കുന്നത്. ഈ പ്രൈസ് സെഗ്മെന്റിനുള്ളിൽ ഡൈമെൻസിറ്റി 7200 ചിപ്സെറ്റ് വാഗ്ദാനം ചെയ്യുന്ന ആദ്യ സ്മാർട്ട്ഫോൺ എന്നതും ഐക്യൂ Z9 5ജിയുടെ പ്രത്യേകതയാണ്.
iQOO Z9 5G സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ: 6.67 ഇഞ്ച് (2400×1080 പിക്സലുകൾ) ഫുൾ HD+ അമോലെഡ് സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിംഗ് റേറ്റ്, HDR 10+, 1800 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, DT-Star2 ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട് ഐക്യൂ Z9 അവതരിപ്പിക്കുന്ന ഫീച്ചറുകൾ.

മാലി G610 MC4 ജിപിയു ഉള്ള 2.8GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7200 4nm പ്രോസസർ ആണ് ഇതിലുള്ളത്. ഇതിന് അകമ്പടിയായി 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജും എത്തുന്നുണ്ട്. മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാം.
സോണി IMX882 സെൻസറോട് കൂടിയ 50MP മെയിൻ ക്യാമറ, f/1.79 അപ്പേർച്ചർ, OIS + EIS, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, 4K 30fps വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ് എന്നിവയാണ് ഇതിലെ റിയർ ക്യാമറ യൂണിറ്റിലെ ഫീച്ചറുകൾ. f/2.0 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14ൽ ആണ് പ്രവർത്തനം. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP54 റേറ്റിങ്, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി) എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

5G (n1/n3/n5/n8/n28B/n40/n77/n78 ബാൻഡുകൾ), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 ax (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS/ GLONASS/ Beidou, യുഎസ്ബി ടൈപ്പ് സി, ഫീച്ചറുകളും 44W ഫാസ്റ്റ് ചാർജിംഗ് ഉള്ള 5000mAh ബാറ്ററിയും ഐക്യൂ Z9 5ജിയുടെ ഫീച്ചറുകളിൽപ്പെടുന്നു.
ഗ്രാഫീൻ ബ്ലൂ, ബ്രഷ്ഡ് ഗ്രീൻ നിറങ്ങളിൽ ഐക്യൂ Z9 5ജി ലഭ്യമാകും. ഇതിന്റെ 8GB + 128GB പ്രാരംഭ മോഡലിന് 19,999 രൂപയും 8GB + 256GB മോഡലിന് 21,999 രൂപയും ആണ് വില. Amazon.in, iQOO.com എന്നിവ വഴി Z9 5ജി വാങ്ങാം. മാർച്ച് 13-ന് 12-PMന് ആമസോണിൽ മുൻകൂർ സെയിൽ ആരംഭിക്കും.
ഐക്യൂ Z9 5ജിയുടെ യഥാർഥ ഓപ്പൺ സെയിൽ മാർച്ച് 14-ന് ഉച്ചയ്ക്ക് 12 ന് ആണ് ആരംഭിക്കുക. ICICI/HDFC ബാങ്ക് കാർഡുകൾക്ക് 2000 ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭ്യമാണ്. 3 മാസം വരെ നോ കോസ്റ്റ് ഇഎംഐയും ലഭ്യമാകും. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള മികച്ച സ്മാർട്ട്ഫോൺ ഇനി ഇതാകും.


Click it and Unblock the Notifications








