Home
Mobile

തക്കുടുക്കുട്ടാ, വാടാ ഇവിടെ! യുവതലമുറയുടെ പ്രിയപ്പെട്ട ഐക്യൂ പുതിയ 5ജി ഫോണുമായി എത്തുന്നു

കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളുടെ, പ്രത്യേകിച്ച് യുവ തലമുറയിലെ സ്മാർട്ട്ഫോൺ ഉപയോക്താക്കളുടെ ഇഷ്ട സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഐക്യൂ (IQOO). എല്ലാ സെ​ഗ്മെന്റുകളിലും സ്മാർട്ട്ഫോണുകൾ ഇറക്കുകയും അ‌വ ആ വിലയിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ആണ് എന്ന് ഉറപ്പാക്കുന്ന വിധത്തിൽ മികച്ച ഫീച്ചറുകൾ അ‌തിൽ നൽകുകയും ചെയ്യുന്നതിൽ ഐക്യൂ പ്രത്യേക ശ്രദ്ധ പുലർത്താറുണ്ട്. മികച്ച പെർഫോമൻസും ബാറ്ററി, ക്യാമറ ഫീച്ചറുകളും ഐക്യൂ ഫോണുകളിൽ ഉറപ്പായും പ്രതീക്ഷിക്കാനാകുന്നു. അ‌തിനാൽത്തന്നെ ഇതിനകം ആളുകളുടെ വിശ്വാസം നേടിയെടുക്കാൻ ഐക്യൂ ഫോണുകൾക്ക് കഴിയുന്നുണ്ട്.

ഇപ്പോൾ ഐക്യൂ ഒരു പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു. ഐക്യൂ Z9 സീരീസിലേക്ക് ഉൾപ്പെടുത്താവുന്ന ഐക്യൂ Z9 ​ലൈറ്റ് 5ജി (iQOO Z9 Lite 5G) ആണ് വരാൻ പോകുന്നത്. ജൂ​ലൈ 15ന് ഐക്യൂ Z9 ​ലൈറ്റ് 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നു. ആമസോൺ വഴിയാണ് ഈ ഫോൺ വിൽപ്പനയ്ക്ക് എത്തുന്നത്.

യുവതലമുറയുടെ പ്രിയപ്പെട്ട ഐക്യൂ പുതിയ 5ജി ഫോണുമായി എത്തുന്നു

ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലൂടെ ഐക്യൂ സിഇഒ നിപുൻ മരിയ ഐക്യൂ Z9 ​ലൈറ്റ് 5ജിയുടെ വരവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടൊപ്പം ഫോണിന്റെ ചിത്രവും അ‌ദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഫുളി ലോഡഡ് 5ജി എക്സ്പീരിയൻസ് ആണ് ഈ സ്മാർട്ട്ഫോണിലൂടെ ഉപയോക്താക്കളെ കാത്തിരിക്കുന്നത് എന്ന് നിപുൻ മരിയ പറയുന്നു.

മീഡിയടെക് ഡിമെൻസിറ്റി 6300 ചിപ്സെറ്റ് കരുത്താക്കിയാണ് ഐക്യൂ Z9 ​ലൈറ്റ് 5ജി എത്തുക എന്നതും സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ AnTuTu 10-ൽ 4.14 ലക്ഷത്തിലധികം സ്കോർ ഈ ഫോൺ നേടിയതായി കമ്പനി പറയുന്നു. ഐക്യുവിന്റെ ഇന്ത്യയിലെ ആദ്യത്തെ എൻട്രി ലെവൽ സ്‌മാർട്ട്‌ഫോണായിരിക്കും ഇതെന്നും റിപ്പോർട്ടുണ്ട്. ഇതിനെ ശരിവയ്ക്കും വിധത്തിൽ, 6GB+ 128GB വേരിയന്റിൽ ഈ ഫോൺ ലഭ്യമാകും എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

യുവതലമുറയുടെ പ്രിയപ്പെട്ട ഐക്യൂ പുതിയ 5ജി ഫോണുമായി എത്തുന്നു

ഡി​സൈൻ, ചിപ്സെറ്റ് എന്നിവ നൽകുന്ന സൂചനകൾ വച്ച് നോക്കിയാൽ ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട വിവോ T3 ​ലൈറ്റ് 5G യുടെ റീബ്രാൻഡഡ് പതിപ്പായിരിക്കാം ഐക്യൂ Z9 ​ലൈറ്റ് 5ജി എന്ന് ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഐക്യുവിന്റെ ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ട്ഫോൺ ഇത് ആയിരിക്കാം എന്ന റിപ്പോർട്ടുകളും ഇതിനോട് ചേർന്നു നിൽക്കുന്നു.

കാരണം വിവോയുടെ ഏറ്റവും കുറഞ്ഞ വിലയിലുള്ള 5G സ്മാർട്ട്‌ഫോണായി വിശേഷിപ്പിക്കപ്പെടുന്ന മോഡലാണ് വിവോ T3 ലൈറ്റ്. അ‌തിന്റെ സമാന ഫീച്ചറുകളുമായിട്ടാണ് എത്തുന്നത് എങ്കിൽ ഐക്യൂ z9 ​ലൈറ്റ് 5ജിക്കും വില കുറവ് ആയിരിക്കും. ഐക്യൂവിന്റെ Z9 സീരീസിൽപ്പെടുന്ന Z9, Z9x മോഡലുകൾ 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിൽ ഇതിനകം ഉണ്ട്.

അ‌തിനാൽ വരാൻ പോകുന്ന z9 ​ലൈറ്റ് 5ജി ബജറ്റ് സൗഹൃദ സ്മാർട്ട്ഫോൺ ആയിരിക്കും എന്ന വാദത്തിന് ശക്തി കൂടുതലാണ്. ഇതിനകം ഏറെ വിശ്വാസ്യതയുള്ള ബ്രാൻഡാണ് ഐക്യൂ. അ‌തിനാൽ ഐക്യൂ ബജറ്റ് വിലയിൽ ഒരു 5ജി സ്മാർട്ട്ഫോൺ പുതിയതായി വിപണിയിൽ എത്തിക്കുമ്പോൾ അ‌തിന് പ്രത്യേക ശ്രദ്ധ ലഭിക്കും. ഇത് മറ്റ് ബ്രാൻഡുകളുടെ ബജറ്റ് 5ജി ഫോണുകൾക്ക് വൻ ഭീഷണി സൃഷ്ടിക്കുമെന്നാണ് കരുതപ്പെടുന്നത്.

യുവതലമുറയുടെ പ്രിയപ്പെട്ട ഐക്യൂ പുതിയ 5ജി ഫോണുമായി എത്തുന്നു

90Hz റിഫ്രഷ് റേറ്റ് ഉള്ള 6.56 ഇഞ്ച് HD+ LCD സ്‌ക്രീൻ, നോച്ചിനുള്ളിൽ 8MP ക്യാമറ, 50MP + 2MP ഡ്യുവൽ റിയർ ക്യാമറകൾ, സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സ്കാനർ, 15W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവ ഈ ഫോണിൽ പ്രതീക്ഷിക്കാം. വിശദമായ വിവരങ്ങൾ ലോഞ്ചിനോട് അ‌ടുത്ത ദിവസങ്ങളിൽ പുറത്തുവരും.

More from GizBot

Best Mobiles in India

English summary
IQOO has confirmed that the IQOO Z9 Lite 5G will be launched in India on July 15. The phone will be available for purchase through Amazon. IQOO Z9 Lite 5G is powered by MediaTek Dimensity 6300 chipset. According to the company, the phone scored over 4.14 lakh on AnTuTu 10. It will also reportedly be IQOO's first entry-level smartphone in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X