ഏത് വിലയിലും കിടിലൻ സ്മാർട്ട്ഫോൺ റെഡി! 11 വിലകളിൽ ഫോണുമായി ഐക്യൂ Z9 സീരീസ് ലോഞ്ച് ചെയ്തു
മൂന്ന് കിടിലൻ സ്മാർട്ട്ഫോണുകളുമായി ഐക്യൂ Z9 സീരീസ് (iQOO Z9 series) ചൈനയിൽ ലോഞ്ച് ചെയ്തു. ഐക്യൂ Z9 (iQOO Z9), ഐക്യൂ Z9x (iQOO Z9x), ഐക്യൂ Z9 ടർബോ (iQOO Z9 Turbo) എന്നിവയാണ് ഐക്യൂ Z9 സീരീസിലുള്ളത്.
ഐക്യൂ Z9 സീരീസിലെ ഈ മൂന്ന് മോഡലുകളിലായി ആകെ 11 വേരിയന്റുകൾ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. ഇതിലൂടെ ഒറ്റയടിക്ക് 11 ഓപ്ഷനുകളാണ് തെരഞ്ഞെടുക്കുന്നതിനായി ഉപയോക്താക്കൾക്ക് ലഭ്യമായിരിക്കുന്നത്. അതേസമയം ഈ സീരീസിൽ ഉൾപ്പെടുന്ന ഐക്യൂ Z9x ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്ത Vivo T3xന്റെ റീബാഡ്ജ് പതിപ്പാണ്.

അതേപോലെ ഐക്യൂ Z9 ഇന്ത്യയിൽ ലോഞ്ച് ചെയ്ത മോഡലിൽ നിന്ന് ചെറിയ വ്യത്യാസങ്ങളോടെയാണ് ചൈനയിൽ എത്തിയിരിക്കുന്നത്. ഈ സീരീസിൽ ഉൾപ്പെടുന്ന മറ്റൊരു മോഡലായ ടർബോ വേരിയൻ്റ് ടോപ്പ്-എൻഡ് ഓപ്ഷനെ പ്രതിനിധീകരിക്കുന്നു. ഇന്ത്യൻ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ശ്രദ്ധ മുഴുവൻ ടർബോ വേരിയന്റിൽ ആണ്.
ഐക്യൂ Z9 ടർബോയുടെ പ്രധാന ഫീച്ചറുകൾ: 1.5K റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഇത് 144Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+ പിന്തുണ, ഡോൾബി വിഷൻ, 3840Hz PWM ഡിമ്മിംഗ് എന്നിവയോടെയാണ് എത്തുന്നത്.

സ്നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റ് ആണ് ഐക്യൂ Z9 ടർബോയുടെ കരുത്ത്. 16GB വരെ LPDDR5x റാമും 512GB UFS 4.0 സ്റ്റോറേജും ഇതിന് അകമ്പടിയായി എത്തുന്നു. ആൻഡ്രോയിഡ് 14-അധിഷ്ഠിത ഒറിജിൻ OS 4ൽ ആണ് ഫോണിന്റെ പ്രവർത്തനം. 80W ഫാസ്റ്റ് ചാർജിംഗുള്ള 6,000mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്.
ക്യാമറയുടെ കാര്യത്തിലേക്ക് വന്നാൽ 50MP സോണി LYT-600 മെയിൻ സെൻസർ, 8MP അൾട്രാവൈഡ് സെൻസർ എന്നിവ അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. ഇത് 4K60fps വരെ വീഡിയോ റെക്കോർഡിംഗ് പിന്തുണയ്ക്കുന്നു. സെൽഫിക്കും മറ്റുമായി 16MP ഫ്രണ്ട് ക്യാമറയാണ് ഉള്ളത്. ഇത് FHD വീഡിയോ റെക്കോർഡിംഗ് ശേഷിയോടെ എത്തുന്നു.
ഡിസ്‌പ്ലേ, സോഫ്‌റ്റ്‌വെയർ, ഫ്രണ്ട് ക്യാമറ, ബാറ്ററി, ചാർജിംഗ് എന്നിവയുടെ കാര്യത്തിൽ ടർബോയുടെയും സ്റ്റാന്റേർഡ് Z9 മോഡലിന്റെയും ഫീച്ചറുകൾ ഒരുപോലെയാണ്. എന്നാൽ, സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ്, 12GB LPDDR4x റാം+ 512GB UFS 2.2 സ്റ്റോറേജ്, 50MP Sony LYT-600 പ്രൈമറി സെൻസറും 2MP ഡെപ്ത് സെൻസർ എന്നിവയാൽ Z9 വ്യത്യാസപ്പെട്ടിരിക്കുന്നു.

ഐക്യൂ Z9x വിവോ T3x 5ജിയിൽ ഉള്ളതുപോലെ, 6.72-ഇഞ്ച് 120Hz IPS LCD സ്‌ക്രീൻ, സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റ്, 44W ചാർജിംഗുള്ള 6,000mAh ബാറ്ററി, 50MP+ 2MP ഡ്യുവൽ റിയർ ക്യാമറ, ആൻഡ്രോയിഡ് 14 ഒഎസ് എന്നീ ഫീച്ചറുകളുമായി എത്തുന്നു.
ഐക്യൂ Z9 സീരീസ് ഫോണുകളുടെ വില: ഐക്യൂ Z9x 8GB+ 128GB: 1149 യുവാൻ (ഏകദേശം 13,210 രൂപ), ഐക്യൂ Z9x 8GB+ 256GB: 1249 യുവാൻ (ഏകദേശം 14,360 രൂപ), ഐക്യൂ Z9x 12GB+ 256GB: 1449 യുവാൻ (ഏകദേശം 16,985 രൂപ).
ഐക്യൂ Z9 8GB+ 128GB: 1499 യുവാൻ (ഏകദേശം 17,240 രൂപ), ഐക്യൂ Z9 8GB+ 256GB: 1599 യുവാൻ (ഏകദേശം 18,740 രൂപ), ഐക്യൂ Z9 12GB+ 256GB: 1799 യുവാൻ (ഏകദേശം 20,690 രൂപ), ഐക്യൂ Z9 12GB+ 512GB: 1999 യുവാൻ (ഏകദേശം 23,430 രൂപ).
ഐക്യൂ Z9 ടർബോ 12GB+ 256GB: 1999 യുവാൻ (ഏകദേശം 23,430 രൂപ), ഐക്യൂ Z9 ടർബോ 16GB+ 256GB: 2299 യുവാൻ (ഏകദേശം 26,945 രൂപ), ഐക്യൂ Z9 ടർബോ 12GB+512GB: 2399 യുവാൻ (ഏകദേശം 28,120 രൂപ), ഐക്യൂ Z9 ടർബോ 16GB+ 512GB: 2599 യുവാൻ (ഏകദേശം 29,890 രൂപ).


Click it and Unblock the Notifications








