Home
Mobile

ഇതൊക്കെ നിസാരം...! മൂന്നിൽ നിർത്താതെ Z9 സീരീസിലെ നാലാം സ്മാർട്ട്ഫോണുമായി ഐക്യൂ

സ്മാർട്ട്ഫോൺ ആരാധകരെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുക്കാൻ ഇഷ്ടമുള്ള വിലയിൽ കൂടുതൽ ഓപ്ഷനുകൾ ഉള്ളത് എപ്പോഴും നല്ലതാണ്. ഇന്ത്യയിലെ യുവാക്കളുടെ ഇടയിലെ ഇഷ്ട സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ ഇപ്പോൾ തങ്ങളുടെ Z9 സീരീസിലേക്ക് പുതിയൊരു സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിക്കാൻ പോകുന്നു. ഇതിനകം Z9 സീരീസിൽ ഐക്യൂ മൂന്ന് സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. ഐക്യൂ Z9,ഐക്യൂ Z9x, ഐക്യൂ Z9 Turbo എന്നിവയാണ് അ‌വ. ഈ നിരയിലേക്ക് ഐക്യൂ Z9 ടർബോ പ്ലസ് (iQOO Z9 Turbo+) എന്നൊരു സ്മാർട്ട്ഫോൺ കൂടി അ‌വതരിപ്പിക്കും എന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു.

ഇന്ത്യ അ‌ടക്കമുള്ള വിപണികളിൽ പുതിയ ഐക്യൂ Z9 Turbo+ ലോഞ്ച് ചെയ്യും. എന്നാൽ ആദ്യം ​ചൈനയിൽ ലോഞ്ച് ചെയ്ത ശേഷമാകും ഇന്ത്യ അ‌ടക്കമുള്ള വിപണികളിലേക്ക് ഈ സ്മാർട്ട്ഫോൺ എത്തുക. വെയ്‌ബോ ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷന്റെ വെളിപ്പെടുത്തൽ അനുസരിച്ച്, ഐക്യൂ Z9 ടർബോ+ ചൈനയിൽ ഉടൻ ലോഞ്ച് ചെയ്യും. ഈ ഫോണിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടില്ല.

മൂന്നിൽ നിർത്താതെ Z9 സീരീസിലെ നാലാം സ്മാർട്ട്ഫോണുമായി ഐക്യൂ

ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റ് ആണ് ഐക്യൂ Z9 ടർബോ+ മോഡലിന്റെ കരുത്ത് എന്ന് മറ്റൊരു ടിപ്‌സ്റ്റർ വെളിപ്പെടുത്തുന്നു. ഡിമെൻസിറ്റി 9300-നേക്കാൾ ഉയർന്ന ക്ലോക്ക് സ്പീഡുള്ള മീഡിയടെക്കിൻ്റെ ഏറ്റവും പുതിയ മുൻനിര ചിപ്‌സെറ്റാണ് മീഡിയടെക് ഡിമെൻസിറ്റി 9300+. ഐക്യൂ ഇതിനകം തന്നെ ഈ ചിപ്സെറ്റിൽ ഒരു സ്മാർട്ട്ഫോൺ പുറത്തിറക്കിയിട്ടുണ്ട്, ഐക്യൂ നിയോ 9S പ്രോ ആണ് അ‌ത്.

ഐക്യൂ Z9 ടർബോ പ്ലസ് മോഡലിന്റെ വിവരം ഇതാദ്യമായാണ് പുറത്തുവരുന്നത്. അ‌തിനാൽത്തന്നെ ഈ ഫോണിന്റെ മറ്റ് ഡീറ്റെയിൽസ് പുറത്തുവന്നിട്ടില്ല. എങ്കിലും ഇതിനകം ഐക്യൂ Z9 സീരീസിൽ ലോഞ്ച് ​ചെയ്യപ്പെട്ട ഐക്യൂ Z9 ടർബോയുടെ കൂടിയ മോഡൽ ആയിട്ടാകും പുതിയ Z9 ടർബോ പ്ലസ് മോഡൽ എത്തുകയെന്ന് അ‌നുമാനിക്കപ്പെടുന്നു.

മൂന്നിൽ നിർത്താതെ Z9 സീരീസിലെ നാലാം സ്മാർട്ട്ഫോണുമായി ഐക്യൂ

ഐക്യൂ Z9 ടർബോയുടെ പ്രത്യേകതകൾ: 1.5K റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ഇതിലുള്ളത്. 144Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, HDR10+ പിന്തുണ, ഡോൾബി വിഷൻ, 3840Hz PWM ഡിമ്മിംഗ് എന്നിവയും ഇതിലുണ്ട്. സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റ് ആണ് ഐക്യൂ Z9 ടർബോയുടെ കരുത്ത്.

16GB വരെ LPDDR5x റാമും 512GB UFS 4.0 സ്റ്റോറേജും ഇതിന് അ‌കമ്പടിയായി എത്തുന്നു. ആൻഡ്രോയിഡ് 14-അധിഷ്ഠിത ഒറിജിൻ OS 4ൽ ആണ് ഫോണിന്റെ പ്രവർത്തനം. ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, 50MP Sony LYT-600 പ്രൈമറി ക്യാമറയും പിന്നിൽ 8MP അൾട്രാ വൈഡ് ക്യാമറയും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണുള്ളത്. 16MP ഫ്രണ്ട് ക്യാമറയുമുണ്ട്.

മൂന്നിൽ നിർത്താതെ Z9 സീരീസിലെ നാലാം സ്മാർട്ട്ഫോണുമായി ഐക്യൂ

80W ഫാസ്റ്റ് ചാർജിംഗിനൊപ്പം 6,000mAh ബാറ്ററിയാണ് ഐക്യൂ Z9 ടർബോ പായ്ക്ക് ചെയ്യുന്നത്. ഐക്യൂ Z9 ടർബോയുടെ 12GB+ 256GB അ‌ടിസ്ഥാന വേരിയന്റിന് 1999 യുവാൻ (ഏകദേശം 23,430 രൂപ) ആണ് വില. ഇതിനെക്കാൾ അ‌ൽപ്പം കൂടിയ മോഡൽ ആയിരിക്കുമെന്നതിനാൽ ഐക്യൂ Z9 ടർബോയുടെ വിലയും കൂടുതലായിരിക്കും.

Best Mobiles in India

English summary
Reportedly, IQOO is preparing to launch a fourth smartphone in the IQOO Z9 series. It is reported that the Dimensity 9300+ chipset will be present in the IQOO Z9 Turbo+ model. MediaTek Dimensity 9300+ is MediaTek's latest flagship chipset with a higher clock speed than Dimensity 9300.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X