Home
Mobile

ഐക്യൂ 12 വാങ്ങാൻ പറ്റിയില്ലേ​? സാരമില്ല, പുതുപുത്തൻ ഫോൺ വേറെ വരുന്നുണ്ട്! ഐക്യൂ 12 ​ലൈറ്റ്

ലോകമെമ്പാടുമുള്ള ഐക്യൂ സ്മാർട്ട്ഫോൺ ആരാധകർക്ക് ഒരു സന്തോഷ വാർത്ത. ഏറ്റവും പുതിയ ഐക്യൂ സ്മാർട്ട്ഫോണായ ഐക്യൂ Z9 ടർബോ ( iQOO Z9 Turbo) ​ചൈനയ്ക്ക് വെളിയിൽ അ‌തായത് ആഗോള വിപണിയിൽ ഐക്യൂ 12 ​ലൈറ്റ് (iQOO 12 Lite) എന്ന പേരിൽ ലോഞ്ച് ചെയ്യും.

ഏപ്രിൽ 24ന് ആണ് ഐക്യൂ Z9 സീരീസ് ​ചൈനയിൽ ലോഞ്ച് ചെയ്തത്. മൂന്ന് സ്മാർട്ട്​ഫോണുകളാണ് അ‌തിൽ ഉണ്ടായിരുന്നത്. ഐക്യൂ Z9 (iQOO Z9), ഐക്യൂ Z9x (iQOO Z9x), ഐക്യൂ Z9 ടർബോ ( iQOO Z9 Turbo ) എന്നിവയായിരുന്നു അ‌വ.

ഐക്യൂ 12 വാങ്ങാൻ പറ്റിയില്ലേ​? സാരമില്ല, വരുന്നുണ്ട്! ഐക്യൂ 12 ​ലൈറ്റ്

ഇതിൽ ഐക്യൂ Z9 ടർബോ മാത്രമാണ് ഇന്ത്യക്കാർക്ക് പരിചമില്ലാത്തത്. മറ്റ് രണ്ട് മോഡലുകളും ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ നമുക്ക് പരിചയമുണ്ട്. കാരണം, ഐക്യൂ Z9 ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഫോണാണ്. രണ്ടാമത്തെ മോഡലായ ഐക്യൂ Z9x ഇതിനകം ഇന്ത്യയിൽ ലോഞ്ച് ചെയ്ത Vivo T3xന്റെ റീബാഡ്ജ് പതിപ്പാണ്.

അ‌തിനാൽത്തന്നെ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സീരീസിലെ ടോപ്പ്-എൻഡ് മോഡലായ ടർബോയിൽ ആയിരുന്നു ശ്രദ്ധ. ലോഞ്ചിന് മുൻപ് വരെ ഇതിലെ ഫീച്ചറുകൾ അ‌റിയാനായിരുന്നു തിടുക്കം. അ‌തിന് ശേഷം ​ചൈനയ്ക്ക് പുറത്തേക്ക് ഈ ഫോൺ എപ്പോൾ അ‌വതരിപ്പിക്കപ്പെടും എന്നറിയാനായി അ‌ന്വേഷണം. ഇപ്പോൾ അ‌തിന് ഉത്തരമായിരിക്കുന്നു. ക്വാർട്ടർ 3യിൽ ഈ ഫോൺ ആഗോളതലത്തിൽ ലോഞ്ച് ചെയ്യും.

ഐക്യൂ 12 വാങ്ങാൻ പറ്റിയില്ലേ​? സാരമില്ല, വരുന്നുണ്ട്! ഐക്യൂ 12 ​ലൈറ്റ്

​ചൈനയിൽ പുറത്തിറങ്ങിയ ഐക്യൂ Z9 ടർബോ എന്ന പേരിലല്ല, മറിച്ച് ഈ വർഷം ആദ്യം ആഗോള തലത്തി​ൽ ലോഞ്ച് ചെയ്ത ഐക്യൂ 12 ന്റെ ​ലൈറ്റ് വേർഷനായി ഐക്യൂ 12 ​ലൈറ്റ് എന്ന പേരിലാണ് ഈ ഫോൺ ലോഞ്ച് ചെയ്യപ്പെടുക എന്ന് 91മൊ​ബൈൽസ് റിപ്പോർട്ട് ചെയ്യുന്നു.

2024 ക്യു 3-ൽ ഈ ഫോൺ ആഗോളതലത്തിൽ ലോഞ്ച് ചെയ്യും എന്ന വിവരവും 91മൊ​ബൈൽസ് തന്നെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അ‌തായത് ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങൾക്കിടയിൽ ലോഞ്ച് പ്രതീക്ഷിക്കാം. ഇതിനകം ലോഞ്ച് ചെയ്തതിനാൽ ഐക്യൂ Z9 ടർബോയുടെ ഫീച്ചറുകൾ പുറത്തുവന്നിട്ടുണ്ട്. ആഗോള തലത്തിൽ ലോഞ്ച് ചെയ്യുമ്പോഴും ഇതിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കില്ല.

​ചൈനയിൽ ഐക്യൂ Z9 ടർബോയുടെ നാല് വേരിയന്റുകളാണ് പുറത്തിറങ്ങിയത്. ആഗോള തലത്തി​ലേക്ക് എത്തുമ്പോൾ ഇതിൽ എത്ര വേരിയന്റ് ലഭ്യമാകും എന്ന് വ്യക്തമല്ല. ഇതിന്റെ 12GB+ 256GB പ്രാരംഭ വേരിയന്റിന് 1999 യുവാൻ (ഏകദേശം 23,430 രൂപ) ആണ് വില. ടോപ്-എൻഡ് 16GB+ 512GB വേരിയന്റിന് ഏകദേശം 29,890 രൂപ വിലവരും.

ഐക്യൂ 12 വാങ്ങാൻ പറ്റിയില്ലേ​? സാരമില്ല, വരുന്നുണ്ട്! ഐക്യൂ 12 ​ലൈറ്റ്

ഐക്യൂZ9 ടർബോയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് AMOLED ഡിസ്പ്ലേ, 1.5K റെസല്യൂഷൻ, 144Hz റിഫ്രഷ് റേറ്റ്, 4500 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, HDR10+ പിന്തുണ, ഡോൾബി വിഷൻ, 3840Hz PWM ഡിമ്മിംഗ്, സ്‌നാപ്ഡ്രാഗൺ 8s Gen 3 ചിപ്‌സെറ്റ്, 16GB വരെ LPDDR5x റാമും 512GB UFS 4.0 സ്റ്റോറേജും.

50MP സോണി LYT-600 മെയിൻ സെൻസർ, 8MP അൾട്രാവൈഡ് സെൻസർ എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ, 16MP ഫ്രണ്ട് ക്യാമറ, ആൻഡ്രോയിഡ് 14-അധിഷ്ഠിത ഒറിജിൻ OS 4, 80W ഫാസ്റ്റ് ചാർജിംഗുള്ള 6,000mAh ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, 5G SA/NSA തുടങ്ങി നിരവധി മികച്ച ഫീച്ചറുകൾ ഇതിലുണ്ട്.

Best Mobiles in India

English summary
91Mobiles reports that the IQOO Z9 Turbo will launch globally as the IQOO 12 Lite. The iQOO 12 Lite will debut globally in Q3 2024. That means this phone may be launched between July and September this year. The iQOO Z9 Turbo variant has a Snapdragon 8s Gen 3, a 1.5K AMOLED display, a larger 6,000mAh battery and a 50MP primary camera.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X