പുണ്യമാണ് നീ...! പുതിയ ഐക്യൂ ഹീറോകളിൽ 'രണ്ടാമൻ', ഐക്യൂ Z9s ആവേശ ഡിസ്കൗണ്ടുമായി കളത്തിൽ
ഒരു ഓണക്കാലം കൂടി പടിവാതിലിൽ എത്തി നിൽക്കുന്നു. ഓണം മലയാളികൾക്ക് ആഘോഷത്തിന്റെ മാത്രമല്ല, ഷോപ്പിങ്ങിന്റെയും കൂടി കാലമാണ്. ഈ ഓണത്തിന് പുത്തൻ സ്മാർട്ട്ഫോൺ, അതും 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുത്തിരിക്കുന്ന നിരവധി ആളുകൾ ഉണ്ടാകും. 20000 രൂപയിൽ താഴെ വിലയിൽ നല്ലൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ ഉണ്ടെങ്കിൽ അവർക്ക് ഓഗസ്റ്റ് 29 മുതൽ തന്നെ 'ഓണം' എത്തിയിരിക്കുന്നു, കാരണം കിടിലൻ ഡിസ്കൗണ്ടുമായി ഐക്യൂവിന്റെ ഏറ്റവും പുതിയ 5ജി സ്മാർട്ട്ഫോൺ ഐക്യൂ Z9s 5ജി ഇന്ന് (ഓഗസ്റ്റ് 29) മുതൽ വിൽപ്പന ആരംഭിക്കുകയാണ്.
അതായത് നല്ലൊരു ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർ മികച്ച ഫോണിനായും ഡിസ്കൗണ്ടിനായും സെപ്റ്റംബർ വരെ കാത്തിരിക്കേണ്ടതില്ല എന്നർഥം. 20000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ നൽകാവുന്നതിൽ വച്ച് ഏറ്റവും മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്തുകൊണ്ടാണ് ഐക്യൂ Z9s 5ജി എത്തിയിരിക്കുന്നത്. കൂടാതെ ലോഞ്ച് ഓഫറിന്റെ ഭാഗമായി അടിപൊളി ഡിസ്കൗണ്ടും ഇപ്പോൾ ലഭ്യമാണ്.

ഐക്യൂ അടുത്തിടെയാണ് ഇന്ത്യയിൽ ഐക്യൂ Z9s സീരീസ് അവതരിപ്പിച്ചത്. ഇതിൽ ഐക്യൂ Z9s, ഐക്യൂ Z9s പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഉണ്ടായിരുന്നത്. അതിൽ പ്രോ മോഡൽ ഓഗസ്റ്റ് 23ന് തന്നെ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചിരുന്നു. 30000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിലാണ് ഐക്യൂ Z9s പ്രോ എത്തിയത്.
ഐക്യൂ Z9s പ്രോയുടെ 8GB + 128GB അടിസ്ഥാന മോഡലിന് 24,999 രൂപയും 8GB + 256GB മോഡലിന് 26,999 രൂപയും ടോപ്പ് എൻഡ് 12GB + 256GB മോഡലിന് 28,999 രൂപയും ആയിരുന്നു വില. എന്നാൽ ലോഞ്ച് ഓഫറിന്റെ ഭാഗമായി ഈ മോഡലിന് 3,000 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ അടിസ്ഥാന മോഡൽ 21999 രൂപയ്ക്ക് സ്വന്തമാക്കാനാകും.

ഐക്യൂ Z9s പ്രോയുടെ അൽപ്പം വില കുറഞ്ഞ മോഡലാണ് ഐക്യൂ Z9s. അതായത് ഐക്യൂവിന്റെ പുതിയ ഹീറോകളിലെ രണ്ടാമൻ. പ്രോ മോഡൽ വാങ്ങാൻ ബജറ്റ് ഇല്ലാത്ത ആരാധകർക്ക് അതിന് പകരമായി പരിഗണിക്കാവുന്ന ഓപ്ഷനാണ് ഐക്യൂ Z9s 5ജി. മൂന്ന് വേരിയന്റുകളിൽ ഈ ഫോൺ ലഭ്യമാണ്. ഐക്യൂ Z9s 5ജിയുടെ 8GB + 128GB അടിസ്ഥാന മോഡലിന് 19,999 രൂപയാണ് വില.
ഐക്യൂ Z9s 5ജിയുടെ 8GB + 256GB മോഡലിന് 21,999 രൂപയും ടോപ്പ് എൻഡ് 12GB + 256GB മോഡലിന് 23,999 രൂപയും ആണ് വില. എന്നാൽ വിൽപ്പന ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് ആകർഷകമായ ബാങ്ക് ഡിസ്കൗണ്ടുകൾ ഈ ഫോണിനും പരിമിത കാലയളവിലേക്ക് ലഭ്യമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്കൊപ്പം ഐക്യൂ Z9s മോഡലിന് 2000 രൂപ ഡിസ്കൗണ്ടും 6 മാസം വരെ നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഡിസ്കൗണ്ട് തുടങ്ങിയവയും ലഭ്യമാണ്. ബാങ്ക് ഡിസ്കൗണ്ട് ഓഫർ പ്രയോജനപ്പെടുത്താനായാൽ ഐക്യൂ Z9s 5ജിയുടെ അടിസ്ഥാന മോഡൽ വെറും 17999 രൂപ വിലയിൽ സ്വന്തമാക്കാനാകും.

പോക്കോ എക്സ്6 പ്രോ, നത്തിങ് ഫോൺ 2എ, വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് എന്നിവയൊക്കെയാണ് ഐക്യൂZ9s 5ജിയുടെ പ്രധാന എതിരാളികൾ. ഈ ഫോണുകളുമായി ശക്തമായ മത്സരം നടക്കുമെന്നതിനാൽ നൽകാവുന്ന മികച്ച ഫീച്ചറുകൾ തന്നെ കമ്പനി ഇതിൽ നൽകിയിട്ടുണ്ട്. പോരാട്ടവീര്യത്തിൽ ഐക്യൂ ഫോണുകൾ എന്നും ഒരുപടി മുന്നിലാണെന്നത് വേറെ കാര്യം.
ഐക്യൂ Z9s 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.77 ഇഞ്ച് HDR10+ 3D കർവ്ഡ് AMOLED ഡിസ്പ്ലേ, 1800 nits ബ്രൈറ്റ്നസ്, 120Hz റിഫ്രഷ് റേറ്റ്, 300Hz ടച്ച്സാംപ്ലിംഗ് റേറ്റ് എന്നിവ ഇതിലുണ്ട്. മീഡിയടെക് ഡൈമൻസിറ്റി 7300 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. മാലി G615 ജിപിയു, 8GB/12GB LPDDR4X റാം, 128GB/256GB (UFS2.2) സ്റ്റോറേജ് ഓപ്ഷനുകളും ഇതോടൊപ്പം ലഭ്യമാണ്.
ക്യാമറയുടെ കാര്യമെടുത്താൽ പ്രോ മോഡലിൽ നിന്ന് വേറിട്ട ആകർഷണ സ്വഭാവം പുലർത്തുന്ന ഒരു ഡ്യുവൽ ക്യാമറ മൊഡ്യൂൾ ആണ് ഇതിലുള്ളത്. 50 മെഗാപിക്സൽ സോണി IMX882 OIS പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ പോർട്രെയ്റ്റ് ക്യാമറയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ഫ്രണ്ടിൽ f/2.45 അപ്പേർച്ചർ ഉള്ള 16MP സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.

4K വീഡിയോ, OIS, എഐ ഫീച്ചറുകൾ എന്നിവയും എഐ ഫീച്ചറുകളും ഈ ഐക്യൂ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14ൽ ആണ് പ്രവർത്തനം. പൊടി, വെള്ളം എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി IP64 റേറ്റിങ് ഉണ്ട്. 44W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്.
ഡ്യുവൽ സിം (നാനോ+ നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി തുടങ്ങിയവയാണ് ഐക്യൂ Z9s 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ. ഓനിക്സ് ഗ്രീൻ, ടൈറ്റാനിയം മാറ്റ് കളർഓപ്ഷനുകളിൽ ഈ ഫോൺ എത്തുന്നു. ഐക്യൂവിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്സൈറ്റിന് പുറമേ ആമസോൺ വഴിയും ഐക്യൂ Z9s 5ജി ലഭ്യമാണ്.


Click it and Unblock the Notifications








