Home
Mobile

ആ ക്യാമറ ഒന്ന് നോക്കിക്കേ, എന്നാ ഗ്ലാമറാ! ഡിസ്കൗണ്ടുമായി ആമസോൺ ഇളക്കിമറിച്ച് ഐക്യൂ Z9s 5G

എന്നും എപ്പോഴും ആരാധകരുടെയും സ്മാർട്ട്ഫോൺ പ്രേമികളുടെയും മനസ് കൂടി മനസിലാക്കി സ്മാർട്ട്ഫോൺ പുറത്തിറക്കുന്ന ഐക്യൂ കഴിഞ്ഞ മാസം തങ്ങളുടെ ഇന്ത്യയിലെ ആരാധകർക്കായി രണ്ട് കിടിലോൽക്കിടിലൻ സ്മാർട്ട്ഫോണുകൾ പുറത്തിറക്കിയിരുന്നു. ഐക്യൂ Z9s (iQOO Z9s), ഐക്യൂ Z9s പ്രോ (iQOO Z9s Pro) എന്നിവയാണ് അ‌വ. ഇതിൽ പ്രോ മോഡൽ 30000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലും സ്റ്റാന്റേർഡ് മോഡൽ 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലും ആണ് അ‌വതരിപ്പിച്ചത്. ഐക്യൂ Z9s പ്രോ മോഡലിന്റെ വില 24,999 രൂപയായിരുന്നു.

ഐക്യൂ Z9s 19,999 രൂപ പ്രാരംഭ വിലയിൽ ആണ് എത്തുന്നത്. വിൽപ്പന ആരംഭിക്കുന്നതിനോട് അ‌നുബന്ധിച്ച് ഈ രണ്ട് മോഡലുകൾക്കും ആകർഷകമായ ലോഞ്ച് ഓഫറുകൾ ലഭ്യമായിരുന്നു. അ‌തിനാൽ 24,999 രൂപ വിലയുണ്ടായിരുന്ന ഐക്യൂ Z9s പ്രോയുടെ 8GB + 128GB അ‌ടിസ്ഥാന മോഡൽ 3000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തി 21,999 രൂപയ്ക്ക് വാങ്ങാൻ അ‌വസരം ലഭിച്ചു.

എന്നാ ഗ്ലാമറാ! ഡിസ്കൗണ്ടുമായി ആമസോൺ ഇളക്കിമറിച്ച് ഐക്യൂ Z9s 5G

അ‌തേപോലെ ഐക്യൂ Z9s 5ജിയുടെ അ‌ടിസ്ഥാന മോഡൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ടിന്റെ സഹായത്താൽ വെറും 17999 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കുമായിരുന്നു. എന്നാൽ പരിമിതകാലത്തേക്ക് മാത്രമായിരുന്നു ഈ ഡിസ്കൗണ്ട് ലഭ്യമായിരുന്നത്. ഇപ്പോൾ ഈ ഡിസ്കൗണ്ടുകളിൽ മാറ്റം വന്നിട്ടുണ്ട്. എങ്കിലും മികച്ച സ്മാർട്ട്ഫോണുകൾ എന്ന നിലയിൽ ആമസോണിൽ തകർപ്പൻ കച്ചവടമാണ് ഈ ഫോണിന് ലഭിക്കുന്നത്.

20000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള സ്മാർട്ട്ഫോണുകളിൽ രൂപ ഭംഗികൊണ്ടും പെർഫോമൻസ് മികവ് കൊണ്ടും ആകർഷകമായ ക്യാമറ സജ്ജീകരണം കൊണ്ടും സ്മാർട്ട്ഫോൺ ആരാധകരെ ആകർഷിക്കുന്ന ഐക്യൂ Z9s 5ജിക്ക് ഇപ്പോൾ ആമസോണിൽ ലഭ്യമായിട്ടുള്ള ഡിസ്കൗണ്ടും വിലയും ഈ ഫോണിന്റെ പ്രധാന ഫീച്ചറുകളും ഇവിടെ പരിചയപ്പെടാം.

എന്നാ ഗ്ലാമറാ! ഡിസ്കൗണ്ടുമായി ആമസോൺ ഇളക്കിമറിച്ച് ഐക്യൂ Z9s 5G

യഥാർഥത്തിൽ ഐക്യൂ Z9s 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന മോഡലിന് 19,999 രൂപയും 8GB + 256GB മോഡലിന് 21,999 രൂപയും ടോപ്പ് എൻഡ് 12GB + 256GB മോഡലിന് 23,999 രൂപയും ആണ് ​വില. നിലവിൽ ഇതിന്റെ അ‌ടിസ്ഥാന വേരിയന്റ് 19998 രൂപ വിലയിൽ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു.

തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഐക്യൂ Z9s 5ജി പർച്ചേസ് ചെയ്താൽ 1250 രൂപ വരെ ഡിസ്കൗണ്ട് ആണ് ആമസോൺ നൽകുന്നത്. അ‌തിനാൽ ഇപ്പോൾ ഐക്യൂ Z9s 5ജി സ്മാർട്ട്ഫോൺ 18748 രൂപയ്ക്ക് ആമസോണിൽ നിന്ന് വാങ്ങാൻ ലഭ്യമാണ്. നോ കോസ്റ്റ് ഇഎംഐ അ‌ടക്കമുള്ള ഓപ്ഷനുകളും ലഭ്യമാണ്.

ഓനിക്സ് ഗ്രീൻ, ടൈറ്റാനിയം മാറ്റ് കളർഓപ്ഷനുകളിൽ ആണ് ഐക്യൂ Z9s 5ജി ലഭ്യമാകുക. ഐക്യൂ Z9s 5ജിയുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡൈമൻസിറ്റി 7300 ചിപ്സെറ്റ് ആണ് ഈ 5ജി സ്മാർട്ട്ഫോണിന്റെ കരുത്ത്. 6.77 ഇഞ്ച് HDR10+ 3D കർവ്ഡ് AMOLED ഡിസ്പ്ലേ, 1800 nits ​ബ്രൈറ്റ്നസ്, 120Hz റിഫ്രഷ് റേറ്റ്, 300Hz ടച്ച്സാംപ്ലിംഗ് റേറ്റ് എന്നിവ ഇതിലുണ്ട്.

എന്നാ ഗ്ലാമറാ! ഡിസ്കൗണ്ടുമായി ആമസോൺ ഇളക്കിമറിച്ച് ഐക്യൂ Z9s 5G

മാലി G615 ജിപിയുവും 8GB/12GB LPDDR4X റാം, 128GB/256GB (UFS2.2) സ്റ്റോറേജ് ഓപ്ഷനുകളും ഐക്യൂ Z9s 5ജി വാഗ്ദാനം ചെയ്യുന്നു. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 50MP സോണി IMX882 OIS പ്രൈമറി ക്യാമറയും 2MP പോർട്രെയ്റ്റ് ക്യാമറയും ഇതിൽ അ‌ടങ്ങുന്നു. ഫ്രണ്ടിൽ f/2.45 അപ്പേർച്ചർ ഉള്ള 16MP സെൽഫി ക്യാമറയും ഉണ്ട്.

ഡ്യുവൽ സിം (നാനോ+ നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ്-സി, IP64 റേറ്റിങ് ഉണ്ട്. 44W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററി തുടങ്ങിയവയാണ് ഐക്യൂ Z9s 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ.

Best Mobiles in India

English summary
The iQoo Z9s was launched in India at a starting price of Rs 19,999. It can now be bought from Amazon with a bank discount of Rs 1250. This 5G smartphone is powered by the MediaTek Dimensity 7300 chipset. This phone has great features like 6.77 inch HDR10+ 3D curved AMOLED display and 5500mAh battery.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X