വാങ്ങുമ്പോൾ ബെസ്റ്റ് സെല്ലർ 5ജി സ്മാർട്ട്ഫോൺ തന്നെ വാങ്ങാം, അതും 1500 രൂപ ഡിസ്കൗണ്ടിൽ!
പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ഐക്യുവിന്റെ 20000 രൂപയിൽ താഴെ വിലയിൽ ലഭ്യമായിട്ടുള്ള കിടിലൻ 5ജി സ്മാർട്ട്ഫോണിന് ഇപ്പോൾ ആമസോണിൽ 1500 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. ഈ വർഷം ഓഗസ്റ്റിൽ ഐക്യൂ ഇന്ത്യയിൽ ലോഞ്ച് ചെയ്ത ഐക്യൂ Z9s സീരീസിൽ ഐക്യൂ Z9s (iQOO Z9s 5G ), ഐക്യൂ Z9s പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഉണ്ടായിരുന്നത്. ഈ രണ്ട് മോഡലുകൾക്കും ആമസോണിൽ ഇപ്പോൾ ഡിസ്കൗണ്ട് ലഭ്യമാണ്. പ്രോ മോഡലിന്റെ ഡിസ്കൗണ്ട് കഴിഞ്ഞ ദിവസം നാം പരിചയപ്പെട്ടു.
ഇപ്പോൾ 20000 രൂപയിൽ താഴെ വിലയിൽ നല്ലൊരു 5ജി ഫോൺ തേടുന്നവർക്ക് മികച്ച ഓപ്ഷൻ എന്ന നിലയിൽ പരിഗണിക്കാവുന്ന സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z9s 5ജി. കാഴ്ചയിലും പെർഫോമൻസിലും ഉപയോക്താവിന് ഒരേപോലെ സംതൃപ്തി നൽകാൻ ഈ സ്മാർട്ട്ഫോണിന് സാധിക്കും. ഈ കിടിലൻ ഫോൺ ഇപ്പോൾ മികച്ച വിലയിൽ സ്വന്തമാക്കാൻ ആമസോൺ അവസരം നൽകുന്നു.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഐക്യൂ Z9s 5ജിയുടെ 8GB+ 128GB അടിസ്ഥാന മോഡലിന് 19,999 രൂപയും 8GB + 256GB മോഡലിന് 21,999 രൂപയും ടോപ്പ് എൻഡ് 12GB + 256GB മോഡലിന് 23,999 രൂപയും ആയിരുന്നു വില. നിലവിൽ ഇതിന്റെ അടിസ്ഥാന 8GB+ 128GB വേരിയന്റ് 19999 രൂപ വിലയിൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.
തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്കൊപ്പം ഐക്യൂ Z9s 5ജി വാങ്ങുന്ന ഉപയോക്താക്കൾക്ക് 1500 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും എന്ന് ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഈ ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ വെറും 18,499 രൂപ വിലയിൽ ഇപ്പോൾ ഐക്യൂ Z9s 5ജി വാങ്ങാം. 20000 രൂപയിൽ താഴെ വിലയിൽ 5ജി ഫോൺ തേടുന്നവർക്ക് ലഭിച്ചിരിക്കുന്ന ഏറ്റവും മികച്ച ഡീലുകളിലൊന്നാണിത്.

ഐക്യൂ Z9s 5ജിയുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡൈമൻസിറ്റി 7300 ചിപ്സെറ്റ്, 6.77 ഇഞ്ച് HDR10+ 3D കർവ്ഡ് AMOLED ഡിസ്പ്ലേ, 1800 nits ബ്രൈറ്റ്നസ്, 120Hz റിഫ്രഷ് റേറ്റ്, 300Hz ടച്ച്സാംപ്ലിംഗ് റേറ്റ്, മാലി G615 ജിപിയുവും 8GB/12GB LPDDR4X റാം, 128GB/256GB (UFS2.2) സ്റ്റോറേജ് ഓപ്ഷനുകൾ.
ഡ്യുവൽ റിയർ ക്യാമറ (50MP സോണി IMX882 OIS പ്രൈമറി ക്യാമറ+ 2MP പോർട്രെയ്റ്റ് ക്യാമറ, f/2.45 അപ്പേർച്ചർ ഉള്ള 16MP സെൽഫി ക്യാമറ, ഡ്യുവൽ സിം (നാനോ+ നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി, IP64 റേറ്റിങ്.
44W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററി, ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14 തുടങ്ങിയവയാണ് ഐക്യൂ Z9s 5ജിയിലെ പ്രധാന ഫീച്ചറുകൾ. ഓനിക്സ് ഗ്രീൻ, ടൈറ്റാനിയം മാറ്റ് കളർഓപ്ഷനുകളിൽ ഈ ഫോൺ എത്തുന്നു. 20000 രൂപയ്ക്ക് മുകളിൽ മികച്ച 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഐക്യൂ Z9s 5ജി പ്രോ മോഡൽ പരിഗണിക്കാവുന്നതാണ്.

തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ആമസോണിൽ നിന്ന് ഐക്യൂ Z9s പ്രോ 5ജി വാങ്ങുമ്പോൾ 2000 രൂപ ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ 24,999 രൂപ വിലയുള്ള അടിസ്ഥാന മോഡൽ ഇപ്പോൾ 22999 രൂപ വിലയിൽ വാങ്ങാനാകും. മറ്റ് വേരിയന്റുകൾക്കും ഇതേ ഡിസ്കൗണ്ട് ലഭ്യമാണ്.


Click it and Unblock the Notifications