ഇതൊരു ഭാഗ്യമാണ് കേട്ടോ! ഐക്യൂ Z9s 5G ഇപ്പോൾ 2000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാം
വാലന്റൈൻസ് ഡേയോട് അനുബന്ധിച്ച് വിവിധ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആമസോണിലും ഫ്ലിപ്പ്കാർട്ടിലും സ്മാർട്ട്ഫോൺ കച്ചവടം പൊടിപൊടിക്കുകയാണ്. എന്നാൽ 20000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങണം എന്ന് ആഗ്രഹിക്കുന്ന ആളുകൾക്ക് ഏത് ഫോൺ വാങ്ങണം എന്ന ഒരു കൺഫ്യൂഷൻ ഉണ്ടാകാറുണ്ട്. ആമസോണിലെ ചില ഡീലുകൾ ഇതിനകം നാം പരിചയപ്പെട്ടുകഴിഞ്ഞു. ഇപ്പോൾ യുവാക്കളുടെ ഇഷ്ട സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യുവിന്റെ 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണിന്റെ കിടിലൻ ഡീൽ ഇവിടെ പരിചയപ്പെടാം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഐക്യൂ ഇന്ത്യയിൽ അവതരിപ്പിച്ച ഐക്യൂ Z9s 5G ആണ് ആ സ്മാർട്ട്ഫോൺ.
ഐക്യൂ Z9s 5ജി (iQOO Z9s 5G) യുടെ 8GB + 128GB അടിസ്ഥാന മോഡലിന് 19,999 രൂപയാണ് വില. 8GB + 256GB മോഡൽ 21,999 രൂപയ്ക്കും ടോപ്പ് എൻഡ് 12GB + 256GB മോഡൽ 23,999 രൂപയ്ക്കും ആണ് വിൽപ്പനയ്ക്ക് എത്തിയത്. ഇപ്പോഴും ഇതേ വിലയിൽ തന്നെയാണ് ഇവ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ പ്രത്യേക ഓഫർ സെയിലിന്റെ ഭാഗമായി ഐക്യൂ Z9s 5ജിക്ക് 500 രൂപ കൂപ്പൺ ഡിസ്കൗണ്ട് ആമസോണിൽ ലഭ്യമാണ്. ഇത് കൂടാതെ വിവിധ ബാങ്ക് കാർഡുകൾക്ക് ഒപ്പം 1500 രൂപ ഡിസ്കൗണ്ടും ലഭ്യമാണ്. ആകെ 2000 രൂപ ഡിസ്കൗണ്ട് ലഭിക്കും. അതിനാൽ അടിസ്ഥാന മോഡൽ 17999 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും.
ഐക്യുവിന്റെ പ്രത്യേകത ഏത് സെഗ്മെന്റിൽ ആണോ ഫോൺ ഇറക്കുന്നത് ആ സെഗ്മെന്റിലെ എതിരാളികളെ തോൽപ്പിക്കുന്ന വിലയും ഫീച്ചറുകളും ആ ഐക്യൂ ഫോണിൽ പ്രതീക്ഷിക്കാം എന്നതാണ്. 20000 രൂപയിൽ താഴെ വിലയിൽ എത്തുന്ന സ്മാർട്ട്ഫോണുകളിൽ ലുക്ക് കൊണ്ടും ഫീച്ചറുകൾകൊണ്ടും ഐക്യൂ z9s 5ജിയുടെ സ്ഥാനം മുകളിലാണ്.

ഐക്യൂ Z9s 5ജിയുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡൈമൻസിറ്റി 7300 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 6.77 ഇഞ്ച് HDR10+ 3D കർവ്ഡ് AMOLED ഡിസ്പ്ലേ, 1800 nits ബ്രൈറ്റ്നസ്, 120Hz റിഫ്രഷ് റേറ്റ്, 300Hz ടച്ച്സാംപ്ലിംഗ് റേറ്റ് എന്നിവ ഇതിലുണ്ട്. മാലി G615 ജിപിയു, 8GB/12GB LPDDR4X റാം, 128GB/256GB (UFS2.2) സ്റ്റോറേജ് ഓപ്ഷനുകളും ഇതോടൊപ്പം ലഭ്യമാണ്.
ഐക്യൂ Z9s 5ജിയിൽ ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. 50 മെഗാപിക്സൽ സോണി IMX882 OIS പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ പോർട്രെയ്റ്റ് ക്യാമറയും ഇതിൽ അടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ f/2.45 അപ്പേർച്ചർ ഉള്ള 16MP സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.
ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14ൽ ആണ് ഐക്യൂ Z9s 5ജിയുടെ പ്രവർത്തനം. പൊടി, വെള്ളം എന്നിവയിൽ നിന്നുള്ള സംരക്ഷണത്തിനായി IP64 റേറ്റിങ്, 44W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ തുടങ്ങിയ ഫീച്ചറുകളും ഇതിൽ ഉണ്ട്.

ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ടൈപ്പ്-സി, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ തുടങ്ങിയവയാണ് ഐക്യൂ Z9s 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ. ഓനിക്സ് ഗ്രീൻ, ടൈറ്റാനിയം മാറ്റ് കളർഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാൻ ലഭ്യമാണ്.


Click it and Unblock the Notifications








