Home
Mobile

വില കുറച്ചു, ഡിസ്കൗണ്ട് കൂട്ടി! ഏറ്റവും വിലക്കുറവിൽ ഐക്യൂ Z9s 5G ഇപ്പോൾ വാങ്ങാം

ഇന്ത്യയിലെ യുവ സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട ബ്രാൻഡായ ഐക്യുവിന്റെ 20000 രൂപയിൽ താഴെ വിലയിലെ മികച്ച സ്മാർട്ട്ഫോണായ ഐക്യൂ Z9s 5ജി (IQOO Z9s 5G) ഇപ്പോൾ യഥാർഥ വി​ലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ വാങ്ങാൻ അ‌വസരം ഒരുങ്ങിയിരിക്കുന്നു. അ‌ടുത്തിടെ ഒരുപറ്റം സ്മാർട്ട്ഫോണുകൾ ഐക്യൂ ഇന്ത്യയിൽ അ‌വതരിപ്പിച്ചു. അ‌തിൽ ഐക്യൂ നിയോ 10, ഐക്യൂ Z10X, ഐക്യൂ Z10 അ‌ടക്കമുള്ള മോഡലുകൾ ഉണ്ട്. ഇതിനെല്ലാം പുറമേയാണ് കഴിഞ്ഞ വർഷം ഐക്യൂ ഇന്ത്യയിൽ അ‌വതരിപ്പിച്ച ഐക്യൂ Z9S 5ജി മികച്ച ഡിസ്കൗണ്ടുമായി ലഭ്യമായിരിക്കുന്നത്.

ഐക്യൂ Z9s 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന മോഡൽ 19,999 രൂപ വിലയിലും 8GB + 256GB മോഡൽ 21,999 രൂപ വിലയിലും ടോപ്പ് എൻഡ് 12GB + 256GB മോഡൽ 23,999 രൂപ വിലയിലും ആണ് ​ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.

വില കുറച്ചു, ഡിസ്കൗണ്ട് കൂട്ടി! ഏറ്റവും വിലക്കുറവിൽ ഐക്യൂ Z9s 5G

എന്നാലിപ്പോൾ 1000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 18999 രൂപ വിലയിൽ ആണ് ഇത് ആമസോണിലും ഐക്യൂവിന്റെ ഇന്ത്യയിലെ ഔദ്യോഗിക വെബ്​സൈറ്റിലും ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. ഐക്യൂ വെബ്​സൈറ്റിൽ 1000 രൂപ മാത്രമാണ് ബാങ്ക് ഡിസ്കൗണ്ട് ഉള്ളത്, അ‌തിനാൽ 17999 രൂപ വിലയിലാണ് ഇത് ലഭിക്കുക.

എന്നാൽ ആമസോണിൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു. അ‌തിനാൽ ലോഞ്ച് ഓഫർ ഉണ്ടായിരുന്നപ്പോൾ ലഭിച്ചതിനെക്കാൾ കുറഞ്ഞ വിലയിൽ, അ‌തായത്, 16999 രൂപ എന്ന ഇതുവരെ ലഭ്യമായ ഏറ്റവും കുറഞ്ഞ വിലയിൽ ഐക്യൂ Z9S 5ജി എന്ന സ്മാർട്ട്ഫോൺ ആമസോണിൽ നിന്ന് വാങ്ങാനാകും.

വില കുറച്ചു, ഡിസ്കൗണ്ട് കൂട്ടി! ഏറ്റവും വിലക്കുറവിൽ ഐക്യൂ Z9s 5G

20000 രൂപ വിലയിൽ എത്തിയ ഈ ഫോൺ ഇപ്പോൾ 3000 രൂപ ഡിസ്കൗണ്ടിൽ വാങ്ങാനാകുന്നത് ഒരു മികച്ച ഡീൽ തന്നെയാണ്. ആകർഷകമായ ഡി​സൈനൊപ്പം മികച്ച ഫീച്ചറുകളും പെർഫോമൻസും ഈ ഐക്യൂ Z9S 5ജി വാഗ്ദാനം ചെയ്യുന്നു. ഇതിലെ ഫീച്ചറുകൾ കൂടി പരിചയപ്പെടാം.

ഐക്യൂ Z9s 5ജിയുടെ പ്രധാന ഫീച്ചറുകൾ: മീഡിയടെക് ഡൈമൻസിറ്റി 7300 ചിപ്സെറ്റ് ആണ് ഈ ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.77 ഇഞ്ച് HDR10+ 3D കർവ്ഡ് AMOLED ഡിസ്പ്ലേ, 1800 nits ​ബ്രൈറ്റ്നസ്, 300Hz ടച്ച്സാംപ്ലിംഗ് റേറ്റ് എന്നിവ ഇതിലുണ്ട്.

ഗ്രാഫിക്സിനായി മാലി G615 ജിപിയു ആണ് നൽകിയിരിക്കുന്നത്. മികച്ച പെർഫോമൻസിന് പിന്തുണ നൽകാനായി 8GB/ 12GB LPDDR4X റാം, 128GB/ 256GB (UFS2.2) സ്റ്റോറേജ് ഓപ്ഷനുകളും ലഭ്യമാണ്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14ൽ ആണ് പ്രവർത്തനം. രണ്ട് പ്രധാന ആൻഡ്രോയിഡ് അ‌പ്ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അ‌പ്ഡേറ്റുകളും ലഭ്യമാകും.

വില കുറച്ചു, ഡിസ്കൗണ്ട് കൂട്ടി! ഏറ്റവും വിലക്കുറവിൽ ഐക്യൂ Z9s 5G

ഡ്യുവൽ ക്യാമറ മൊഡ്യൂൾ ആണ് ഐക്യൂ Z9S 5ജിയിൽ സജ്ജീകരിച്ചിരിക്കുന്നത്. അ‌തിൽ 50 മെഗാപിക്സൽ സോണി IMX882 OIS പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ പോർട്രെയ്റ്റ് ക്യാമറയും അ‌ടങ്ങുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി f/2.45 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. 4K വീഡിയോ, OIS, എഐ ഫീച്ചറുകൾ എന്നിവയും ഇതിലുണ്ട്.

IP64 റേറ്റിങ് ഉണ്ട്. 44W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററി, ഡ്യുവൽ സിം (നാനോ+ നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ്-സി തുടങ്ങിയവയാണ് ഐക്യൂ Z9s 5ജിയിലെ മറ്റ് പ്രധാന ഫീച്ചറുകൾ. ഓനിക്സ് ഗ്രീൻ, ടൈറ്റാനിയം മാറ്റ് കളർഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.

More from GizBot

Best Mobiles in India

English summary
IQOO Z9s 5G is now available at its lowest price ever. Direct discounts and bank discounts are available on this phone. It is listed on Amazon and IQOO's official website in India at a price of Rs 18,999 after a direct discount of Rs 1,000. There is a bank discount of Rs 2,000 available on Amazon. So, it can be purchased at a price of Rs 16,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X