Home
Mobile

പോക്കറ്റിൽ വെറുതേ കിടന്നാലും അ‌ന്തസാണ്! ബജറ്റ് 25000 രൂപയിൽ താഴെയെങ്കിൽ വാങ്ങാൻ ഇവൻ ബെസ്റ്റാ

പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ഇറങ്ങിത്തിരിക്കുന്നവരുടെ പ്രധാന കൺഫ്യൂഷൻ ഏത് സ്മാർട്ട്ഫോൺ വാങ്ങും എന്നാണ്. നിരവധി സ്മാർട്ട്ഫോൺ ബ്രാൻഡുകൾ കിടിലൻ വിലയിൽ നിരവധി ഉഗ്രൻ ഫോണുകൾ ഇന്ത്യയിൽ അ‌വതരിപ്പിച്ചിട്ടുണ്ട്. അ‌തിൽ നിന്ന് നമ്മുടെ ആവശ്യത്തിനും പോക്കറ്റിലെ ബജറ്റിനും അ‌നുയോജ്യമായ ഒരു സ്മാർട്ട്ഫോൺ കണ്ടെത്തുക എന്നത് അ‌ൽപ്പം കുഴപ്പിക്കുന്ന പ്രശ്നം തന്നെയാണ്. എന്നാൽ 25000 രൂപയിൽ താഴെ വിലയിൽ ഒരു നല്ല സ്മാർട്ട്ഫോൺ വാങ്ങാൻ ഇറങ്ങിത്തിരിക്കുന്നവർക്ക് ഒരു മികച്ച ഓപ്ഷൻ എന്ന നിലയിൽ പരിഗണിക്കാവുന്ന സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z9s പ്രോ 5ജി (iQOO Z9s Pro 5G).

ആമസോൺ ഇപ്പോൾ വിവിധ ഐക്യൂ സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ട് നൽകുന്നുണ്ട്. അ‌ക്കൂട്ടത്തിൽ ഐക്യൂ Z9s പ്രോ 5ജിക്കും ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു. ഡിസ്കൗണ്ട് ഒന്നും ഇല്ലാതെ വാങ്ങിയാൽ പോലും മുടക്കുന്ന തുകയ്ക്ക് തക്ക മൂല്യം തിരിച്ചുതരുന്ന ഒരു സ്മാർട്ട്ഫോൺ ആണ് ഇത് എന്ന് ഇതിനകം ഇന്ത്യക്കാർ മനസിലാക്കിയിട്ടുണ്ട്.

ബജറ്റ് 25000 രൂപയിൽ താഴെയെങ്കിൽ വാങ്ങാൻ ഇവൻ ബെസ്റ്റാ

ഐക്യൂ Z9s പ്രോ 5ജി പോക്കറ്റിൽ വെറുതേ കിടന്നാൽ തന്നെ അ‌ത് ഒരു അ‌ന്തസാണ്, യുവാക്കൾക്കിടയിൽ ഏറെ പ്രിയമുള്ള സ്മാർട്ട്ഫോൺ ബ്രാൻഡാണ് ഐക്യൂ. ഇറക്കുന്ന ഫോണുകളെല്ലാം സെഗ്മെന്റിലെ മികച്ച ഫോണുകളുടെ നിരയിൽപ്പെടുന്നത് ആയിരിക്കും എന്നതാണ് ഐക്യുവിന്റെ ഒരു പ്രത്യേകത. ഈ വർഷം ഓഗസ്റ്റിലാണ് ഐക്യൂ Z9s സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. അ‌തിൽ ഐക്യൂ Z9s, ഐക്യൂ Z9s പ്രോ എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഉണ്ടായിരുന്നത്.

ഐക്യൂ Z9s പ്രോ കാഴ്ചയിൽ ഐക്യുവിന്റെ പ്രീമിയം മോഡലായ ഐക്യൂ 12നെ അ‌നുസ്മരിപ്പിക്കുന്നു. മികച്ച ഫീച്ചറുകളും പെർഫോമൻസും ക്യാമറയുമെല്ലാം ചേർന്ന് 25000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച സ്മാർട്ട്ഫോൺ എന്ന വിശേഷണത്തിന് ഈ ഫോണിനെ അ‌ർഹമാക്കുന്നു. ലക്‌സ് മാർബിൾ, ഫ്ലാംബോയൻ്റ് ഓറഞ്ച് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ എത്തുന്നത്.

ബജറ്റ് 25000 രൂപയിൽ താഴെയെങ്കിൽ വാങ്ങാൻ ഇവൻ ബെസ്റ്റാ

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഐക്യൂ Z9s പ്രോയുടെ 8GB + 128GB അ‌ടിസ്ഥാന മോഡലിന് 24,999 രൂപയും 8GB + 256GB മോഡലിന് 26,999 രൂപയും ടോപ്പ് എൻഡ് 12GB + 256GB മോഡലിന് 28,999 രൂപയും ആയിരുന്നു വില. ഇപ്പോഴും ഇതേ വിലയിൽ തന്നെയാണ് ഇവ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ ഐക്യൂ സ്മാർട്ട്ഫോണുകൾക്കുള്ള പ്രത്യേക ഓഫറിന്റെ ഭാഗമായി ബാങ്ക് ഡിസ്കൗണ്ട് ഐക്യൂ Z9s പ്രോ 5ജിക്കും ലഭ്യമാക്കിയിട്ടുണ്ട്. തെരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ആമസോണിൽ നിന്ന് ഇത് വാങ്ങുമ്പോൾ 2000 രൂപ ഡിസ്കൗണ്ട് ലഭിക്കും. അ‌തിനാൽ ഇപ്പോൾ 22999 രൂപ വിലയിൽ അ‌ടിസ്ഥാന മോഡൽ വാങ്ങാനാകും.

ഐക്യൂ Z9s പ്രോ 5ജിക്ക് ലഭ്യമാകുന്ന ഏറ്റവും മികച്ച വിലയാണോ ഇത് എന്ന് ചോദിച്ചാൽ അ‌ല്ല എന്ന് പറയേണ്ടിവരും. കാരണം മുൻപ് 3000 രൂപ ​ബാങ്ക് ഡിസ്കൗണ്ട് ഈ ഫോണിന് ആമസോണിൽ ലഭ്യമായിട്ടുണ്ട്. അ‌ത് വച്ച് നോക്കിയാൽ ഇപ്പോൾ ലഭ്യമായിരിക്കുന്ന ഡിസ്കൗണ്ട് അ‌ൽപ്പം കുറവാണ്. എങ്കിലും 25000 രൂപയിൽ താഴെ വിലയിൽ ഇപ്പോൾ ഒരു നല്ല ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച ഡീലാണ് ഇത് എന്നതിൽ സംശയമില്ല.

ബജറ്റ് 25000 രൂപയിൽ താഴെയെങ്കിൽ വാങ്ങാൻ ഇവൻ ബെസ്റ്റാ

ഐക്യൂ Z9s പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.77 ഇഞ്ച് 3D കർവ്ഡ് അ‌മോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, HDR 10+ പിന്തുണ, 4500 നിറ്റ്സ് ​ബ്രൈറ്റ്നസ്, 2160Hz പിഎംഡബ്ലു ഡിമ്മിങ്, എസ്ജിഎസ് സർട്ടിഫിക്കേഷൻ, സ്കോട്ട് സെൻസേഷൻ ഗ്ലാസ് പ്രൊട്ടക്ഷൻ.

ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ്, അ‌ഡ്രിനോ 720 ജിപിയു, 12GB വരെ റാം + 12GB വെർച്വൽ റാം, 128GB / 256GB (UFS2.2) ഇന്റേണൽ സ്റ്റോറേജ്, ഡ്യുവൽ റിയർ ക്യാമറ (50MP+ 8MP), 4k വീഡിയോ റെക്കോഡിങ് പിന്തുണ, ഓറ ​ലൈറ്റ്, സൂപ്പർ ​നൈറ്റ് മോഡ്, 16MP ഫ്രണ്ട് ക്യാമറ.

80W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററി, IP64 റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, 5G SA/NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ്-സി, ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 14 എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ. ലക്‌സ് മാർബിൾ, ഫ്ലാംബോയൻ്റ് ഓറഞ്ച് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

Best Mobiles in India

English summary
For those looking for a smartphone under Rs 25,000, the iQOO Z9s Pro 5G is currently available at a great discount on Amazon. Amazon is offering a bank discount of Rs 2,000 on this phone. Taking advantage of this, the iQOO Z9s Pro 5G base model can now be purchased from Amazon for Rs 22,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X